
ജോണ്‍സണ്‍ വേങ്ങത്തടം എഴുതിയ സ്വന്തം കാലില്‍ എന്ന റെജിയുടെ കഥ അറിയുക

കോവിഡ് 19 കാലം. പ്രതിസന്ധിയുടെ കാലഘട്ടം. എന്ത് ചെയ്യണമെന്നറിയാതെ മനുഷ്യന്‍ വിഷമിക്കുന്ന കാലഘട്ടം. ചെറിയൊരു വേദന പോലും താങ്ങാന്‍ കഴിയാതെ ജീവിതത്തെ വലിച്ചെറിയുന്ന കാലഘട്ടം. വേദനകളെ അതിജീവിക്കാന്‍ മനുഷ്യന്‍ ഭയപ്പെടുന്നകാലഘട്ടം. വിഷമഘട്ടത്തെ ആഭിമുഖികരിക്കുമ്പോള്‍ തളര്‍ന്നു പോകുന്ന കാലഘട്ടം. വായിക്കണം അറിയണം തൊടുപുഴ സ്വദേശിയായ റെജി ഏബ്രാഹമിന്റെ ജീവിതം. 23-ാം വയസില്‍ ഉണ്ടായ അപകടത്തെ എങ്ങനെ നേരിട്ടുവെന്നു റെജി ലോകത്തോടു പറയുമ്പോള്‍ രണ്ടു കാലില്‍ നടക്കുന്നനമ്മള്‍ പരാജയമാണ്. ചെറിയ വിഷമതകളുടെ മുന്നില്‍ പതറുന്ന നമ്മള്‍ അറിയുക. ഈജീവിതം. സണ്‍ഡേ ദീപികയില്‍ശ്രീ ജോണ്‍സണ്‍ വേങ്ങത്തടം എഴുതിയ സ്വന്തം കാലില്‍ എന്ന റെജിയുടെ കഥ അറിയുക.
