അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി.അദ്ദേഹമാണ് ഇന്നത്തെ ഫ്രാൻസിസ് മാർപ്പാപ്പ.
ജോൺ പോൾ രണ്ടാമൻ പാപ്പയായിരിക്കുന്ന സമയത്ത് ആ കർദിനാളന്മാർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ ബെനഡിക്ട് പതിനാറാമൻ) (പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
തൻറെ ആത്മാർത്ഥ സുഹൃത്ത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രിയിൽ മറ്റേ സുഹൃത്ത് തന്റെ ഉറ്റ ചങ്ങാതിയായ പുതിയ പാപ്പയെ കാണാൻ പേപ്പൽ വസതിയിലെത്തി.
വസതിക്ക് കാവൽ നിന്നിരുന്ന സ്വിസ് സൈന്യത്തിലെ അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു; മുൻകൂർ അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടില്ല. അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി.
അദ്ദേഹമാണ് ഇന്നത്തെ ഫ്രാൻസിസ് മാർപ്പാപ്പ.
ഡിസംബർ 17 ന് 84 ആം ജന്മദിനം ആഘോഷിക്കുന്ന ലാളിത്യത്തിന്റെ ആൾരൂപമായ പ്രിയ പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.