ഇന്നും, ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശത്തുനിന്നും വരുന്ന കുതിരയെടുപ്പുകാർക്ക് ഇവിടെ വച്ച് ചക്കരവെള്ളം നൽകാറുണ്ട്.

Share News

കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തയായി കണക്കാക്കപ്പെടുന്നതാണ് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം. ആയിരങ്ങൾ പങ്കെടുക്കുന്ന, ദക്ഷിണേന്ത്യയിൽ എമ്പാടും നിന്ന് ഉരുക്കളെത്തുന്ന, കോടികളുടെ വ്യാപാരം നടക്കുന്ന വ്യാഴാഴ്ച ചന്ത. ലക്ഷത്തിന് മേൽ വിലയുള്ള ഉരുക്കളും കൈമാറ്റം ചെയ്യപ്പെടുന്നയിടം. ഒരുകാലത്ത് കൊമ്പനാനകളെ വരെ ഇവിടെ കച്ചവടം ചെയ്തിരുന്നത്രെ!

പെരുമാക്കന്മാരുടെ കാലത്തെങ്ങോ ആരംഭിച്ച പുരാതന ചന്തയാണ് വാണിയംകുളത്തേത്. പിന്നീട് നൂറ്റാണ്ടുകൾ കവളപ്പാറ മൂപ്പിൽ നായരുടെ അധീനതതയിലായി. വാഹനങ്ങളൂം റോഡുകളും വികസിക്കുന്നതിനും മുൻപൊരു കാലത്ത്, കാർഷികവൃത്തി മാത്രം പ്രധാന ജീവിതമാർഗ്ഗമായിരുന്ന കാലത്ത്, വാണിയംകുളം ചന്തയിൽ നിന്നും ഉരുക്കളെ വാങ്ങി, ദേശമംഗലം, മുള്ളൂർക്കര, ഓട്ടുപാറ പ്രദേശങ്ങളിലേക്ക് കാൽനടയായി മടങ്ങിയിരുന്ന കർഷകരുടെ സഞ്ചാരപഥത്തിലെ ഒരു വഴിത്താവളമായിരുന്നത്രേ ചിത്രത്തിൽ കാണുന്നയിടം. ഇന്നും ഈ പ്രദേശം ‘തണ്ണീർ പന്തൽ’ എന്നറിയപ്പെടുന്നു.

അടുത്തിടെ കാട് വെട്ടിത്തെളിച്ചപ്പോൾ പ്രത്യക്ഷമായ ഒരു ഭീമൻ കരിങ്കൽത്തൊട്ടിയും അത്താണിയും. പഴയൊരു അസ്ഥിവാരവും, പുരാതനമായ ഒരു കിണറും സമീപത്ത് കാണാം. കത്തിരിച്ചൂടിൽ ഉരുകിയൊലിച്ച് വന്നിരുന്നവർക്ക് ആൽമരത്തണലിൽ അൽപ്പം വിശ്രമവും തെളിനീരും ലഭിച്ചിരുന്നയിടം.

ഇന്നും, ആര്യങ്കാവ് പൂരദിവസം മുണ്ടായ ദേശത്തുനിന്നും വരുന്ന കുതിരയെടുപ്പുകാർക്ക് ഇവിടെ വച്ച് ചക്കരവെള്ളം നൽകാറുണ്ട്.

കടപ്പാട് :thanseem ismail

Location- Near old Bharathapuzha Railway stn, Shoranur

ഷെഹിൻ ഷൈൻ/The Malayali Club – TMC

Share News