
ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കോവിഡ് മഹാമാരിയുടെ ഈ കാലത്തു ആകുലതയിൽ ആയിരിക്കുന്ന അനേകം ദമ്പതികൾക്ക് ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഡോ .ഫിൻറ്റോ ഫ്രാൻസിസ്

ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ കാരണമാകുന്നെങ്കിൽ അതു മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഏറ്റവും നിസ്സഹായവസ്ഥയിൽ ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവസ്‌ഥയിൽ ഉള്ള ഒരു മനുഷ്യജീവനാണ് നമ്മുടെ പ്രവൃത്തി മൂലം രക്ഷപ്പെടുന്നതെങ്കിൽ നമുക്ക് തീർച്ചയായും കൂടുതൽ സന്തോഷിക്കാൻ കഴിയും. നമ്മുടെ പ്രവൃത്തി മൂലം രക്ഷപ്പെടുന്നത് ഒന്നും രണ്ടുമല്ല, അമ്പതും നൂറും അതിൽ കൂടുതലും കുഞ്ഞുങ്ങൾ ആണെങ്കിലോ…
അപ്രതീക്ഷിതമായ സമയത്തു ഗർഭം ധരിച്ചതിന്റെ ആശങ്കയിൽ തൽക്കാലം ഇതു ഒഴിവാക്കാൻ വഴിയുണ്ടോ എന്നു ചോദിച്ചു എന്റെ അടുത്തു വന്നിട്ടുള്ള ദമ്പതികൾ നിരവധിയാണ്. അതിൽ അനേകർ ഉദരത്തിൽ വളരുന്ന മനുഷ്യജീവനെ കണ്ടുകഴിയുമ്പോൾ ആ കുഞ്ഞിനോട് സ്നേഹത്തിൽ ആകുന്നതും കഷ്ടപ്പെട്ടിട്ടയാലും ഈ കുഞ്ഞിനെക്കൂടി വളർത്താം എന്നു തീരുമാനിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന വീഡിയോ, ഇത്തരത്തിൽ ഉള്ള ഒരു അനുഭവമാണ്. ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ വിവിധ ഘട്ടങ്ങൾ specimen ആയും, ultrasound സ്കാൻ വീഡിയോ ആയും നിങ്ങൾക്കതിൽ കാണാം.
അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരിയുടെ ഈ കാലത്തു ആകുലതയിൽ ആയിരിക്കുന്ന അനേകം ദമ്പതികൾക്ക് ഉദരത്തിൽ വളരുന്ന കുരുന്നു ജീവനെ ഒരു നിധിയായിക്കണ്ട് സ്വീകരിക്കാൻ ഈ വീഡിയോ കാരണമകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ വീഡിയോ നിങ്ങളും share ചെയ്യുക…..നിങ്ങളെ കാണുന്ന ആയിരക്കണക്കിന് പേരിൽ ഒരാളെങ്കിലും മനസ്സുമാറി ഗർഭസ്ഥശിശുവിനെ സ്വീകരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും സന്തോഷിക്കാം…..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…..



ഡോ .ഫിൻറ്റോ ഫ്രാൻസിസ് -അനുഭവത്തിൽ നിന്നും പങ്കുവെയ്ക്കുന്ന സന്ദേശം സമൂഹത്തിൽ വ്യാപിക്കണം .
അദ്ദേഹം മനുഷ്യ ജീവൻെറ സംരക്ഷണത്തിൽ കാണിക്കുന്ന ആത്മാർത്ഥതയെ കെസിബിസി പ്രൊ ലൈഫ് സമിതി അനുമോദിക്കുന്നു .
ജീവൻെറ സംരക്ഷണത്തിൽ പങ്കാളികളാകുവാൻ എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .
സാബു ജോസ്
പ്രസിഡണ്ട് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി & സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ
9446329343 ,sabujosecochin@ gmail .com .