സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ചകര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Share News

മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാള്‍ (ആഗോള കത്തോലിക്കാ സഭാസ്ഥാപക ദിനം)കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ദൈവാലയങ്ങളില്‍ പോകാന്‍ ഞായറാഴ്ച കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി

.ആഗോളതലത്തിലും കേരളത്തിലും കത്തോലിക്കാസഭ മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാളായി ആഘോഷങ്ങളില്ലാതെ എന്നാല്‍ ഭക്തിനിര്‍ഭരമായി ആചരിക്കുകയാണ്. ക്രിസ്തുമസും, ഈസ്റ്ററും കഴിഞ്ഞാല്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. ആയതിനാല്‍ സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ച കുട്ടികളെ ക്രൈസ്തവ ദൈവാലയങ്ങളില്‍ എഴുത്തിനിരുത്താന്‍, അന്നേദിവസം ദൈവാലയങ്ങളിലേക്കുള്ള യാത്രയും ഒരു സമയം 5 പേരില്‍ കൂടാത്ത തരത്തില്‍ എഴുത്തിനിരുത്തി കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് അനുവദിക്കണമെന്നും കര്‍ഫ്യൂവില്‍ ആവശ്യമായ ഇളവുകള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടു.

ജോസ് കെ മാണി എം പി

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു