വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു.

Share News

സമീപകാലത്തെ കേരള സാമുഹ്യചിത്രത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച നേതാവാണ് ശ്രീ. രമേശ് ചെന്നിത്തല.

വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു. ഇതിന് മുമ്പ് എന്റെ വാളിനെ അലങ്കരിക്കാൻ ഭാഗ്യം ലഭിക്കാത്ത ഒരു നേതാവ്.

പങ്കുവയ്ക്കാൻ തക്കവിധം എന്തെങ്കിലും പറയുകയോ ചെയ്യുകയോ വേണ്ടേ എന്ന പരിദേവനമായിരുന്നു മനസ്സിലെപ്പൊഴും.പക്ഷെ സമീപകാല ചരിത്രം അതെല്ലാം തിരുത്തിക്കുറിച്ചു.

കേരളത്തിലെ പ്രതിപക്ഷം എന്ന കോൺസപ്റ്റിനെ തന്നെ റീഡിഫൈൻ ചെയ്തു കളഞ്ഞു അദ്ദേഹം. പ്രതിപക്ഷമെന്നാൽ ചെന്നിത്തലയ്ക്ക് മുൻപും പിൻപും എന്ന് കേരളത്തിൽ ഇനി അറിയപ്പെടും.

ശാന്തമായ അഗ്രഷൻ വാക്കിലും പ്രവർത്തിയിലും ഒളിപ്പിച്ച് വച്ച് എഫക്ട്ടീവായി ഒരു സർക്കാരിനെ എങ്ങിനെ അക്കൗണ്ടബിൾ ആക്കാമെന്നതിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണമാവുകയാണ് ശ്രീ. ചെന്നിത്തല.

സ്പ്രീംഗളർ മുതലിങ്ങോട്ട് അദ്ദേഹം ഉയർത്തിക്കൊണ്ട് വന്ന എല്ലാ വിഷയങ്ങളും തള്ളിക്കളയാൻ പറ്റാത്തവയായിരുന്നു. എവിടെ നിന്ന് ഇതെല്ലാം കിട്ടുന്നു എന്ന് അത്ഭുത പ്പെട്ടിട്ടുണ്ട്. ശരിക്കും ജനങ്ങൾക്ക് ഉപകാരമുള്ള ആവിഷയങ്ങൾ എല്ലാം തന്നെ സർക്കാരിനെ സൂചിമുനയിൽ നിറുത്തിയിട്ടുണ്ട്, തിരുത്തിയിട്ടുണ്ട്.

എല്ലാറ്റിനും ഉപരി അത് ചെയ്ത രീതിയാണ് ബഹുമാനം ഉണർത്തിയത്. സഭ്യതയുടെ അതിരുകൾ വിടാതെ, മാന്യമായ രീതിയിൽ, എന്നാൽ കൃത്യമായ അളവിൽ പ്രക്ഷോഭങ്ങളും, പ്രതിഷേധങ്ങളും പൂട്ടിന് പീരയെന്നോണം ചേർത്ത് സ്പൈസപ്പ് ചെയ്ത് അവതരിക്പ്പിക്കാൻ കാണിച്ച മെയ് വഴക്കം അനിതര സാധാരണമായിരുന്നു. കൃത്യസമയത്ത് പീക്ക് ചെയ്ത നേതാവ്!

ഏറ്റവും ഒടുവിൽ ഐഐഎമ്മിലെ എ ഐ വിദഗ്ദരെ വച്ച് ഫേസ് റെക്കഗ്നിഷൻ സോഫ്റ്റ്വെയർ വച്ച് മുന്നുലക്ഷത്തിലധികം ഇരട്ടവോട്ടർമാരെ കണ്ടെത്തിയ കാഞ്ഞബുദ്ധി! അതും കേരളത്തിന്റെ വിക്കിലീക്സ് പോലെ ഒരു വെബ്സൈറ്റിലൂടെ പുറത്ത് വിടുമ്പോൾ എന്തൊരു മൂവാണത്. കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നവർ രണ്ടാവർത്തി ചിന്തിക്കും. കാരണം അത് ഇലക്ഷൻ റിസൽട്ടിനെ പോലും കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാം. ജനമാണവിടെ ജയിക്കാൻ പോകുന്നത്. സുതാര്യതയും.

.നമിച്ചിരിക്കുന്നു. ഇത്രയും സോഫോസ്റ്റിക്കേറ്റഡ് ആയ, മോഡേൺ ആയ, എഫക്റ്റീവ് ആയ ഒരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല! Kudos.

PS: ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ പറയാൻ അവസരം കിട്ടിയില്ലെങ്കിലോ എന്ന് കരുതി പറയുന്നതാണ്. രാഷ്ട്രീയത്തെ കുറിച്ചാണ് ഇത് പറയുന്നതെങ്കിലും ഇതിൽ രാഷ്ട്രീയമില്ല. അതിവിശുദ്ധ ദിവസങ്ങളിലേക്ക് കടക്കുന്നതു കൊണ്ട് FB മൗനത്തിലേക്കും പ്രവേശിക്കയാണ്. കമന്റുകൾ ഒന്നും ഇടാതെ എന്റെ സ്വകാര്യതയെയും നിശബ്ദതയെയും ബഹുമാനിക്കണമെന്ന് അപേക്ഷ.

Jaison Mulerikkal

Share News