എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.? കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു.!

Share News

” ഞാൻ തോറ്റുപോയി.. ” – ആത്മഹത്യ ചെയ്ത കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനി കെ. ജി പ്രസാദിന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള വിലാപവും വാക്കുകളും ഇത് കുറിക്കുമ്പോഴും കാതിൽ വല്ലാത്തൊരു നൊമ്പരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

നമുക്ക് പക്ഷെ ഇപ്പോഴും രാജ്യാന്തര വിഷയങ്ങളിലാണ് ആകുലത മുഴുവൻ. നാം ലോകത്ത് ഒന്നാമതാണെന്നാണ് നമ്മുടെ വീമ്പിളക്കലുകൾ.

എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യകൾ തുടർ സംഭവങ്ങളായി മാറിക്കഴിഞ്ഞു.

അധികാരത്തിലും അതിന്റെ ആസക്തികളിലുമാണ് നാം നിത്യവും അഭിരമിച്ചുകൊണ്ടിരിക്കുന്നത്. മറുപുറത്ത് കൃഷിയെയും കർഷകരെയും കാർഷികവൃത്തിയെയും മണ്ണിൽ പണിയെടുക്കുന്നവരെയും ഇത്രയേറെ അവഗണിക്കുന്ന, പുച്ഛത്തോടെ കാണുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്ത് വേറെ ഉണ്ടോ എന്നു തന്നെ അറിയില്ല.

വികസിച്ചു വികസിച്ചു എഴുപതുകൾ വരെ കണ്ടിരുന്ന നെൽപ്പാടങ്ങളിൽ, തെങ്ങിൻ തോപ്പുകളിൽ ഏറിയ പങ്കും ‘ വികസന ‘ ത്തിന്റെ പേരിൽ ഇല്ലാതായി കഴിഞ്ഞു. ശേഷിക്കുന്ന കൃഷിയിടങ്ങളിൽ നിന്നാണ് ഏറെ നൊമ്പരപ്പെടുത്തുന്ന പ്രസാദുമാരുടെ ആത്മഹത്യാ വാർത്തകളും വിലാപങ്ങളും കേട്ടുകൊണ്ടിരിക്കുന്നത്. എന്തൊക്കെ നേട്ടങ്ങളുടെ അവസാനിക്കാത്ത വായ്ത്താരികൾ ഉണ്ടായാലും അതൊക്കെ മൂടിക്കളയാൻ പോരുന്നതല്ലേ ഈ വിലാപങ്ങൾ.

ഇത് ഏതെങ്കിലും ഒരു പക്ഷത്തിന്റെ വീഴ്ചയിൽ നിന്ന് ഉണ്ടാകുന്നതല്ല. ഭരണ – പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ജനസമൂഹവും ഒരുപോലെ ഉത്തരവാദികളാണ് ഇത്തരം വിലാപങ്ങൾക്കും ആത്മഹത്യകൾക്കും.

ജനം അനുഭവിക്കുന്ന ദുരിതവിഷയങ്ങൾ പരിഹരിക്കുന്നതിൽ വാർത്താ ചാനലുകളിൽ കാണിക്കുന്ന കസർത്തുകൾക്കും പ്രസ്താവന മാമാങ്കങ്ങൾക്കുമപ്പുറം എന്ത് ഉത്തരവാദിത്തമാണ് പ്രതിപക്ഷം പോലും നിറവേറ്റുന്നത് എന്ന് മാത്രം നോക്കിയാൽ മതി, നിലവിലെ നിസ്സഹായതകൾ വ്യക്തമാകും.

farmer scenes

അന്നം തരുന്നവരെ കണക്കിലെടുക്കാത്ത, അവരുടെ ദുരിതങ്ങളിൽ അനുതപിക്കാത്ത, അവരുടെ വേദനകൾക്കാശ്വാസമേകാത്ത, പിന്തുണയ്ക്കാത്ത സമൂഹം എത്രയെത്ര കഥകളും കവിതകളുമെഴുതി, എത്രയെത്ര പുസ്തകങ്ങൾ നിത്യവും പ്രകാശനം ചെയ്ത് എന്തെന്ത് സായൂജ്യമടഞ്ഞാലും എന്ത് പുണ്യം !!!

പറയാതെ വയ്യ / പ്രതികരണം

കൃഷിയിടമൊക്കെ ഇനി ടൂറിസ്റ്റുകേന്ദ്രമാക്കണം. നെല്ലിൻ്റെ, കാപ്പിയുടെ, തേയിലയുടെ, ഏലത്തിൻ്റെ, റബ്ബറിൻ്റെ… വിലയൊക്കെ മുപ്പതു വർഷമായി തുടരുന്ന നിലവാരത്തിലാണ്. പക്ഷേ, ഉൽപാദനനിരക്ക്: മുപ്പതുവർഷം മുമ്പ് 126 രൂപ ആയിരുന്നത് അന്ന് 1000 രൂപയാണ്. മുപ്പതു വർഷം മുമ്പ് ഒരു കിലോ തേയിലയ്ക്ക് 132 രൂപ. ഈ വർഷം അത് 192 രൂപ വരെയെത്തി പെട്ടെന്ന് 98 രൂപയായിക്കുറഞ്ഞു. ഉല്പാദനച്ചിലവ് അഞ്ചിരട്ടി ആയി. കുറെ സിനിമാനടന്മാരെയും സാഹിത്യകാരന്മാരെയും, പിന്നെ കുറെ രാഷ്ട്രീയ കോമരങ്ങളെയും വേദിയിലെഴുന്നെള്ളിച്ച് “കേരളിയം” നടത്തുമ്പോൾ ഈ പാവം മനുഷ്യൻ ചർച്ചപോലുമാകുന്നില്ല. എലിപ്പനി ബാധിച്ചു മരിച്ച മിക്കവാറും പേർ വയലിൽ പണിയെടുക്കുന്ന കർഷകരോ, തൊഴിലുറപ്പ് പണിക്കു പോയവരോ ആണ്.

ഇവിടെ കൃഷിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല

 കൃഷിയും കൃഷിപ്പണിക്കാരും കർഷകരും അവർ ആത്മഹത്യ ചെയ്യപ്പെടുമ്പോഴല്ലാതെ എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല. ഇതേ നെൽപ്പാടങ്ങളിൽ നിന്നുകൂടിയാണ് തൊഴിലാളി പ്രസ്ഥാനവും കേരളത്തിൽ പുരോഗമനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടെ അടിസ്ഥാനം കെട്ടിപ്പടുത്തതെന്ന യാഥാർഥ്യം ഇവിടെ കൃഷിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല എന്ന് പരസ്യപ്രഖ്യാപനം നടത്തുന്നവർ പോലും വിസ്മരിക്കുന്നു 

നമ്മുടെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തകരെന്ന് പറയുന്നവരൊക്കെ ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് കേരളീയം പോലെയുള്ള ധൂർത്തിന് പിന്നാലെ നടക്കുകയാണ്

നാമിന്ന് ഒരു അഗ്നിപർവതത്തിന് മുകളിലാണ് നിൽക്കുന്നത്. കേരളീയർ മാത്രമല്ല, ഭാരതീയരായ നാമും.

 മത വർഗീയതയെയും വർഗീയ ശക്തികളെയും ജാതിയെയും കൂട്ടുപിടിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും ആരും മോശമല്ലെന്നതാണ് കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടു കാലത്തെ അനുഭവം. ആര് മുന്നിലെന്ന കാര്യത്തിലെ മത്സരമുള്ളൂ. ഇതിനിടയിൽ ദരിദ്രരുടെയും ദുർബലരുടെയും കർഷകരുടേയുമൊക്കെ കണ്ണീരൊപ്പാൻ എവിടെ സമയം

ജനാധിപത്യം സംരെക്ഷിക്കേണ്ട?

തേജ പുഞ്ചങ്ങളുടെ കണ്ണാട, പല്ല്, വിദഗ്ദ ചികിത്സ, കേരളീയം, ലോക മലയാള സമ്മേളനം, വസ്തുതകൾ മനസ്സിലാക്കാൻ വിദേശ പര്യടനം (കുടുംബം അടക്കം ) ഇതൊക്കെ ഒഴിവാക്കാൻ പറ്റുമോ, അപ്പോൾ സ്വാഭാവികം നെലിന്റെ വില, പെൻഷൻ, സപ്ലൈക്കോ, റേഷൻ ഒക്കെ മുടങ്ങും, ജനാധിപത്യം സംരെക്ഷിക്കേണ്ട? രാജവശത്തിന്റെ ഭരണത്തിൽ നിന്നു ജനങ്ങളെ രക്ഷിച്ചില്ലേ, അതിന്റെ ശിക്ഷ! അനുഭവിക്ക്യ

ഇത് കേൾക്കാത്തവർ വാഴ്ത്തുപാട്ടുകാർ മാത്രമായിരിക്കും 

തെരുവിലിറങ്ങിയാൽ, വീട്ടകങ്ങളിൽ എത്തിയാൽ എന്തൊക്കെ ശാപവചനങ്ങളാണെന്നോ നിത്യവും ഭരണകൂടങ്ങൾക്കും അതിനെ നയിക്കുന്നവർക്കും നേരെ ഇന്ന് മനുഷ്യരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അത്രയ്ക്ക് സഹികെട്ടിരിക്കുന്നു മനുഷ്യർക്ക്. മുടിഞ്ഞുപോകട്ടെ എന്നാണ് ജനങ്ങൾ ശപിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേൾക്കാത്തവർ വാഴ്ത്തുപാട്ടുകാർ മാത്രമായിരിക്കും 

അഗ്രി’ബിസിനസ്’ എന്ന യാഥാർഥ്യത്തിലേക്ക് നമ്മൾ മാറണം.

ഒരു വെൽഫെയർ സ്റ്റേറ്റിൽ കൃഷി ഉപജീവനമാക്കിയവർ ഏറ്റവും കുറഞ്ഞിരിക്കും എന്നാണ് പറയപ്പെടുന്നത്.അവിടെ കാർഷികോൽപ്പാദനം കുറഞ്ഞിരിക്കും എന്നല്ല ഉദ്ദേശിച്ചത്.ഏറ്റവും ആധുനിക സംവിധാനങ്ങളോടെ ആ രംഗത്തുള്ള കമ്പനികൾ മികച്ച രീതിയിൽ കാർഷികോൽപ്പാദനം നടത്തും.അഗ്രി’കൾച്ചർ’ എന്ന സെൻ്റിമെൻ്റ്സിൽ നിന്നും അഗ്രി’ബിസിനസ്’ എന്ന യാഥാർഥ്യത്തിലേക്ക് നമ്മൾ മാറണം.

കൃഷി ഒട്ടുമില്ലെങ്കിലും മലയാളിക്ക് കുഴപ്പമില്ലെന്ന് മുൻപ് സമരജാഥകളിലൊക്കെ കൂടുതലും കർഷകത്തൊഴിലാളികളെ അണിനിരത്തിയിരുന്ന പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ പോലും ഇപ്പോൾ പറയുന്നു

Share News