കോ​വി​ഡ് ഭീതിയിൽ ഇ​ന്ത്യ: 24 മ​ണി​ക്കൂ​റി​നി​ടെ 3,86,452 പേര്‍ക്ക്‌ രോഗബാധ, 3,498 മ​ര​ണം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 3,86,452 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 3498 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 15,22,45,179 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share News