കൊച്ചിയിലുള്ള എല്ലാവരോടും പോയി കടലിൽ ചാടാൻ പറയാഞ്ഞത് ഭാഗ്യം. അവിടെ തീ ഇട്ടത് കൊച്ചിയിലെ സാധാരണ മനുഷ്യർ ആണോ ?
കോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് .
ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് പ്രഖ്യാപനമൊന്നും നടത്തുന്നില്ലേ ? അന്റാർട്ടിക്കയിൽ എങ്ങിനെ തീരെ മാലിന്യമില്ല എന്ന് പഠിക്കാൻ അവിടെ വരെ ഒന്ന് പോയാലോ
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൊച്ചി മേയറും ഇന്ന് ബ്രഹ്മപുരത്തു വന്നു താമസിക്കാൻ ധൈര്യം കാണിക്കണം . അതിനു തയ്യാറുണ്ടോ ?
കൊച്ചി നഗരം കനത്ത പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഇന്ന് വിഷാംശമുള്ളതും അപകടകരവും ആയ വായു നമ്മുടെ എറണാകുളം ജില്ലയിലെ ലക്ഷകണക്കിന് മനുഷ്യരുടെ , മൃഗങ്ങളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്നു . ശ്വാസ അസുഖമുള്ളവർ ദയവായി വീടിനുള്ളിൽ തന്നെ ഇരിക്കുക. വെളിയിൽ നടക്കുകയോ വ്യായാമം ചെയ്യുകയോ അരുത് . കൊച്ചി കോർപ്പറേഷന്റെ ഈ കടുത്ത അനാസ്ഥയ്ക്ക് ആരാണ് വില കൊടുക്കുക. ഇത് എല്ലാ വർഷവും ആവർത്തിക്കുന്നു .
കൊച്ചി എന്നാൽ മൂവാറ്റുപുഴ മുതൽ കൊച്ചി കടൽ വരെയുള്ള വലിയ ഒരു ജന സഞ്ചയം കാൻസർ രോഗത്തിന് കാരണമാകുന്ന ഈ പുക ഇന്ന് വലിച്ച് കയറ്റി ജീവിക്കാൻ നിർബന്ധിതരാകുന്നു . കുഞ്ഞുങ്ങൾ ഏറെ വിഷമിക്കുന്നു . ഇത് എല്ലാ വർഷവും മനഃപൂർവം കത്തിക്കുന്നതാണ് . ഇത് കൊടിയ അഴിമതി ആണ് . ബ്രഹ്മപുരം പദ്ധതി മുഴുവൻ നുണകൾ മാത്രം ആണ് . കക്കാൻ വേണ്ടി രാഷ്ട്രീയ നെത്ര്വത്വം കൊണ്ട് നടക്കുന്ന നുണകളുടെ ശേഖരം . മാലിന്യ ലോറി മുതൽ solid waste mining and management വരെ നീണ്ട് കിടക്കുന്ന അഴിമതി . ആരുണ്ട് ഇതിനു മറുപടി പറയാൻ ? ഇല്ല . നാം ശ്വാസം കിട്ടാതെ പിടയും . അതിൽ ആർക്കാണ് പരാതി ?
അഴിമതി നടത്തുവാൻ വേണ്ടി ഉദ്ദേശിച്ച് മാത്രം എല്ലാ വർഷവും കൃത്യമായി മനഃപൂർവം അവിടെ തീ ഇട്ട് ഈ തീപിടുത്തം ഉണ്ടാക്കുന്ന വിഷപ്പുക ശ്വസിച്ചു തീ കെടുത്താൻ കഷ്ടപ്പെടുന്ന ഫയർഫോഴ്‌സ് ജീവനക്കാരുടെ ശ്വാസകോശം എന്ത് അവസ്ഥ ആയിട്ടുണ്ടാകും .
ഈ അവസ്ഥക്ക് കാരണക്കാരായ കൊച്ചിയുടെ ഇപ്പോഴത്തെ മേയറെയും പഴയ മേയർമാരെയും ഈ തീ കെടും വരെ അവിടെ കസേര ഇട്ട് ഇരുത്തി ആദരിച്ചാൽ ഇനി മേലിൽ ഈ തീപിടുത്തം ഉണ്ടാകില്ല . എറണാകുളം ജില്ലയിൽ അഞ്ച് ലക്ഷം മനുഷ്യർ എങ്കിലും രണ്ട് ദിവസമായി ശ്വാസതടസം അനുഭവിക്കുന്നുണ്ടാകും .
ഇത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട വിഷയമാണ് .
Adv.Litto Palathingal