നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.

Share News

മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത നാളെ 91-ാം വയസിലേക്ക്കേരള സഭയുടെ ധൈഷണിക തേജസും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളു ടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു.

കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍ (അപ്പച്ചന്‍)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാര്‍ച്ച് 19നു വിരമിച്ചു.

മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി കഴിഞ്ഞ ഫെബ്രുവരി ഏഴിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റല്‍വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.

നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്. ജന്മദിനമാഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് കത്തോലിക്കാ സഭയുടെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ് ആശംസനേര്‍ന്നു.

Archbishop Joseph Perumthottam

Share News