രാ​ജ്യ​ത്ത് കോവിഡ് തീ​വ്ര​ത​കു​റ​യു​ന്നു: ഇന്നലെ 60,471 രോഗികള്‍, ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

Share News

ന്യൂ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത​കു​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​വ​സ​വും ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ് പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം. ഇ​ന്ന​ലെ 60,471 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് 4.14 ല​ക്ഷം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. മാ​ർ​ച്ച് 31 ന് ​ശേ​ഷ​മു​ള്ള പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് 3.45 ശ​ത​മാ​ന​മാ​ണ്.

ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 66 ദി​വ​സ​ത്തി​നു ശേ​ഷം പ​ത്തു​ല​ക്ഷ​ത്തി​ൽ താ​ഴെ എ​ത്തി.‌ രോ​ഗ​മു​ക്തി​നി​ര​ക്കും ഉ​യ​ർ​ന്നു. 95.64 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച 2,726 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് ഇ​തു​വ​രെ ആ​കെ 2.95 കോ​ടി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് 3.7 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ മ​രി​ച്ചു.

Share News