വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.
വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.
ഇതു പോലെ പകൽ കൊള്ള നടത്താനുള്ള ധൈര്യം ഇതിനു മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.
സമൂഹത്തിന്റെ ദുരന്തങ്ങൾ വിറ്റു തിന്നുന്ന കുറെ ഭരണകൂട കഴുകന്മാർ, കഴിവുകേടിന്റെയും, ഉത്തരവാദമില്ലായ്മയുടെയും, അഴിമതിയുടെയും ഉത്തമ ഉദാഹരണമായ ഒരു നോക്കുകുത്തി സർക്കാർ. കഷ്ടം!
ദുരന്തമുഖത്ത് ചാനൽ ക്യാമറകൾക്ക് മുൻപിൽ വയനാടിനെ ചേർത്തു പിടിക്കുമെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ മന്ത്രിമാരുടെ കണ്ണുനീർ ഒപ്പാൻ തോർത്ത് വാങ്ങിയതും ഇതിൽ പെടുമോ എന്തോ?
ഒടുവിൽ കിട്ടിയ വാർത്ത: ഈ കണക്കുകൾ പ്രാഥമിക എസ്റ്റിമേറ്റ് മാത്രമാണെന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെയാവട്ടെ, യഥാർത്ഥത്തിൽ ന്യായമായും സത്യമായും ചിലവും കണക്കും നടക്കട്ടെ. കോവിഡ് എന്ന പേരിൽ നടത്തിയ കൊള്ള പോലെ വീണ്ടും ദുരന്തം മറയാക്കി കൊള്ള നടത്താൻ ഇവരെ അനുവദിക്കാതിരിക്കട്ടെ.
വയനാട് ദുരിതാശ്വാസ കണക്കാണല്ലോ ഇന്നത്തെ വിഷയം. വിഷയത്തിനാധാരമായ റിപ്പോർട്ടിൽ പേജ് 18 മുതൽ 23 വരെ എസ്റ്റിമേറ്റ് ആണ്. 25, 26 പേജുകളിൽ ആക്ച്വൽ ലോസ് ടേബിൾ കൊടുത്തിട്ടുണ്ട്. ഏഷ്യാനെറ്റും, മറ്റു മാധ്യമങ്ങളും 18 മുതൽ 23 വരെയുള്ള കുറഞ്ഞ എസ്റ്റിമേറ്റ് ആണ് കാണിച്ചത്, 25, 26 പേജുകളിലെ കൂടിയ ആക്ച്വൽ അല്ല.
നമുക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത എസ്റ്റിമേറ്റ് കണക്കും, സർക്കാർ റിപ്പോർട്ടിലെ തന്നെ യഥാർത്ഥ കണക്കും, നോക്കാം.
പേജ് 20ൽ എസ്റ്റിമേറ്റിൽ “ഡിസ്പോസൽ ഓഫ് ഡെഡ് ബോഡീസ്” 359 കൗണ്ട്, Rs.75,000 ഒരെണ്ണത്തിന് വച്ച് 359 എണ്ണത്തിന് 2,76,75,000 കാണിച്ചിട്ടുണ്ട്. എന്നാൽ പേജ് 25ൽ ആക്ച്വൽ ലോസ് ആയി 4c Disposal of dead bodies (359) Rs. 6,28,25,000 ആയി കൊടുത്തിട്ടുണ്ട്. അതായത് ഒരു ഡെഡ് ബോഡി ഡിസ്പോസ് ചെയ്യാൻ യഥാർത്ഥത്തിൽ ചെലവായത് Rs.1,75,000 (ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം) എന്നാണ് കാണിച്ചിരിക്കുന്നത്.
പേജ് 20ൽ എസ്റ്റിമേറ്റിൽ സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻസിൽ 7 വകയിലായി (10 കോടി ഭക്ഷണവും വെള്ളവും, 4 കോടി യാത്ര ചിലവും ഉൾപ്പെടെ) മൊത്തം 47 കോടി കാണിച്ചിട്ടുണ്ട്. പേജ് 25ൽ ആക്ച്വൽ ലോസ് ആയി 2a Search and rescue operations 47 കോടി തന്നെ കാണിച്ചിട്ടുണ്ട്.
പേജ് 20ൽ എസ്റ്റിമേറ്റിൽ സെർച്ച് ആൻഡ് എക്വിപ്മെന്റ് ഹൈറിങ് 3 വകയിലായി (3 ഡ്രോൺ മുതലായവ, 15 കോടി ജെസിബി മുതലായവ, 3 കോടി DNA സാംപ്ലിങ്) മൊത്തം 21 കോടി കാണിച്ചിട്ടുണ്ട്. പേജ് 25ൽ ആക്ച്വൽ ലോസ് ആയി 2b Search and rescue – hiring of equipment 21 കോടി തന്നെ കാണിച്ചിട്ടുണ്ട്.
പേജ് 21 ൽ എസ്റ്റിമേറ്റിൽ 226 പശുക്കൾ പോയതനുസരിച്ച് , ഒരു പശുവിന് Rs 37,500 രൂപ വച്ച്, ഒരു കർഷകന് 3 വരെ പശു എന്ന നിലക്ക്, മൊത്തം 84,37,500 കാണിച്ചിട്ടുണ്ട്. എന്നാൽ പേജ് 25ൽ ആക്ച്വൽ ലോസ് ആയി 4,52,00,000 രൂപയാണ് കാണിച്ചിരിക്കുന്നത്. അതായത് ഒരു പശുവിന് നഷ്ടമായി കാണിച്ചിരുക്കുന്നത് രണ്ടു ലക്ഷം രൂപ.
അങ്ങനെ അങ്ങനെ.. മൊത്തം നഷ്ടം 1,202.13 കോടി രൂപ ആയി കാണിച്ചിരിക്കുന്നു.
ഇംഗ്ലീഷ് വായിക്കാനും, കണക്ക് കൂട്ടാനും അറിയാവുന്നവർക്ക് വേണ്ടി റിപ്പോർട്ടിലെ പ്രസക്ത പേജുകൾ ഇവിടെ കൊടുക്കുന്നു. വായിക്കുക, പ്രബുദ്ധരാവുക.
Tony Thomas