ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു:പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടോ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതാതായും മോദി പറഞ്ഞു. ഒരു തരത്തിലും ജാഗ്രത കുറവുണ്ടാകരുത്. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിതീവ്രമേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും മോദി പറഞ്ഞു
ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ സ്വീകരിച്ചു. ജന്‍ധന്‍ അക്കൗണ്ടുകൡ 21,000 കോടി രൂപ നേരിട്ട് നല്‍കി. 9 കോടിയലധികം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 18,000 കോടി നല്‍കി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികള്‍ക്കായി 50,000 കോടി രൂപ നല്‍കിയെന്നും മോദി പറഞ്ഞു. സൗജന്യ റേഷന്‍ നവംബര്‍ 9 വരെ നീട്ടിയതായും മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്ഡൗണിനൊപ്പം ശക്തമായ മുന്‍കരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. മറ്റ് രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. പനിയും ചുമയും ഉള്‍പ്പടെ മറ്റ് രോഗങ്ങള്‍ പടരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പൗരനും മുന്‍ കരുതല്‍ എടുക്കണം പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങള്‍ക്ക് 5 കിലോ അരിയോ ഗോതമ്ബോ നല്‍കും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്കു തുണയാകും