
വിവിധ ഭാഷാ-സംസ്കാരങ്ങളുള്ള 130 കോടി ജനങ്ങൾ ഇഴുകി ചേർന്ന് അധിവസിക്കു ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ച അത്ഭുതാവഹമാണ്.
1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടുമ്പോൾ അന്നുണ്ടായിരുന്ന 40 കോടി ജനങ്ങൾക്കു വേണ്ട കിടപ്പാടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ പരിപാലനം മുതലായവ വളരെ പരിമിതമായിരുന്നു.
എന്നാൽ 130 കോടി ജനങ്ങളുമായി 71-ാം റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്ന ഈ ദിനത്തിൽ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിലും ശാസ്ത്ര-സാങ്കേതിക രംഗത്തും മികവുറ്റ വളർച്ച നേടി. കോവിഡു മഹാമാരിയെ നിയന്തിക്കാൻ കഴിഞ്ഞതും സ്വന്തമായി പ്രതിരോധ വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതും വലിയ നേട്ടമായി.
മഹാത്മജിയുടെ നേതൃത്വത്തിലുണ്ടായ സ്വാതന്ത്ര്യ സമരവും പിന്നീട് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരും തുടർന്ന് രാജ്യഭരണം ഏറ്റെടുത്ത ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഡോ.മൻമോഹൻ സിംഗ് ,നരേന്ദ്ര മോദിഎന്നിവരുടെ ദീർഘവീക്ഷണമുള്ള ഭരണ പാടവും രാജ്യത്തിൻ്റെ ഇന്നുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി. ഈ റിപ്പബ്ലിക് ദിനത്തിൽ ഈ നേതാക്കളെ ആദരപൂർവ്വം സ്മരിക്കുന്നു.
ജുഡീഷ്യറി, എക്സീക്യൂട്ടീവ്, ലെജിസ്ലേറ്റർ, മാധ്യമങ്ങൾ എന്നിവയുടെ ക്രിയാത്മക സ്വാതന്ത്ര്യം നിലനിർത്തേണ്ടതും ഈ ഘട്ടത്തിൽ ആവശ്യമാണ്.
എവർക്കും റിപ്പബ്ളിക് ദിനാശംസകൾ