
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.
കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.
രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.
തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.

രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും പരിഹാരമാർഗ്ഗങ്ങളും “എന്ന വിഷയത്തെക്കുറിച്ച് റവ:ഡോ. ദേവ് കപ്പുച്ചിനും, പ്രോലൈഫ് എന്ത്? എന്തിന്? എന്നതിനെക്കുറിച്ച് ആനിമേറ്റർ ശ്രീ ജോർജ് എഫ് സേവ്യറും നയിക്കുന്ന ക്ലാസുകളും ചർച്ചകളും ഉണ്ടായിരിക്കും.ചർച്ചകൾക്ക് സമിതി വൈസ് പ്രസിഡൻറ് ഡോ.ഫ്രാൻസിസ് ജെ ആറാടൻ മോഡറേറ്റർ ആയിരിക്കും.
ഭക്ഷണശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൊതുസമ്മേളനം ആരംഭിക്കും.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയുംചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിക്കും.പാലാ രൂപതാദ്ധ്യക്ഷൻമാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനകർമ്മം നിർവഹിക്കും. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ റവ:ഫാ.ക്ലീറ്റസ് വർഗീസ് കതിർ പറമ്പിൽ,പ്രസിഡൻറ് ജോൺസൺ ചൂരേപ്പറമ്പിൽ,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,രൂപത ഡയറക്ടർ റവ:ഫാ.ജോസഫ് നരിതൂക്കിൽ,
പ്രസിഡണ്ട് മാത്യു എം കുര്യാക്കോസ്,കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആനിമേറ്റർമാരായ ശ്രീ സാബു ജോസ്,സിസ്റ്റർ മേരി ജോർജ്,വൈസ് പ്രസിഡന്റുമാരായ ഡോ. ഫെലിക്സ് ജെയിംസ്, ശ്രീ മോൻസി ജോർജ്,സെക്രട്ടറിമാരായ ശ്രീഇഗ്നേഷ്യസ് വിക്ടർ, ശ്രീ നോബർട്ട് കക്കാരിയിൽ,ശ്രീമതി ജെസ്‌ലിൻ ജോ, സെമിലി സുനിൽ, ലിസ തോമസ്,കൾച്ചറൽ ഫാറം കൺവീനറായ ശ്രീ ആൻറണി പത്രോസ് തുടങ്ങിയവർ സംസാരിക്കും.കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളും പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുംസംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളുംസമ്മേളനത്തിൽ പങ്കെടുക്കും.

രൂപതയിലും മറ്റും മികച്ച പ്രോലൈഫ് പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടർ ആയ റവ: ഫാ. ജോസ് കോട്ടയിൽ,മംഗളവാർത്ത ധ്യാനത്തിന്റെ മുൻ ഡയറക്ടർ റവ: ഫാ. കുര്യൻ മറ്റം,പാലാ മെഡിസിറ്റിയിലെ സിസ്റ്റർ വനജ എസ് എം എസ്,മരിയ സദനം ഡയറക്ടർമാരായ ശ്രീ സന്തോഷ് ജോസഫ് &ശ്രീമതി മിനി സന്തോഷ്, പ്രോ ലൈഫ് മജീഷ്യൻ ശ്രീ ജോയ്സ് മുക്കുടം എന്നിവരേയും
രൂപതയിലെ 9 മക്കളുള്ള പുന്നോലിൽ ശ്രീ ടോമി & ശ്രീമതി അമ്പിളി ടോമി ഫാമിലി യെയും ചടങ്ങിൽ ആദരിക്കും.
അടുത്ത വർഷത്തെ പ്രോലൈഫ് ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന തലശ്ശേരി രൂപതക്ക് ചടങ്ങിൽ വെച്ച് പതാക കൈമാറും.കൾച്ചറൽ പ്രോഗ്രാമുകളുംഉണ്ടായിരിക്കും. ജോബി വർഗീസ്, ഷേർളി ചെറിയാൻ , ഡെയ്സി കുര്യൻ,മേരിക്കുട്ടി അഗസ്റ്റിൻ, ബിന്ദു ജോബിൻ, മോളി ജോസഫ്,ജിജിമോൻ ,ടോമി, സിജി ,ബിന്ദു ഷാജി,ജോബിൻ തിക്കോയി , ഡയാന രാജു, ലൗലി, ജോസ് തോമസ്,ബിൻസ്,ബെന്നി വെള്ളരിങ്ങാട്ട്, വി ഡി ജോർജ്, ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവു പുരയിടം,സിസ്റ്റർ ബ്ലസി ജോസ്, റെറ്റി ജോസ്,ഡോ.ഇഗ്നേഷ്യസ് കോര തുടങ്ങിയവരുടെനേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ മാതൃവേദി പിതൃവേദി അംഗങ്ങളുടെ സഹകരണത്തോടെ പരിപാടികൾക്ക് നേതൃത്വം നൽകും.
