മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു. അറുപത് വര്‍ഷത്തിലധികം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് ആ സ്വരത്തില്‍ നമ്മളിലേക്ക് എത്തിയത്. മലയാളികള്‍ക്ക് സംഗീതമധുരവും ശ്രുതിശുദ്ധവുമായ ഒരു കാലമാണ് യേശുദാസ്.
പ്രായമായവർ മുതൽ ഏറ്റവും കുഞ്ഞിമക്കൾ വരെ, ഒരു ദിവസം ഒരു നേരം എങ്കിലും ദാസേട്ടന്റെ സ്വരം കേൾക്കാത്തവർ ഉണ്ടാകില്ല. അത്രത്തോളം സ്വാധീനമാണ് ഈ മനുഷ്യൻ ഇന്ത്യക്കാരിൽ ചെലുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ , പള്ളികളിൽ, ഒരു ബസിൽ കയറിയാലും ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളികൾക്ക് ഒരു ദിനം ഉണ്ടാകില്ല എന്നതാണ് വാസ്തവമായ കാര്യം
മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദത്തിന്റെ, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
Rajeev Radheyam