
ദൂരദർശനിൽ “കേരള സ്റ്റോറി” എന്ന സിനിമ സംപ്രേഷണം ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന് മനസിലാകുന്നില്ല.
അന്തർദേശീയ മാധ്യമങ്ങളിൽ നിരന്തരം വാർത്തയാകുന്ന ഒരു കുപ്രസിദ്ധ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സിനിമ എന്തുകൊണ്ടാണ് ഒരു വലിയ വിഭാഗത്തെ അസ്വസ്ഥരാക്കുന്നത്? ദൂരദർശനിൽ ഈ സിനിമ സംപ്രേഷണം ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന് മനസിലാകുന്നില്ല. ആ ഭീകരസംഘടനയിൽ ചേരാൻ കേരളത്തിൽനിന്ന് പുറപ്പെട്ടു പോയി എന്ന് തെളിവുകളുള്ള ഒരു പെൺകുട്ടിയുടെയും അവളുടെ കൂടെയുണ്ടായിരുന്നവരുടെയും അനുഭവങ്ങളുടെ വിശ്വസനീയമായ പുനരാഖ്യാനം മാത്രമാണ് “കേരള സ്റ്റോറി” എന്ന സിനിമ. സിനിമയുടെ ടൈറ്റിലിൽ “കേരളം” വന്നതാണ് പ്രശ്നമെങ്കിൽ ടൈറ്റിലിനെതിരെ പോരെ പ്രതിഷേധം? വിഡി സതീശൻ ഉൾപ്പെടെയുള്ളവർ സിനിമയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നെങ്കിൽ അതിന് മറ്റെന്തോ കാരണംകൂടിയുണ്ട്… ഈ സിനിമ ജാതിമത ഭേദമന്യേ എല്ലാവരും കാണണം എന്നാണ് എന്റെ അഭിപ്രായം.

ഭീകരവാദത്തെയാണ് എതിർക്കേണ്ടത്, ഭീകരവാദത്തെക്കുറിച്ച് പറയുന്നതിനെയല്ല…
(സിനിമ റിലീസ് ആയകാലത്ത് എഴുതിയ റിവ്യൂകളിൽ ഒന്നാണ് ചിത്രത്തിൽ… )
വിനോദ് നെല്ലിക്കൽ
