
കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം.
കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം.
നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം.
ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം. മൽസ്യത്തൊഴിലാളികൾക്കു കടൽസുരക്ഷ ഉറപ്പാക്കാൻ പോലീസ് സുസജ്ജമാണ് എന്നു തെളിയിച്ച ആദ്യ സംഭവം.
കൊല്ലം പോലീസും സംസ്ഥാന പോലീസ് ആസ്ഥാനവും കൊച്ചി പോലീസും കോസ്റ്ഗാർഡും നേവിയും എല്ലാം എണ്ണയിട്ട യന്ത്രം പോലെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ ഒരുമിച്ചു പ്രവർത്തിച്ച ആദ്യ സംഭവം.
അല്പം പോലും അറിയാത്ത, മുൻപരിചയമില്ലാത്തനിയമവഴികളിലൂടെ, സങ്കീർണമായ നയതന്ത്ര നൂലാമാലകളിലൂടെ, സാമാന്യ നീതിയും മനുഷ്യാവകാശതത്വങ്ങളും മാത്രം മുൻനിർത്തി മുൻപോട്ടു പോകാൻതീരുമാനിച്ചു എടുക്കേണ്ടി വന്ന അടിയന്തര സത്വര പോലീസ് നടപടികൾ..
നിയമം ഉണ്ടോ ഇല്ലയോ ശരിയോ തെറ്റോ എന്നു തീരുമാനിക്കാൻ സമയമില്ലാതെ നീതിക്കും ന്യായത്തിനും നിയമസാധുതയുണ്ടെന്നുള്ള വിശ്വാസത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്കുവേണ്ടിയുള്ള പോലീസ് നടപടികൾ
..തിരിഞ്ഞു നോക്കുമ്പോൾ കേരളാ പോലീസിനെ ഞാൻ നയിച്ച കാലത്തെ അത്യഭിമാനകരമായ ഒരോർമ .

Jacob Punnoose IPS
Jacob Punnoose was the Director General of Police of Kerala and as the State Police Chief. He retired on 31 August 2012 after serving more than 35 years in the Indian Police Service and in Kerala Police. He was succeeded by Sri K.S.Balasubramanian IPS as the State Police Chief on 1 September 2012.