
പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനംനടന്നു
പാലാരിവട്ടം പാവന പാലിയേറ്റീവ്കെയർ
4- മത് വാർഷിക പൊതുസമ്മേളനം നടത്തി .
പാലാരിവട്ടം . പാലിയേറ്റീവ് സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് വാർഷീക പൊതുസമ്മേളനം നടന്നു.
പാലാരിവട്ടം സെന്റ്. മാർട്ടിൻ ഡി പോറസ് പള്ളി ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ഫാ. ജോൺ പൈനുങ്കൽ അധ്യക്ഷത വഹിച്ചു.

വിസ്മയിപ്പിക്കുന്ന സേവനത്തിൻെറ അനുഭവങ്ങൾ സഹജീവികൾക്ക് പങ്കുവെയ്ക്കുന്ന അനേകം സന്നദ്ധപ്രവർത്തകർ നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
കിടപ്പുരോഗികൾക്ക് ആശ്വാസം, ഒറ്റപ്പെട്ടവർക്ക് വെളിച്ചം, പ്രകാശം പരത്തുന്ന പാവനയുടെ എല്ലാ സാമൂഹ്യസേവന ശുശ്രുഷകരെയും ഫാ. ജോൺ പൈനുങ്കൽ അനുമോദിച്ചു .
യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് ( KUFOS) വൈസ് ചാൻസലർ പ്രൊഫ.ഡോക്ടർ കെ. റിജി ജോൺ ഉത്ഘാടനം ചെയ്തു.

കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ മനോഹരമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു .പാവന പാലിയേറ്റീവ് കെയർ സൊസെറ്റിയിലൂടെ
സ്വാന്തന ശുശ്രുഷയിൽ മഹനിയമായി പ്രവർത്തിക്കുന്നവരെ അദ്ദേഹം അനുമോദിച്ചു . തുടർന്നും സമയം പണം എന്നിവ വേണ്ടതുപോലെ വിനിയോഗിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു .
പ്രത്യാശ, സ്നേഹം, പ്രതിക്ഷ എന്നിവഎപ്പോഴും നമുക്ക് ജീവിതത്തിൽ വഴികാട്ടിയായി മാറുന്നു. രോഗികൾക്ക് വലിയ പ്രത്യാശ വിശ്വാസം പകർന്നുനൽകുവാൻ പാലിയേറ്റീവ് കെയർ പ്രവർത്തനം വഴി സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

ഐ എം എ എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ഡോ. മരിയ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് വികാരി റവ
ഫാ. ജോബിഷ് പാണ്ടിയാംമാക്കൽ, പാവന പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ ജെ ആന്റോ കുണ്ടുകുളം, സെക്രട്ടറി ജോർജ് മൈക്കിൾ, ജോസ് സെബാസ്റ്റ്യൻ, മോളി പൊളി കണ്ണുകാടൻ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ സാമൂഹ്യസേവന രംഗത്ത് നിസ്തുല്യ സേവനം ചെയ്യുന്ന പോലിസ് സബ് ഇൻസ്‌പെക്ടർ ബാബു ജോൺ പലയ്ക്കാപിള്ളിൽ, ആശാവർക്കർ ആസിയ നൂറുദ്ധീൻ എന്നിവരെയും ,സ്വാന്തന പരിചരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച പാലാരിവട്ടം പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേഴ്സുമാരായ ആഗ്നസ് തോമസ്, ആൻസി ഷാജി, അമ്മിണി മാത്യു, ലീലാമ്മ പോൾസൺ,മേരി ജോയ്,മോളി പോളി മാത്യു കണ്ണുക്കാടൻ ,നാൻസി സഖറിയ,റീന ജോർജ്, ത്രേസ്യാമ്മ പോൾ തറയിൽ , മികച്ച വോളണ്ടിയേഴ്സായ ശ്രീ.ജോൺ കാച്ചപ്പിള്ളി, മാഗി ജോസ് എന്നിവരെയും അവാർഡുകൾ നൽകി ആദരിച്ചു.


വാർഷികത്തോടനുബന്ധിച്ച് നടത്തിയ” സാന്ത്വനപരിചരണം എൻറെ കർത്തവ്യം”- എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി.ജി മാത്യു പുളിക്കൽ, രണ്ടാം സ്ഥാനം നേടിയ ആനി ജോയ് , പ്രോത്സാഹന സമ്മാനം നേടിയ മേരി ജോസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.





പാവന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷീകം വലിയ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു .കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് കെയർ സോസെറ്റികളിൽ ഒന്നാണ് പാലാരിവട്ടം പാവന . റെവ ഡോ .ജോർജ് നെല്ലിശ്ശേരി പാലാരിവട്ടം ഇടവകയുടെ വികാരിയായിരുന്നപ്പോഴാണ് പാവന പാലിയേറ്റീവ് കെയർ സൊസെറ്റിക്ക് രൂപം നൽകിയത് .അദ്ദേഹമാണ് പ്രഥമ രക്ഷാധികാരി .
