‘ജാം’ 2020: ഓൺലൈനായി അപേക്ഷിക്കാം

Share News

‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2021) ഓൺലൈനായി 2021 ഫെബ്രുവരി 14ന് നടത്തും. 20 ഐഐടികളിലെ എംഎസ്‌സി, മാസ്റ്റേഴ്സ് ഇൻ ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, എംഎസ്‌സി–എംഎസ് (റിസർച്) അടക്കം പോസ്റ്റ്–ബാച്‌ലർ ഡിഗ്രി പ്രോഗ്രാമുകൾ / ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി / എൻഐടികൾ, ഐസറുകൾ, ശിവ്പൂർ ഐഐഇഎസ്ടി, പഞ്ചാബ് എസ്ഐഇഎൽടി ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായമുള്ള സ്ഥാപനങ്ങളിലെ പിജി പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്. ഈ വർഷത്തെ പരീക്ഷച്ചുമതല ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്. വെബ്: https://jam.iisc.ac.in/

പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, മംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ.

പേപ്പറുകൾ (7): ബയോടെക്, കെമിസ്ട്രി, ഇക്കണോമിക്സ് (ഇക്കൊല്ലം ചേർത്തത്), ജിയോളജി, മാത്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റ്സ്, ഫിസിക്സ്. മൂന്നു തരം ഒബ്ജെക്ടീവ് ചോദ്യങ്ങൾ മാത്രം – മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ–സിലക്റ്റ്, ന്യൂമെറിക്കൽ ആൻസർ. കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്‌സ് ഉച്ചതിരിഞ്ഞും മറ്റു മൂന്നും രാവിലെയുമായി മൂന്നു മണിക്കൂർ വീതം രണ്ടു സെഷനുകളിൽ നടത്തും. ഒന്നോ രണ്ടോ വിഷയത്തിന് അപേക്ഷിക്കാം. ക്ലാഷ് വരാതെ നോക്കണം. സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലെ വിവരങ്ങളും മുൻ ചോദ്യക്കടലാസുകളും നോക്കി പരീക്ഷയ്ക്കു തയാറെടുക്കാം.

ജാം പ്രവേശനയോഗ്യത

യോഗ്യതയ്ക്കുള്ള ബാച്‌ലർ ബിരുദപ്പരീക്ഷയിൽ ഭാഷകളടക്കം എല്ലാ വിഷയങ്ങൾക്കും മൂന്നു വർഷത്തെയും ചേർത്ത് മൊത്തം 55% മാർക്ക് അഥവാ 5.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% അഥവാ 5 / 10 മതി. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകളുടെ പ്രവേശനയോഗ്യത ഏതേതു പേപ്പറിൽ എന്നതടക്കം ബ്രോഷറിലുണ്ട്.

അപേക്ഷ: ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 10 മുതൽ ഒക്‌ടോബർ 15 വരെ സമർപ്പിക്കാം. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1500 രൂപ, രണ്ടു പേപ്പറിന് 2100 രൂപ. പക്ഷേ പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 750 രൂപ, 1050 രൂപ ക്രമത്തിൽ അടച്ചാൽ മതി. പരീക്ഷാഫലം മാർച്ച് 20ന്

‘ജാ’മിൽ മികവു കാട്ടിയതുകൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. ഫലം വന്നതിനു ശേഷം ‘ജോപ്സ്’ (JAM Online Application Processing System) വഴി വേറെ അപേക്ഷ അയയ്ക്കേണ്ടതുണ്ട്.

Share News