മൊയ് ത്തിന്റെ ഓപ്പറേഷനും കഴിഞ്ഞു.നിങ്ങളുടെ കിഡ്നി അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.

Share News

2014 ജൂലൈ 8 ചൊവ്വ

.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ICU.സമയം ഉച്ച കഴിഞ്ഞു 3 മണി.

ആരോ എന്നെ തട്ടി വിളിച്ചു.ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.തലയ്ക്കു നല്ല ഭാരം.കാഴ്ച മങ്ങി ഇരിക്കുന്നു.ഡോക്ടർ രവി കുമാർ ആണ്.രാവിലെ 8 മണിക്ക് ഒരു ഇൻജെക്ഷൻ തന്നത് മാത്രമേ എനിക്ക് ഓർമയുള്ളു.

അപ്പോൾ മയങ്ങിയതാണ്.അനസ്തേഷ്യ തന്നത് പോലും എനിക്ക് ഓർമയില്ല.

ഡോക്ടർ പറഞ്ഞു.”You are perfectly alright ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു: അപ്പോൾ മൊയ് തീൻ ?

ഡോക്ടറുടെ മറുപടി

: മൊയ് ത്തിന്റെ ഓപ്പറേഷനും കഴിഞ്ഞു.നിങ്ങളുടെ കിഡ്നി അയാളുടെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.

അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല.ഒരു പക്ഷെ , അവയവ ദാതാ ക്കൾ മാത്രം അനുഭവിക്കുന്ന സന്തോഷം.

ഏകദേശം 6 മാസം നീണ്ടു നിന്ന,നിയമ , വൈദ്യ ശാസ്ത്ര നടപടി ക്രമങ്ങളുടെ പരിസമാപ്തി .24 മണിക്കൂർ ICU വിൽ തന്നെ കഴിഞ്ഞു.പിറ്റേ ദിവസം മുറിയിലേക്ക് മാറ്റി. പിന്നെ 5 നാളുകൾ കൂടി അവിടെ.എന്റെ ജീവിതത്തിലെ സുവർണ ദിനങ്ങൾ

.13 നു തിരുവനന്തപുരത്തു തിരിച്ചെത്തി 3 ആഴ്ച വിശ്രമം. ഇന്ന് 6 വർഷം തികയുമ്പോൾ,സന്തോഷം ഇരട്ടിച്ചിട്ടേ ഉള്ളു.മൊയ് തീൻസാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.എനിക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.

കരിന്തിരി കത്തിയ ഒരു ജീവിതത്തിലേക്ക് കുറെ എണ്ണ പകർന്നു നല്കാൻ കഴിഞ്ഞു.

George Joseph

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു