
“കുഞ്ഞെൽദോ” എന്ന സിനിമ|യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്.
“കുഞ്ഞെൽദോ” എന്ന സിനിമ റിലീസ് ചെയ്ത അന്നുതന്നെ തീയേറ്ററിൽ പോയി കാണുവാൻ അവസരം ലഭിച്ചു.
യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്.
കോളേജ്കാലത്തു മോട്ടിട്ട തീവ്രമായ പ്രേമം മൂലം, ഒരുനിമിഷം ശാരീരിക ബന്ധത്താൽ ഗർഭിണിയാവളുടെ കുഞ്ഞിനെ ഗർഭച്ചിദ്രം മൂലം കൊല്ലുവാൻ പ്രേരിപ്പിക്കുന്ന ബന്ധുക്കളുടെ ശ്രെമം പൊളിച്ചടുക്കിയ രീതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ നല്ല ഗുണപാഠങ്ങൾ സിനിമയിൽ ഉണ്ട്.
നല്ല പാട്ടുകൾ രംഗത്തിന് ചേർന്ന ഈണത്തിൽ അവതരിപ്പിക്കുന്നു. ഇടക്കിടക് നർമം കലർന്ന സംഭാഷണങ്ങൾ നമ്മെ ഊരിചിരിപ്പിക്കും.
ഈ അടുത്ത കാലത്തു കേരള ഹൈകോർട്ടിൽ ഗർഭചിദ്രം നടത്തുന്നതിന് ഒരു മാതാവ് writ petition ഫയൽ ചെയ്തു. ഉദരത്തിലുള്ള കുഞ്ഞിന് ജീവിക്കുവാൻ അവകാശം ഉണ്ടെന്നു കണ്ട് ആ writ petition തള്ളി. ഈ സിനിമ കണ്ടപ്പോൾ ആ കേസിലെ വിധി ഓർമയിൽ എത്തിയതാണ്.
അഭിനയിച്ച എല്ലാവരും മനോഹരമായി വേദിയിൽ വിളങ്ങി. സമൂഹത്തിനു ഗുണപാഠം നൽകുന്നു സിനിമ.
ഈ സിനിമ പ്രൊമോട്ട് ചെയ്‌വാൻ എഴുതിയതല്ല. നല്ലത് കണ്ടാൽ നല്ലതെന്നു പറയണമല്ലോ.
എന്റെ അഭിപ്രായം വിമര്ശനത്തോടെ കണ്ടാൽ മതി
എല്ലാവർക്കും പുതുവത്സരാശംസകൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി നമസ്കാരം

അഡ്വ .വർഗീസ് പി തോമസ്