ഭാഷയെ സ്നേഹിക്കുന്ന ലോകസമൂഹത്തിന് ഒരിക്കൽ കൂടി മാതൃഭാഷാ ദിനാശംസകൾ.

Share News

ഇന്ന് ലോകമാതൃഭാഷാ ദിനം. എല്ലാവർക്കും എന്റെ മാതൃഭാഷാ ദിനാശംസകൾ. പ്രപഞ്ചത്തിലെ മനുഷ്യന് അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സൗഹൃദങ്ങളും പങ്കു വയ്ക്കുവാനും അതു വഴി വിജ്ഞാനം, വിനോദം എന്നിവ സ്വന്തം സമൂഹത്തെ പഠിപ്പിക്കുവാനും പഠിക്കുവാനും അത് ശബ്ദരൂപേണയോ അക്ഷരരൂപേണയോ ആവിഷ്കരിക്കുന്നതിനും ഭാഷ എന്ന ആശയവിനിമയോപാധിയുടെ പ്രാധാന്യം എത്രത്തോളമെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ്. മാതൃഭാഷയുടെ ഒരുമയും പെരുമയും അതിർവരമ്പുകൾ ഭേദിച്ച് സമൂഹത്തിൽ നടത്തിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ, മാനുഷികമായ മാറ്റങ്ങൾ, മനുഷ്യരാശി എന്നത് പോലെ ജീവജാലങ്ങൾക്കും അവരുടേതായ ആശയവിനിമയത്തിന് ഒരു വലിയ നെടുംതൂണാണ്. മനുഷ്യൻ വിഘടിച്ച് ഭാഷയെ ഉപയോഗിക്കുമ്പോൾ ലോകത്തിന്റെ ഏതു കോണിലും ആവാസവ്യവസ്ഥയിലും ഉള്ള മറ്റു ജീവജാലങ്ങൾക്ക് ഒരേ ഭാഷയാണുള്ളത്. ഭാഷയെ സ്നേഹിക്കുന്ന ലോകസമൂഹത്തിന് ഒരിക്കൽ കൂടി മാതൃഭാഷാ ദിനാശംസകൾ.

Parvathy P Chandran

Writer

Share News