ഗുരുവും ജാതിയും

Share News

1920ൽ ശ്രീനാരായണഗുരു രചിച്ച ‘ജാതിനിർണയം’ എന്ന കൃതിയിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സൂക്തം പ്രകാശിതമായത്. ഈ വിശ്വമാനവിക സന്ദേശത്തിന്റെ രചനാശതാബ്ദി ഗ്രന്ഥം പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്നു.

പ്രൊഫ.എം.കെ സാനുവിന്റെ അവതാരികയോടെ. സ്വാമി സച്ചിദാനന്ദ, മുനി നാരായണപ്രസാദ്, ഫാ. എസ് പൈനാടത്ത് എസ് ജെ, സുനിൽ പി. ഇളയിടം, ഷൗക്കത്ത്, ഡോ.ആർ ഗോപിമണി, പ്രൊഫ. എസ് രാധാകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, സജയ് കെ.വി. എം എൻ ഗോപികൃഷ്ണൻ, ഡോ.എസ്. ഷാജി, ഡോ.ബി. ഗീത, ഡോ.എൻ. മുകുന്ദൻ എന്നിവരാണ് മഹാദർശനത്തിന്റ ആഴങ്ങൾ പഠന വിധേയമാക്കുന്നത്. ഇവരുടെ പ്രബന്ധങ്ങൾ കൂടാതെ നടരാജഗുരുവിന്റെയും ഡോ.ടി.ഭാസ്ക്കരന്റെയും വ്യാഖ്യാനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഗുരുദേവൻ മാസികയുടെ പത്രാധിപർ പി.ആർ. ശ്രീകുമാറാണ് ഗ്രന്ഥത്തിന്റെ എഡിറ്റർ.

  • ഡിസംബർ അവസാനവാരം ‘ഗുരുവും ജാതിയും’പുറത്തിറങ്ങും.
  • വില 250 രൂപ
  • നിങ്ങളുടെ കോപ്പി ഉറപ്പാക്കാൻ9349494919ൽ വിളിക്കുക.
  • ആദ്യം ബുക്കു ചെയ്യുന്ന 250 പേർക്ക് സവിശേഷ ഓഫർ

Shaji George

Share News