
എങ്ങിനെ ആണ് മാലിന്യത്തിൽ നിന്ന് അഴിമതി നടത്തുന്നത് ? എന്തിനാണ് തീ ഇടുന്നത് ? | അടുത്ത വർഷം ഇവർ വീണ്ടും തീ ഇടും . നമ്മൾ വീണ്ടും വിഷപ്പുക ശ്വസിക്കും . അത്ര നിരാശാജനകം ആണ് നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം .
ഒരു ലളിതമായ കണക്ക് പറഞ്ഞ് തരാം . നിങ്ങളുടെ വീട്ടിൽ നിന്ന് പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ ശേഖരിക്കുന്ന മാലിന്യത്തിൽ ഭക്ഷണം , പ്ലാസ്റ്റിക് തുടങ്ങിയവ ഉണ്ടാകും . ഇതിനെ രണ്ടായി കാണാം . Bio-degradable and non-degradable (ഭൂമിയിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതും ). ഇതിൽ നിന്ന് recyclable solid waste അവിടെ മാലിന്യസംഭരണകേന്ദ്രത്തിൽ എത്തിച്ച് അപ്പോൾ തന്നെയോ പിന്നീടോ പ്ലാസ്റ്റിക് , തുണി , ഇരുമ്പ് എന്നിങ്ങനെ തരം തിരിച്ച് (Sorting and shredding ) അതിൽ കത്തിച്ചാൽ കത്തുന്നവയെ കൂടിയ ചൂടിൽ അവയെ ഇന്ധനമായി കത്തിക്കുന്ന (converting plastic waste into fuel or Waste-to-energy systems) വലിയ high combustion Furnace (ചൂളകൾ ) ഉള്ള ഫാക്ടറികൾക് ( power grid, steel , cement) നൽകും . പ്ലാസ്റ്റിക് പൊടിച്ച് bitumen ചേർത്ത് റോഡ് ടാർ ചെയ്യാൻ പോലും ഉപയോഗിക്കുന്നുണ്ട് .

ഇനി അഴിമതി എങ്ങിനെ നടത്തുന്നു എന്ന് നോക്കാം .
നിങ്ങളുടെ വീട്ടിൽ നിന്ന് ഒരാഴ്ച്ച ശേഖരിക്കുന്ന മാലിന്യം ഒരു കിലോ ഉണ്ട് എന്ന് കരുതുക . അത്‍ ആ ഒരു കിലോ ഇവർ കരാറുകാർ അവരുടെ കണക്കിൽ അഞ്ച് കിലോ എന്ന് എഴുതും , അങ്ങിനെ ആക്കും . അപ്പോൾ അത് ശേഖരിക്കുന്ന തൊഴിലാളികൾ , അത് കൊണ്ട് പോകുന്ന വാഹനങ്ങൾ , മാലിന്യസംഭരണകേന്ദ്രത്തിൽ തരം തിരിച്ച് റീപാക് ചെയ്യുന്ന തൊഴിലാളികൾ , എന്നിവ അഞ്ച് ഇരട്ടിയായി കണക്കിൽ മാറും . ഇതെല്ലാം കരാർ തുകയെ അഞ്ചിരട്ടിയാക്കി മാറ്റും . അതായത് മാലിന്യം കൈകാര്യം ചെയ്യാനായി പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ കൈപ്പറ്റുന്ന തുക അഞ്ചിരട്ടിയാക്കി മാറ്റും. അപ്പോൾ ഇവർക്കു ലാഭം അഞ്ചിരട്ടിയാക്കി മാറ്റും .

ഇനി എന്തിനാണ് കത്തിക്കുന്നത് ?
ഇത് മാലിന്യസംഭരണകേന്ദ്രത്തിൽ നിന്ന് കൊണ്ട് പോകുന്നതിന് കരാറുണ്ട് . ഇവർ നിക്ഷേപിച്ച ഈ കൂടി കിടക്കുന്ന മാലിന്യം പിന്നീട് കുഴിച്ചെടുത്ത് തരം തിരിച്ചു ഇത് recycling ഇന്ധന ആവശ്യക്കാർക്ക് കൊടുക്കണം . അപ്പോൾ അതിന്റെ അളവ് പ്രധാനം ആണ് . അതിൽ സത്യത്തിൽ അവിടെ ഉള്ള അടിസ്ഥാന അളവ് കളവായിരുന്നല്ലോ ? കൊണ്ട് വന്നിട്ടതും ഇനി കൊണ്ട് പോകുന്നതും യാഥാർഥ്യവുമായി ഒരു പരസ്പരബന്ധവും ഇല്ലാത്ത കണക്കാണ് . കൂടി കിടക്കുന്ന മാലിന്യം കുഴിച്ചെടുത്ത കഥയും പിന്നീട് തരം തിരിക്കൽ നടത്തി പാക് ചെയ്തു എന്ന കഥയും നടന്നിട്ടില്ലാത്ത കാര്യങ്ങൾ ആണ് . അപ്പോൾ ഇനി ഒരേ ഒരു വഴി . കരാർ കാലാവധി തീരുമ്പോൾ അവിടെ തീയിടുക. ആ തീയിൽ ഇത് വരെ ഉള്ള എല്ലാ കണക്കും അളവും ജോലിയും തീയും പുകയും ആയി അവസാനിക്കും . ഇനി അടുത്ത കരാറുകാരനും ഇത് തന്നെ ചെയ്യും . ഇത് കേരളം മുഴുവൻ മിക്ക പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ മാലിന്യ കരാറുകാർ ചെയ്യുന്ന ബുദ്ധി ആണ് . ഈ കരാറുകാർ അവിടത്തെ രാഷ്ട്രീയ നേതാക്കളുടെ ബിനാമികൾ ആണ് . അതിൽ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല . 70 ഏക്കർ ഭൂമിയിൽ 25 അടി കട്ടിയിൽ ബ്രഹ്മപുരത്തു കിടക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന ഇപ്രകാരം അഞ്ചിരട്ടി ആയി കള്ള കണക്ക് എഴുതി തുക കൈപറ്റിയ അഴിമതി കരാറുകാരുടെ ബാക്കിപത്രം ആണ് .

അധുനികനഗരങ്ങളിൽ waste aggregators, recyclers , re-users , waste treatment technology ഇന്ന് plasma arc gasification തുടങ്ങിയ ആധുനിക രീതികളിൽ എത്തി കഴിഞ്ഞു . ഇവിടെ ഇത് ഇപ്പോഴും പരിഹാരമില്ലാത്ത അഴിമതിയുടെ ഖനി ആണ് . ഈ തീപിടുത്തം , കൂടിയ അഴിമതിക്ക് കളമൊരുക്കുന്ന അടുത്ത പദ്ധതിക്ക് ഇവർ അവസരമാക്കും . വീണ്ടും ചക്കരക്കുടം എല്ലാവരും വട്ടമിട്ട് നക്കും . അടുത്ത വർഷം ഇവർ വീണ്ടും തീ ഇടും . നമ്മൾ വീണ്ടും വിഷപ്പുക ശ്വസിക്കും . അത്ര നിരാശാജനകം ആണ് നമ്മുടെ രാഷ്ട്രീയ നെത്ര്വത്വം .
Adv.Litto Palathingal