പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ
വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്….
പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം.
കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി….
നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി കിട്ടും..’ എന്നൊക്കെ.
എന്നിരുന്നിട്ടും, പണ്ട്.. അംബാസിഡർ കാറിന്റെ ഒരു പരസ്യം Hindustan Motors അവരുടെ പുതിയമോഡൽ വണ്ടിയ്കുവേണ്ടി നടത്തി….
അതിന്റെ കാരണം , മാരുതി എന്നൊരു പുതിയ കമ്പനി കാറുകൾ ഉണ്ടാക്കുന്നു എന്ന വിവരങ്ങൾക്ക് വല്ലാത്ത പ്രചരണം പത്രതാളുകളിൽ ഉണ്ടായതിൽ നിന്നുള്ള അങ്കലാപ്പ് ആയിരുന്നു…
ആ അങ്കലാപ്പ് സത്യമായി ഭവിക്കുകയും കാലക്രമേണ അംബാസഡർ എന്ന കാർ മാത്രമല്ല ആ കാർ നിർമ്മിച്ചിരുന്ന കമ്പനിതന്നെ വിസ്മൃതിയിൽ മറഞ്ഞുപോയത് വർത്തമാനകാല യാഥാർത്ഥ്യം.