
ടോം കെ ആന്റണി നിര്യാതനായി |Let us Pray for the Departed Soul
ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി നിര്യാതനായി
കുവൈറ്റ്: ഫാ.ജോജോ കാളാശ്ശേരിയുടെ സഹോദരനും കുവൈറ്റ് മലയാളിയുമായ ടോം കെ ആന്റണി ( 61) നിര്യാതനായി. കുവൈറ്റില്‍ ദീര്‍ഘകാലം ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തു വച്ചാണ് അന്ത്യം.
എസ്എംസിഎ കുവൈറ്റ് സാല്‍മിയ ഏരിയ കണ്‍വീനറായി സേവനം അനുഷ്ടിച്ചിരുന്നു. കുവൈറ്റിലെ ബുബിയാന്‍ ബാങ്കിലായിരുന്നു അവസാനമായി ജോലി ചെയ്തിരുന്നത്. കൈനകരി പരേതനായ കാളാശ്ശേരി ആന്റണിയുടെ മകനാണ്. കസ്റ്റംസ് ഉദ്യോഗസ്ഥയായ ജോസിയാണ് ഭാര്യ. അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗമാണ് ജോസി.

Francis Chacko