“ഐസക് ന്യൂട്ടൺ ഭൂലോകം മാറ്റിയെന്ന് നിങ്ങൾ പറയുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങ് ഈ പ്രപഞ്ചമാകെ മാറ്റിയെന്ന് പറയാൻ കഴിയും. “

Share News

ജീവിതത്തിൽ നിർണ്ണയിക്കപ്പെട്ട മരണത്തിലേക്ക് നോക്കാതെ കണ്ണടച്ചിരിക്കുമ്പോൾ സ്റ്റീഫൻ ഹോക്കിങിന്റെ മനസ്സ് മന്ത്രിച്ചു.

“മരിക്കാൻ എനിക്ക് ഭയമില്ല… ഒട്ടും തിടുക്കവും…”ശ്രീ. ഡോ.ജോർജ് വർഗ്ഗീസ് എഴുതിയ,ലോക പ്രശ്സതനായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ സമ്പൂർണ്ണ ജീവചരിത്രം വായിക്കുമ്പോൾ , നാം ഒരു നിമിഷം ചിന്തിക്കും.

ഇതെല്ലാം സത്യമായിരിക്കുമോ ? സംസാരശേഷി പോലും നഷ്ടമായ ഒരാൾ, ഈ ലോകത്തെ തന്നെ മുൾമുനയിലൊ , സന്നിഗ്ദാവസ്ഥയിലോ നിറുത്തുന്ന രീതിയിൽ ചില കാര്യങ്ങൾ മനസ്സുകൊണ്ട് പറയുന്നു. ശാസ്ത്ര ബോധം അത് മനുഷ്യരോട് വിളംമ്പരം ചെയ്യുന്നു.

അമിയോ ട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് അഥവാ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അത്യപൂർവ്വ രോഗമാണ് സ്‌റ്റീഫനിൽ വന്നുഭവിച്ചത്. അമേരിക്കൻ ബേസ്ബോൾ താരമായിരുന്ന ലാവ് ഗെഹിഗ് ഇതേ രോഗം പിടിപ്പെട്ട് മരണമടഞ്ഞിരുന്നു. അതിനാൽ ഇതിന് Loug-gehing എന്ന അപരനാമവുമുണ്ട്.ശരീരത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന മസിലുകളിലേക്കുള്ള ഞെരമ്പുകളെ ക്ഷയിപ്പിക്കുക എന്നതാണ് ഈ രോഗത്തിന്റെ മാരകാവസ്ഥ . ആഗ്രഹിക്കുന്നതൊന്നുംചെയ്യാനാകാത്ത അവസ്ഥ.ഹൃദയം, ത്വക്, ലൈംഗീക അവയവങ്ങൾ, തലച്ചോറ്, മുതലായവയുടെ വളർച്ചക്ക് പക്ഷേ ഇച്ഛ വേണ്ട. അതിനാൽ ഇതെല്ലാം സ്വാഭാവികമായും പ്രവർത്തിക്കും.രോഗാവസ്ഥ ഏറുമ്പോൾ ശരീരത്തിന്റെ ചലനാവസ്ഥ ക്ഷയിക്കും. സംസാരശേഷി ചുരുങ്ങും. ക്ഷീണം പെരുകും. വിരലുകൾ കോടിപ്പോകും. കാലുകൾ നിവരാതാകും…. സ്വാഭാവികമായും മരണം സംഭവിക്കും. ഏറിയാൽ രണ്ട് വർഷം .

“ഇരുപത്തിയൊന്നാം വയസ്സിൽ ഡോക്ടർമാർ വിധിയെഴുതി … ഏറിയാൽ ഇനി രണ്ടേ രണ്ട് വർഷം കൂടിമാത്രംജീവിച്ചിരിക്കാനുള്ള ആയുസേ നിനക്കുള്ളു…. “എനിക്കിപ്പോൾ മരിക്കാനൊട്ടും മനസില്ലെന്ന് ചിന്തിച്ച സ്‌റ്റീഫൻ പറഞ്ഞു.”ഞാൻ മരിച്ചില്ല. ഒരു കാർമേഘം എന്റെ മീതെ തൂങ്ങി കിടപ്പുണ്ടുതാനും. ജീവിതം എനിക്കിന്ന് മുമ്പെത്തെക്കാളും ആസ്വാദ്യകരമായിരിക്കുന്നു…..”രണ്ട് വർഷമെന്നത് നിസാര കാലയളവല്ലന്ന് തിരിച്ചറിഞ്ഞ സ്‌റ്റീഫൻ നിത്യകർത്തവ്യമൂർത്തിയായി ജീവിച്ചതിലൂടെ പിന്നെയും 53 വർഷം കൂടി ജീവിച്ചു. 76 മത്തെ വയസ്സിൽശാസ്ത്രത്തിന്റെ രജതരേഖയിൽ നവോത്ഥാനത്തിന്റെ പൊൻ തിളക്കങ്ങളേകിക്കൊണ്ട് ആ മഹാപ്രതിഭ മൺ മറയുമ്പോൾ ലോകം തിരിച്ചറിഞ്ഞു… കേംബ്രിഡ്ജിൽ പണ്ട് സാക്ഷാൽ ഐസക് ന്യൂട്ടൺ അലങ്കരിച്ചിരുന്ന ലുക്കാസിയൻ പ്രെഫസർ പദവിയിലെത്തി, ഡാർവിന്റെയും ഐൻസ്റ്റിന്റെയും യഥാർത്ഥ പിൻമുറക്കാരൻ സ്റ്റീഫൻ ഹോക്കിങ് തന്നെ. അതിന്റെ സാക്ഷ്യമെന്നോണം കേംബ്രിഡ്ജിലെ ആ ചരിത്ര ശ്മശാനത്തിൽ ആ മഹാ പ്രതിഭകൾക്കൊപ്പം അദ്ദേഹവും നിത്യ വിശ്രമത്തിൽ കഴിയുന്നു…. ഒരു പിടി ചാരമായിക്കൊണ്ട് .

നിശബ്ദതയിൽ മുങ്ങി പോയആ അദൃശ്യഭാഷ്യത്തിന് ലോകത്തെ ശാസ്ത്ര കുതുകികളെ ആവേശത്തിലാറാടിക്കാനുളളത്രയും പ്രതിഭ വിളങ്ങിയിരുന്നു. ഒരുപക്ഷേ,കേംബ്രിഡ്ജിലും ഇതര വിദ്യാഭ്യാസ കേന്ദ്രങ്ങളിലും തന്നെ പഠിപ്പിച്ചിരുന്ന അധ്യാപകരെക്കാളും ധീഷണ ശാലിയായിരുന്നു സ്‌റ്റീഫൻ.

നക്ഷത്രങ്ങൾ പ്രകാശിക്കാൻ കാരണം അതിലെ മൂലകങ്ങൾ മൂലമാണെന്നും താരതമേന്യ ചെറിയ പരമാണുക്കളായതിനാലാണ് സംയോജനംനടക്കുന്നത് സൂര്യൻ കത്തിജ്വലിക്കുന്നത് ഹൈഡ്രജൻ അണുക്കളെ സംയോജിപ്പിക്കുന്നതിലൂടെയാണ്. ഹൈഡ്രജൻ തീർന്നാൽ അടുത്ത മൂലകമായ ഹീലിയമെടുക്കും. അങ്ങനെ വാതകങ്ങൾ തീരുമ്പോൾ സൂര്യനും വയസാകും വിളറി വീഴും അരുണ ഭീമനെന്ന് വിളിക്കാവുന്ന ആ സൂര്യന്റെ 1.4 മടങ്ങി വലിപ്പമുള്ള നക്ഷത്രങ്ങൾ ഇതു പോലെ പ്രതാപം വറ്റുമ്പോൾ വെള്ളക്കുള്ളൻമാരാകും…. ഇത്തരത്തിൽനക്ഷത്രങ്ങളുടെ ഭാവിയെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം നടത്തിയത് ഒരു ഭാരതിയനാണ്. സർ സി.വി രാമന്റെ സഹോദര പുത്രനായ സുബ്രഹ്മണ്യം ചന്ദ്രശേഖർ അത് പറഞ്ഞപ്പോൾ പലരും പൂച്ഛിച്ചു തള്ളി.1932 – ൽ ജയിംസ് ചാഡ്വിക് ന്യൂട്രോണിനെ കണ്ടെത്തിയതോടെ, പിണ്ഡം കൂടുതലുളള നക്ഷ്ത്രങ്ങൾ ചുരുങ്ങുമെന്നും പഠനങ്ങളുണ്ടായി. 1969-ൽ പക്ഷേ ചിത്രം പിന്നെയും തെളിഞ്ഞു. സൂര്യനേക്കാൾ 3 ഇരട്ടി ഭാരം മുള്ള നക്ഷത്രങ്ങൾ Black hole അഥവാ തമോഗർത്തം എന്ന അവസ്ഥയിലെത്തുമെന്ന് ജോൺ വീലർ വാദിച്ചു.

“ഗലീലിയോയെപ്പോലേ കുറ്റവിചാരണ ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗലീലിയോയുടെ 300 മത് ചരമദിനത്തിൽ ജനിച്ചതു കൊണ്ട് ഞങ്ങൾ തമ്മിൽ എന്തോ അടുപ്പമുള്ളതായി എനിക്ക് തോന്നാറുണ്ട്. – “ശാസ്ത്രത്തിന്റെ ഉള്ളറകളിൽ ആർക്കും പിടിക്കൊടുക്കാതെ നിഗൂഢമായി കഴിയുന്ന സത്യങ്ങളെ , അവസ്ഥകളെ , അതിന്റെ മൂടുപടം മാറ്റിക്കൊണ്ട് വെളിപ്പെടുത്താനുള്ള ആ ത്വരയുടെ തീവ്രതയ്ക്കുമുമ്പിൽ , കൂച്ചുവിലങ്ങായ രോഗാവസ്ഥ നിസഹായമായി നിന്നു.മൗനത്തെ വാചാലമാക്കുന്ന ശാസ്ത്രത്തിന്റെ അതിശയങ്ങളിലൂടെ ഹോക്കിങ് ലോകത്തോട് സംവാദിച്ചപ്പോൾ ലോകം അത്ഭുതപരതന്ത്രരായി ആ വാക്കുകൾക്ക് കാതോർത്തു. പിന്നീട് ലോകത്തിന്റെ ശ്രദ്ധ മുഴുവനും ഒരു ചക്ര കസേരയിൽ , തണ്ടൊടിഞ്ഞ താമര കണക്കെ ഒരു ചക്രക്കസേരയിൽ ചടഞ്ഞു കൂടിക്കിടക്കുന്ന ആ മഹാ ശാസ്ത്രജ്ഞനിലേക്കായി .

ചക്ര കസേരയിലിരുന്ന് അതിവേഗം പായുന്ന അദ്ദേഹത്തിന്റെ ഓരോ അതിജീവിന ഘടകവും നോക്കി നടത്താൻ ആളുകൾ ബദ്ധശ്രദ്ധരായി ഒപ്പം ഓടിക്കൊണ്ടിരിക്കും. ശ്വാസനാളത്തിൽ അടിയുന്ന കഫം മാറ്റണം, അനുസരണയില്ലാത്ത മുടി കോതി വെക്കണം. കണ്ണടയുടെ ചില്ലുകൾ തുടയ്ക്കണം., ചുണ്ടിന്റെ ചിറികളിലൂടെ ഒലിച്ചിറങ്ങുന്ന ദ്രവം തുടച്ചുമാറ്റണം , ടോയിലറ്റിൽ ഇരുത്തണം. ശേഷം തുടച്ചു വൃത്തിയാക്കണം., വിശക്കുമ്പോർ ഭക്ഷണം സ്പൂണിൽ നൽകണം, …നേഴ്സുമാരുടെ ഒരു നീണ്ട പടതന്നെയുണ്ട് … കൈ വിരലുകളുടെ ചലനശക്തി ദിനംപ്രതി ക്ഷയിക്കുന്നു.മുഖത്തെ പേശികളും കണ്ണിലെ കൃഷ്ണമണിയും സൂചിപ്പിക്കുന്ന ഹൃദയാർത്ഥങ്ങൾ ഭാവങ്ങൾ എല്ലാം അതേപടി ഒപ്പിയെടുത്തു പറയാൻ പറ്റിയ തരത്തിലുള്ള ഉപകരണങ്ങളും കമ്പ്യൂട്ടറുകളും അദ്ദേഹത്തിന്റെ ശിഷ്യൻമാർ തന്നെ രൂപകല്പന ചെയ്തു കൊണ്ടിരുന്നു.പരാജയപ്പെട്ടെതെങ്കിലും രണ്ട് തവണ വിവാഹിതനായ ഹോക്കിങ് മൂന്ന് കുട്ടികൾക്ക് ജന്മവും നൽകി.

പ്രത്യേക രീതിയിൽ അദ്ദേഹം അനാവരണം ചെയ്യുന്ന ശാസ്ത്ര നിഗമനങ്ങൾ കേട്ട് , ഏതൊരാളുടെയുംയുക്തിബോധവും തോറ്റു പോകുന്നആത്മവിശ്വാസവും സിദ്ധാന്തശക്തിയുമറിഞ്ഞ് ലോകം ഇളകി മറിഞ്ഞു. ലോക പൗരനോളം വളർന്ന സ്‌റ്റീഫൻ ഹോക്കിങ്, ഒരിക്കലും തളരാത്ത തന്റെ ചിറകിലേറി പലവട്ടം ലോകം ചുറ്റി …. ആ മനുഷ്യൻ.

DC യാണ് പ്രസാധകർ.

Boban Varapuzha

Share News