
അന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
അന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്.
സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്.
സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്.
ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നത്. പുനരുജ്ജീവന പദ്ധതികളില്‍ സഹകരണ മേഖല ക്രിയാത്മകമായ പങ്കുവഹിക്കും.’സുഭിക്ഷ’ പദ്ധതിയുടെ നടത്തിപ്പിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലുതാണ്.
നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്നാണ് നമ്മുടെ സഹകരണ മേഖല ശക്തിപ്പെട്ടുവന്നത്. വർത്തമാന കാലത്തും ചില വെല്ലുവിളികൾ സഹകരണ മേഖല നേരിടുന്നുണ്ട്. നമ്മുടെ കൂട്ടായ്മയിൽ അതിനേയും മറികടക്കാനാകണം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

മുഖ്യ മന്ത്രി പിണറായി വിജയൻ