ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.
കാർഷികവൃത്തിയുടെ മഹത്വം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും കേരളീയ സമൂഹത്തെ പുതിയൊരു കാർഷിക സംസ്കൃതിയിലേക്ക് കൈപിടിച്ചു നടത്തുന്നതി നും വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.പീസ് യൂത്ത് അഗ്രോമിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റേഴ്സിൻറെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യണം.
വിത്തുകളും സാങ്കേതിക സഹായങ്ങളും ഇടുക്കി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകും. അടുക്കളത്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുന്നു. പദ്ധതിയിൽ ചേർന്നവരുടെ കൃഷിയിടങ്ങൾ പ്രത്യേകം രൂപീകരിക്കപ്പെട്ട വിദഗ്ധ സമിതി പരിശോധിക്കും. ജൂൺ മാസം അഞ്ചിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിൽ ഒരു ഹെക്ടർ പാടത്തെ നെൽകൃഷിക്ക് തുടക്കംകുറിച്ചുകൊണ്ട് ഡീൻ നിർവഹിക്കും.