സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്രതിപക്ഷം: തോമസ് ഐസക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ​മെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം കു​ത്തി​പൊ​ക്കി ഇ​ള​ക്കി​വി​ടു​ന്ന സ​മ​ര​മാ​ണി​ത്. യു​ഡി​എ​ഫ് പ്രേ​ര​ണ​യി​ൽ ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​രു​ക്ക​ളാ​യി മാ​റു​ന്നു. ഏ​റ്റ​വു​മ​ധി​കം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News