പ്രോട്ടോക്കോളിൻ്റെ പേരിൽ മതവികാരം വ്രണപ്പെടുത്തരുത്: ജാഗ്രതാ സമിതി

Share News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിൽ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചു തന്നെയാണ് ക്രിസ്ത്യൻ ആരാധനാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. സർക്കാർ നേരത്തെ നൽകിയിരുന്ന നിർദ്ദേശപ്രകാരം ആരാധനാലയങ്ങളിലെ കർമ്മങ്ങളിൽ സാമൂഹിക അകലം പാലിച്ച് 75 പേർക്ക് പങ്കെടുക്കാമായിരുന്നു. തിങ്കളാഴ്ച സർവ്വകക്ഷിയോഗത്തിനു ശേഷം നൽകിയ നിർദ്ദേശപ്രകാരം ഇത് പരമാവധി 50 പേരാക്കി ചുരുക്കിയിട്ടുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും […]

Share News
Read More

മാർ ജോസഫ് പവ്വത്തിലിന് ആശംസകൾ നേർന്ന് ബെനഡിക്ട് പാപ്പ അയച്ച സന്ദേശം

Share News

ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു […]

Share News
Read More

നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.

Share News

മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത നാളെ 91-ാം വയസിലേക്ക്കേരള സഭയുടെ ധൈഷണിക തേജസും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളു ടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു. കുറുമ്പനാടം പവ്വത്തില്‍ ഉലഹന്നാന്‍ (അപ്പച്ചന്‍)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.1977 ഫെബ്രുവരി 26നു […]

Share News
Read More

പ്രളയ കെടുതി മൂലം ദുരിതത്തിൽ വലയുന്ന കുട്ടനാടൻ ജനതയ്ക്ക് പച്ചക്കറി കിറ്റുകളുമായി SH സന്യാസിമാർ.

Share News

പ്രളയക്കെടുതിയിൽ കഴിയുന്നവർക്ക് സൗജ്യ ഭക്ഷ്യധാന്യ ക്വിറ്റ് നൽകി തിരുഹൃദയ സന്യാസി സമൂഹം. വെളിയനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽ കഴിയുന്നവർക്കാണ് പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയത്. കിടങ്ങറ ചെറു കാപ്പ് പുതുവൽകോളനി, വെളിയനാട്, കുന്നംങ്കരി, പുലിമുഖം, പാണാ പറമ്പ് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ്. ചങ്ങനാശേരി പാറേൽ തിരുഹൃദയ സന്യാസി സമൂഹത്തിൻ്റെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയായ സേവാനികേതൻ ഡയറക്ടർ സി.ലിൻസ്മരിയ എസ്.എച്ച്, സി.വിജയ എസ്.എച്ച്, വെളിയനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട്, സാരഥി […]

Share News
Read More

കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.

Share News

കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപത. ഇടവക വികാരിമാര്‍ക്കുള്ള സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചത്. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകര്‍മങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍ ദഹിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അന്ത്യദര്‍ശനത്തിനും കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. പിപിഇ കിറ്റ് ധരിച്ചവരെ മൃതദേഹം കാണിക്കാമെങ്കിലും ആലിംഗനമോ, സ്പര്‍ശനമോ പാടില്ല. സംസ്‌കാര ശുശ്രൂഷകള്‍ക്കും നിര്‍ദേശങ്ങളുണ്ട്. മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചു വേണം കര്‍മങ്ങള്‍ നടത്താന്‍. ഭവനത്തിലെയും പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകള്‍ സെമിത്തേരിയില്‍ […]

Share News
Read More