കേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു

Share News

കേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു

..വായനക്കാരുടെ മനസ്സ് ആരുടെ കൂടെ ?

പാർട്ടി പിന്തുടർച്ചാവകാശം ആകുന്നുണ്ടോ ?

മാണിസാറിന് വോട്ടുനൽകുകയെന്ന് പറഞ്ഞപ്പോൾ ശ്രീ തോമസ് ചാഴികാടന് അത് ലഭിച്ചു . അദ്ദേഹം വിജയിച്ചു .മറക്കരുത് അത് മാണിസാറിൻെറ വേര്പാടിൻെറ ദിനങ്ങളോട് ചേർന്നുവന്ന തിരഞ്ഞെടുപ്പിലായിരുന്നു അത് .

എന്നാൽ പാലായിൽ ,മാണിസാറിൻെറ സ്വന്തം വീടിനുചുറ്റും വോട്ടുകൾ എണ്ണിയപ്പോൾ വോട്ട് ലഭിച്ചത് മാണി സി കാപ്പനായിരുന്നു .മാണിസാർ മരിച്ചതിനുശേഷം എന്നും അദ്ദേഹത്തിൻെറ മകൻ പറയുന്ന സ്ഥാനാർത്ഥിക്കു വോട്ടുചെയ്യില്ലെന്നുള്ള കാര്യം ലോകം അറിഞ്ഞു .അപ്പൻ ആനപ്പുറത്തിരുന്നാൽ മകൻെറ …

അപ്പോഴും ചിലർ രാഷ്ട്രീയം പഠിക്കുവാൻ മടിച്ചുവോ ,മറന്നോ എന്ന് ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഓട്ടവും ചാട്ടവും കാണുമ്പോൾ തോന്നുന്നത് .

മാണിസാറിന് പകരമാകുവാൻ ജോസ്‌മോനും പാർട്ടിക്കും കഴിയുമോ ? മാണിസാറിൻെറ പിൻബലത്തിൽ രാഷ്ട്രിയത്തിൽ ,അതും സ്വന്തം പിതാവിൻെറ പാർട്ടിയിലുമെത്തിയ ജോസ് കെ മാണി കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് പറയുന്ന പാർട്ടിക്കാരെ കാണുവാൻ കഴിയുന്നു .

ഒരിക്കലെങ്കിലും കേന്ദ്ര മന്ത്രിയാകണമെന്നു ജോസ് കെ മാണി ആഗ്രഹിക്കുന്നുവെങ്കിൽ അത് തെറ്റല്ല .എന്നാൽ അത് അദ്ദേഹത്തിൻെറ പിതാവ് വളർത്തിയ പാർട്ടിയെയും മുന്നണിയെയും തളർത്തിവേണോയെന്നു ചിന്തിക്കണം .അക്കാര്യം ശ്രീ റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ഓര്മിപ്പിക്കണം .

കേരള കോൺഗ്രസിൻെറ പിണക്കങ്ങൾ പരിഹരിക്കുവാൻ ആർക്കും മധ്യസ്ഥനാകുവാൻ കഴിഞ്ഞില്ലെ ?

ക്രിസ്ത്യാനികൾക്ക് പ്രാമുഖ്യമുള്ള ഈ പാർട്ടിയുടെ തളർച്ച ,ഇതര വിഭാഗൾക്കു സന്തോഷകരമായിരിക്കും .പാലാ -തൊടുപുഴ പ്രശനം പരിഹരിക്കുവാൻ മലപ്പുറത്തുനിന്നും ലീഗ് നേതാക്കൾ വരുമ്പോൾ മറ്റിടങ്ങളിൽ നിന്നും ആരും വരുന്നില്ലേ ? ഇവരുടെ കാര്യങ്ങളിൽ ഇടപെടില്ല എന്ന് സീറോ മലബാർ സഭയും,ഇതര സഭാവിഭാങ്ങളും മെത്രാന്മാരും തീരുമാനിച്ചോ? കേരളത്തിലെ പ്രബലമായ കത്തോലിക്കർക്ക് ,അതും കർഷകരും സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ വലിയ മേധാവിത്വമുള്ള സമുദായത്തിലെ അംഗങ്ങൾ ഏറെയുള്ള പാർട്ടിഇതര സഭാ വിഭാഗങ്ങളിൽ നിന്നുള്ളവർ ഉണ്ടെങ്കിലും അവർവളരെ കുറവ് എന്ന് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നു .ഇതര മതസമൂഹത്തിൽ നിന്നും മതേതരത്വം കാണിക്കുവാനും നേതാക്കളാകുവാനും വളരെ കുറച്ചാളുകളെന്നു പറയുന്നവരുമുണ്ട് .പാലാ രൂപതയിലെ ജോസും ,കോതമംഗലം രൂപതയിലെ ജോസഫും രണ്ടായി പിരിഞ്ഞു രണ്ടിലവീതം വെയ്ക്കുന്നു .സഭാ നേതൃത്വത്തിന് ഇവരെക്കൊണ്ട് മടുത്തോ ?വിവിധ വിഭാഗമായി വ്യത്യസ്ത മുന്നണിയിൽ നിൽക്കുന്നത് ഉചിതമാണെന്ന് വിലയിരുത്തുന്നുവോ ?ക്രൈസ്‌തവ രാഷ്ട്രീയ നേതൃത്വം ,കാഴ്ചപ്പാടിൻെറ പതനവും പാപ്പരത്തവും കൂടുതൽ വ്യക്തമാകുന്നു .

ബി ജെ പി ക്കു ഒരു കഷിയെക്കുടി കിട്ടുമോ ?

ക്രിസ്താനികൾക്കു പങ്കാളിത്തമുള്ള ഒരു പാർട്ടിയുടെ പിൻബലം കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ആഗ്രഹമുള്ള കാര്യമാണ് .പാർട്ടിക്ക് -അതിൻെറ മുന്നണിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കുവാൻ അത് ആവശ്യമാണെന്ന് അവർ വിലയിരുത്തുന്നു .മന്ത്രി സ്ഥാനത്തിലൂടെ ഇപ്പോളത് ഉറപ്പാക്കുവാനുള്ള അവസരം അവരുടെ കേരള നേതൃത്വം നഷ്ട്ടപ്പെടുത്തുമോ

കെ എം മാണിയെന്ന നേതാവിനെ ഇല്ലാതാക്കുവാൻ കേസുകൾ കൊണ്ടുവന്നതും നടപ്പാക്കിയതും ആരായിരുന്നു ?

ഭരണം ആർക്കായിരുന്നു ?അന്നത്തെ പ്രതിപക്ഷത്തെ സഹായിച്ചത് ആരൊക്കെയായിരുന്നു ?കോട്ടയം ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം മാണിസാറിനെയും അവരുടെ പാർട്ടികളെയും എങ്ങനെ കണ്ടിരുന്നു ? അഡ്വ .കെ സി ജോസഫിന് ഇനിയും ഇരിക്കൂറിൽ മത്സരിക്കുവാൻ അവസരം ലഭിക്കില്ല .ലഭിച്ചാലും ജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം .സ്വന്തം ജില്ലയിൽ ,കഴിയുമെങ്കിൽ ചങ്ങനാശ്ശേരിയിൽ മത്സരിക്കുവാൻ അവസരം വന്നുചേരുമോ ?പാലായിലെ മാണി സി കാപ്പന്റെ വിജയത്തിനുപിന്നിലും കോൺഗ്രസ്സ് വോട്ടുകളില്ലേ ?കോൺഗ്രസിൽ നിന്നും എത്തിയ മാണിസാറിൻെറ രാഷ്ട്രീയ വിജയം ഇനി മകനും ആ പാർട്ടി അനുവദിച്ചുകൊടുക്കുമോ ?

ഇടതുമുന്നണിയുടെ നയം എന്തായിരിക്കും ?

സി പി ഐ അടക്കമുള്ള കക്ഷികളുടെ പിന്തുണ ലഭിക്കണം .ഒരു വിഭാഗത്തെ കൂടെ നിർത്തുവാൻ ഇടതുമുന്നണിയും ഒരുക്കങ്ങളാരംഭിച്ചു .മാണി സി കാപ്പനെ മന്ത്രിയാക്കാതിരിക്കുന്നതുതന്നെ വാതിൽ തുറന്നിട്ടതിനാൽ ആണ് .ബാർ കോഴ വിവാദം മറക്കുവാൻ സമയമായില്ലെന്നു പറയുന്ന പാര്ടിക്കാരുണ്ട് .അത് ജോസ് മോനും കോടിയേരി ബാലകൃഷ്‌ണനും തടസ്സമാകും .എൻ സി പി എന്ന പാർട്ടി യും മാണി സി കാപ്പനും പച്ചക്കൊടി കാണിക്കുവാനും എളുപ്പമല്ല

ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു

മറ്റെല്ലാ പത്രങ്ങൾക്കും കേരള കോൺഗ്രസ്സ് വിഭജിക്കപ്പെടുമ്പോൾ അതൊരു രസമുള്ള വാർത്തയായിരിക്കും .എന്നാൽ ദീപികയ്ക്ക് അങ്ങനെയാകുവാൻ സാധ്യതയില്ല .

കാരണം വായനക്കാരിൽ നല്ലൊരു വിഭാഗം ഈ പാർട്ടിയിലുണ്ട് .ഒരു വീട്ടിൽ പോലും രണ്ട് ജോസിനും അനുയായികളുണ്ടാകും .ബാലൻസു ചെയ്‌തു വാർത്തകൾ നൽകുവാൻ കഴിയും .എന്നാൽ എഡിറ്റോറിയൽ പേജിൽ എന്തുചെയ്യും ?

ദേവ പ്രസാദും ടി സി മാത്യുവും ഇല്ലാത്ത പത്രാധിപ സമിതി എന്തുചെയ്യും ? നമുക്കത് കാത്തിരുന്ന് കാണാം .

മത്തായി മരങ്ങാട്ടുപള്ളി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു