
മാഷെ , അങ്ങയുടെ അറ്റുപോകാത്ത ഓർമ്മകളിൽ ഈ ഭാഗം വായിച്ചവരിൽ കരഞ്ഞുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ”
ജോസഫ് മാഷിന്റെ സഫാരി ചാനലിലെ “ചരിത്രം എന്നിലൂടെ” എന്ന പ്രോഗ്രാമിലെ ആ ഒരു എപ്പിസോഡ് ( മകനെ പോലീസ് ക്രൂരമായി മർദ്ദിച്ച ആ രീതി ) കണ്ടവർ എല്ലാം ആ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച് നെടുവീർപ്പിട്ടിട്ടുണ്ടാകും.

ആർക്കും ഒരു നിമിഷം ജീവശ്വാസം നിശ്ചലം ആയിട്ടുണ്ടാകും….ഒളിവിൽ പോയ പ്രൊഫസറെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പോലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി.
മിഥുനെ പൂർണ്ണനഗ്നനാക്കി കാൽ നീട്ടിയിരുത്തിയിട്ട് തൊടുപുഴ എസ്ഐ ഷിന്റോ പി കുര്യൻ ക്രൂരമായി ചൂരൽ കൊണ്ട് അടിച്ചു. എല്ലാം പറയാൻ ആ പിതാവിന് സാധിക്കുന്നില്ല… വാക്കുകളും മുറിഞ്ഞു പോകുന്നു…..
തന്റെ മകനെ മുട്ടുകുത്തി ഇരുത്തി ഷിന്റോ കസേരയിൽ ഇരുന്ന് മിഥുന്റെ തല കൈമുട്ടുകൾക്ക് ഇടയിലാക്കി ഞെരിച്ചു.ഉവൈസ് എന്നുപേരുള്ള പോലീസുകാരൻ കഴുത്തിന് കുത്തി മുകളിലോട്ട് ഉയർത്തിയപ്പോൾ.. നിലത്തു കാൽമുട്ടിയിരുന്നില്ല. ശ്വാസം നിലച്ചു എന്ന് തോന്നുന്ന നിമിഷങ്ങളിലൂടെ ആ ചെറുപ്പക്കാരൻ കടന്നുപോയി.. നിരപരാധിയായ ഒരു യുവാവിനെ ഇത്രയും ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ആയിരുന്നില്ല. ഏറ്റവും നല്ല നിയമവ്യവസ്ഥ ഉണ്ടെന്ന് മേനിനടിക്കുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയും ‘നിയമസാക്ഷരതയുമുള്ള കേരളത്തിലാണ്.

ഇതെക്കുറിച്ച് ഒരു അന്വേഷണം മലയാളി സമൂഹം ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചു എങ്കിൽ കുറ്റക്കാർ ശിക്ഷ അനുഭവിക്കണം. ഇനി ഒരാവർത്തനം ഉണ്ടാകരുത്.ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടാൻ തെയ്യാറാവണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. പരമോന്നത നീതിപീഠം ജനങ്ങൾക്ക് വേണ്ടി അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു”- TG Gopakumar TG
” ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു സലോമിയുടെ പോസ്റ്റ്മോര്‍ട്ടം. അവളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ തലേന്നുതന്നെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുൻപ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള്‍ വീണ്ടും വീട്ടിലെത്തി.വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്‌റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. . ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.അന്ത്യചുംബനം നല്‍കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി.പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്പോൾ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു. ‘-
മാഷെ , അങ്ങയുടെ അറ്റുപോകാത്ത ഓർമ്മകളിൽ ഈ ഭാഗം വായിച്ചവരിൽ കരഞ്ഞുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ? ” -ഇഗ്‌നേഷ്യസ് കലയന്താനി

18 എപ്പിസോഡും കണ്ണ് നിറഞ്ഞുo ഹൃദയം നുറുങ്ങിയുമാണ് കണ്ടത്. കഴിക്കാൻ തോന്നുന്നില്ല, സന്തോഷിക്കാൻ തോന്നുന്നില്ല. ജോസഫ് സാറിന്റെ വേദനകളിൽ നിന്നും പുറത്ത് കടക്കാനും കഴിയുന്നില്ല. കേരളത്തിലാണ് ഇത് നടന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. മതത്തിൽ നിന്ന് ഒരാളുടെയും സ്വഭാവം മനസ്സിലാക്കരുത്. എല്ലാവരും വെറും മനുഷ്യനാണ്. പ്രാകൃത മനുഷ്യർ. ഒരിക്കലും സ്വയം നന്നാകില്ലാ എന്നും മറ്റൊരാളെ നന്നാവാൻ സമ്മതിക്കില്ലാ എന്നുമുള്ള ആധുനിക കാലത്തെ പ്രാചീന ഇന്ത്യക്കാർ.
കുറേ പറയണമെന്നുണ്ട്. പക്ഷേ ഒന്നും ആരും മനസ്സിലാക്കില്ല. കാരണം മനസ്സിലാക്കിയാൽ തകരുന്നത്, മതവും, രാഷ്ട്രീയവും, സ്വന്തം സുഖ സൗകര്യങ്ങളും, പണവും, തന്റെ നിലനിൽപ്പുമാണെന്ന സ്വാർഥത.
ഒരു പൗരനെ നല്ലൊരു വ്യക്തിയാക്കി മാറ്റുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന് അവന്റെ( അവളുടെ) മാതാപിതാക്കളുടെ Parenting. രണ്ട് വിദ്യാഭ്യാസം. നിർഭാഗ്യവശാൽ ഇത് രണ്ടും ഇവിടെയില്ല. മൂന്ന് നേരം ആഹാരവും വസ്ത്രവും കൊടുത്താൽ Parenting ആയി എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാർ, ജീവിതത്തിൽ ഒരിക്കലും പ്രയോജനപ്പെടാത്ത കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ, തനിക്ക് കിട്ടുന്ന ശമ്പളത്തിന് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് മാത്രം പഠിപ്പിച്ചാൽ മതിയെന്ന ചിന്തയാൽ ഒരുത്മാർത്ഥതയുമില്ലാതെ പഠിപ്പിക്കുന്ന അദ്ധ്യാപകർ….. ഒരു വ്യക്തി മോശക്കാരനാവുന്നതിന് ഇങ്ങനെ കുറേ കാരണങ്ങൾ . അങ്ങേയറ്റം സങ്കടമുണ്ട്.
ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി എല്ലാ മേഖലയിലും നല്ല മനസ്സുള്ളവർ, നല്ല അച്ഛനമ്മമാരുടെ ശിക്ഷണത്തിൽ വളർന്നവർ, നല്ല അധ്യാപകർ പൗരബോധം കൊടുത്തവർ, വായനയിലൂടെയും, വിദേശ വിദ്യാഭ്യാസത്തിലൂടെയും അറിവ് കിട്ടിയവർ ഒക്കെ ഉള്ളത് കൊണ്ട് ഇപ്പോഴും ഈ രാജ്യം ഇങ്ങനെ നില നിന്ന് പോകുന്നു. ”- Thasleema Azmi
”കാപാലികനായ ആ പോലീസ് ഓഫിസർ ജീവിച്ചിരിക്കുന്ന നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. ശാപം ഏറ്റുവാങ്ങിയ നാട്. ഒരു പാവം ചെറുപ്പക്കാരനെ അയാളുടെ അച്ഛൻ ചെയ്യാത്ത കുറ്റത്തിന് ക്രൂരമായി മർദിച്ച ആ ചെകുത്താൻ ഗതിപിടിക്കില്ല.” George Thomas” ഈ ഷിൻ്റോ പി.കുര്യൻ മനുഷ്യനാണോയെന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തോന്നിപ്പോകുന്നു,എങ്ങനെ ഇത്ര ക്രൂരമായി സഹജീവികളോട് പെരുമാറാൻ കഴിയുന്നു ?”-Varghese PJ Parackal
വീഡിയോ കാണുവാൻ ഈ ലിങ്കിൽ പോകുക

Ignatious O M (Ignatious Kalayanthani)
