
സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കാണാത്തവർ ഉറപ്പായും കാണണം കണ്ടില്ലേൽ വൻ നഷ്ടമാണ് അത്രേയുള്ളൂ
രണ്ടര മണിക്കൂറിലധികമുള്ള ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട്.അതിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ നിങ്ങൾക്ക് മിസ്സ് ചെയ്യുന്നതായിട്ട് തോന്നിയിട്ടുണ്ടോ??
കുറച്ച് സീനുകളിൽ കൂടെ ആ കഥാപാത്രത്തെ ഉൾപ്പെടുത്താമായിരുന്നു അല്ലെങ്കിൽ ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയിട്ടുണ്ടോ????
ഇന്നലെ രാത്രി ഹോം കണ്ട് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഒലിവർ ട്വിസ്റ്റും, സൂര്യനും തമ്മിലുള്ള സൗഹൃദവും ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷങ്ങളുമാണ്
സിനിമ കണ്ട് കഴിഞ്ഞ് ഇവരുടെ സീനുകൾ മാത്രം വീണ്ടും റിപീറ്റ് അടിച്ച് കണ്ടു…ഉള്ളത് പറഞ്ഞാൽ ഒരു ഫ്രണ്ടിന്റെ കല്യാണവും അതിന്റെ പാർട്ടിയുമൊക്കെ കഴിഞ്ഞ് വന്ന് ആ ഒരു സന്തോഷത്തിൽ ഇരുന്ന് പടം കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല!!ഇരുവരുടെയും സൗഹൃദം കണ്ടപ്പോൾ ശെരിക്കും അങ്ങ് അസൂയ തോന്നിപ്പോയെന്നേ ഈ ഒരു പ്രായത്തിലും എന്നാ കെയറിങ്ങാന്നേ രണ്ടും
ഇന്നത്തെ കാലത്ത് നമ്മുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ മുതൽ ഇമ്മിണി വലിയ സങ്കടങ്ങൾ വരെ കേൾക്കാൻ ഒരാളുണ്ടാകുക എന്നൊക്കെ പറഞ്ഞാൽ തന്നെ അതൊരു ഭാഗ്യമാണ് അങ്ങനെ നോക്കുമ്പോൾ ഒലിവർ ട്വിസ്റ്റൊക്കെയാണ് ശെരിക്കും ഭാഗ്യവാൻ
വീട്ടിൽ നിന്ന് എത്ര വിഷമിപ്പിക്കുന്ന അനുഭവം ഉണ്ടായാലും രാവെന്നോ പകലെന്നോയില്ലാതെ അയാൾ ആദ്യം ഓടിയെത്തുന്നത് സൂര്യന്റെയടുത്താണ് സൂര്യനോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ അയാൾക്ക് കിട്ടുന്ന തെല്ലൊരു ആശ്വാസം സിനിമ കണ്ടിരിക്കുന്ന നമുക്കും അനുഭവപ്പെടും ഒരുപക്ഷേ കുട്ടിയമ്മയെക്കാളും ആന്റണിയേക്കാളുമൊക്ക ഒലിവറിനെ കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് സൂര്യനായിരിക്കാം
അങ്ങനെ ഒരുപാട് പേരൊന്നും വേണമെന്നില്ല സൂര്യനെപ്പോലെ ഒറ്റയൊരെണ്ണം മതി ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടപാച്ചിലിനിടയിൽ ഇടക്കൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റുന്ന നമ്മളെ നന്നായി മനസിലാക്കുന്ന ഒരൊറ്റ ഒരുത്തൻ!കിട്ടാൻ പാടാണ് പക്ഷേ കിട്ടി കഴിഞ്ഞാൽ പൊളിയാണ്
സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കാണാത്തവർ ഉറപ്പായും കാണണം കണ്ടില്ലേൽ വൻ നഷ്ടമാണ് അത്രേയുള്ളൂ ഇമ്മാതിരി പടങ്ങൾ ഒന്നും അങ്ങനെ എപ്പോഴും കിട്ടില്ലന്നേ… കേറി അങ്ങ് കണ്ടോണം
അപ്പൊ ശെരി എല്ലാർക്കും ഹാപ്പി ഓണം
Thanks for the Good words @Ahnas Noushad

Johny Antony
