
വയനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാസ്‌ക് വിതരണം
by Rinu Christo
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കമ്മീഷന്റെ മുദ്രയും മുദ്രാവാക്യവും മുദ്രണം ചെയ്ത മാസ്‌കുകളുടെ വിതരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍വ്വഹിച്ചു.തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ട്രൈബല്‍ വിഭാഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യുന്നതിനായി 1500 മാസ്‌ക്കുകളാണ് ഇലക്ഷന്‍ വിഭാഗം തയ്യാറാക്കിയത്. ചടങ്ങില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയപ്രകാശ്,കെ.അജീഷ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.