ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തി നേടി – 27 07 2020

Share News

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്. 

സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.

കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി  ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്. 

483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 745 പേരുടെപരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നും 150 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 88 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 69 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 65 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 57 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 53 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നും 49 പേരുടെവീതവും, തൃശൂർ ജില്ലയിൽ നിന്നും 45 പേരുടെയും,കോഴിക്കോട് ജില്ലയിൽ നിന്നും 41 പേരുടെയും, കണ്ണൂർ ജില്ലയിൽ 32 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 25 പേരുടെയും. കോട്ടയം ജില്ലയിൽ 13 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 9 പേരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 9609 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

വീട്/ആശുപത്രി നിരീക്ഷണം
• സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 155148പേർനിരീക്ഷണത്തിലാണ് .
• ഇവരിൽ145751പേർവീട്/ഇൻസ്റ്റിറ്റിയൂഷണൽക്വാറന്റൈൻ,9397പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സാമ്പിൾ പരിശോധന
• ഇതുവരെ 354480വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ,റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ് ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതിൽ3842സാമ്പിളുകളുടെ പരിശോധനാഫലംവരാനുണ്ട്.
• ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ114832സാമ്പിളുകൾ ശേഖരിച്ചതിൽ111105സാമ്പിളുകൾ നെഗറ്റീവ് ആയി.
• ഐ സി എം ആർ എറണാകുളം,തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ നടത്തിയ സീറോ സർവയിലൻസിന്റെ ഭാഗമായി 1193 സാമ്പിളുകൾ പരിശോധിച്ചതിൽ 4 എണ്ണം ഐ ജി ജി പോസിറ്റീവ് ആയി . ഇത് മുൻപ് അണുബാധ ഉണ്ടായതിന്റെ സൂചകമാണ് .

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

നിലവില്‍ ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു