നമ്മുക്ക് ഒന്നിച്ചു മുന്നേറാം .. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്
പ്രിയമുള്ളവരേ
ഇന്ന് 11 മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ഞാൻ സ്ഥാനം ഏൽക്കുകയാണ് . ഇതെന്റെ മാത്രം വിജയം അല്ല , നിങ്ങൾ ഓരോരുത്തരുടേതും ആണ്.
നിങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്നാലാകും വിധം സത്യസന്ധമായും, നീതിനിഷ്ഠമായും നിർവഹിച്ചു കൊള്ളാം എന്ന് ഞാൻ വാക്ക് നൽകുന്നു .ഈ അവസരത്തിൽ ഒരുപാട് നാളുകളായി എന്നോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് . അവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകണം.നമ്മുക്ക് ഒന്നിച്ചു മുന്നേറാം ..
ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്
Thomas K M(Babu Kalathoor)
എന്നും കർഷകൻ ..
എന്നും കോൺഗ്രെസ്സുകാരൻ