
വൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം
പെർഫെക്റ്റ് കപ്പിൾസ്

ഭാര്യ ഭർത്താവിനോട്,
” നിങ്ങളുടേ, എനിക്ക് ഇഷ്ട്പ്പെടാത്ത മൂന്ന് സ്വാഭാവങ്ങൾ പറയട്ടേ,
ഒന്ന്,
എപ്പോഴും ഈ കൂന്ത്രാണ്ടത്തിൽ കുത്തി കൊണ്ട് ഇരിക്കുന്നത്,
രണ്ട്,
കുഞ്ഞിനെ നോക്കാത്തത്,
മൂന്ന്,
അടുക്കളയിൽ എന്നെ സഹായിക്കാത്തത് “.
ഈ മൂന്ന് സ്വാഭാവങ്ങൾ നന്നാക്കിയാൽ നിങ്ങൾ പെർഫേറ്റ് ഹസ്ബന്റ് ആയി “.

ഇനി നിങ്ങൾക്ക് ഇഷ്ടാപ്പെടാത്ത എന്റെ മൂന്ന് സ്വഭാവങ്ങൾ പറയൂ “.
ഭർത്താവ്:
” പറയാം,
ഒന്ന്,
ഫോണിൽ എന്തേങ്കിലും ചെയ്യുമ്പോൾ ശല്യം ചെയ്യുന്നത്,
രണ്ട്,
എപ്പോഴൂം, കുഞ്ഞിനെ പിടി, കുഞ്ഞിനെ പിടി എന്ന് പറഞ്ഞ് ഒച്ച ഇടുന്നത്,
മൂന്ന്,
നീ അടുക്കളയിൽ കയറിയാൽ ഉടനെ തന്നെ, ഉള്ളി അരിഞ്ഞ് താ, പാത്രം തേച്ച് താ, എന്നോക്കെ പറഞ്ഞ് ബഹളം വെക്കൂന്നത് “.
ഇത് മൂന്നും,
ഒഴിവാക്കിയാൽ നീ പെർഫെറ്റ് വൈഫ് ആയി”.


വൈരുദ്ധാത്മിക നിലപാടുകളുടെ സമരസപ്പെടലാണ് വിവാഹ ജീവിതം
അജി കമാൽ