
മകനാണ് മടിയിൽ|ഗോപിനാഥ് മുതുകാട്
മകനാണ് മടിയിൽ….
വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്…

..ഗോപിനാഥ് മുതുകാട്