മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 )

.കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു .

മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു .

മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും .

മലബാർ കുടിയേറ്റം വ്യക്തി പരമായ അന്വേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അനാവരണം ചെയ്‌തുട്ടുള്ള മറ്റൊരു പത്രപ്രവർത്തകൻ ഉണ്ടാവില്ല .

എത്രയോ രാത്രികൾ അദ്ദേഹം കുടിയേറ്റ മേഖലയിലെ ഏറുമാടത്തിൽ ഉറങ്ങിയിരിക്കുന്നു…

.കുടിയേറ്റ കാര്യം പറയുമ്പോൾ ഒരു ജീപ്പ് കഥ കൂടി പറഞ്ഞോട്ടെ ..

.ജീപ്പിനു മുകളിൽ കോളാമ്പി മൈക്ക് കെട്ടിവച്ചു നാട്ടുകാർ നടത്തിയ അറിയിപ്പ് കേട്ടോളു.

..“മലയാള മനോരമ പത്രാധിപർ മാത്യു മണിമല ഈ വാഹനത്തിനു പിന്നാലെയെത്തുന്നു .നമ്മുടെ നാടിൻറെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പത്രത്തിൽകൂടി അധികാരികളെ അദ്ദേഹം അറിയിക്കും “..മണിമലയെ കാണാൻ ഒരു വൻ സമ്മേളത്തിനുള്ള ആൾക്കൂട്ടമുണ്ടായിരുന്നു .

കുടിയേറ്റക്കാർക്ക് മണിമല ആരായിരുന്നു, എന്തായിരുന്നു എന്ന് ഞാൻ ഇനി മൈക്ക് അനൗൺസ്‌മെന്റ് നടത്തണ്ടല്ലോ..

മലയാളത്തിനും,ഇംഗ്ലീഷിനുമൊപ്പം ലത്തിനും ഗ്രീക്കും അറിയുന്ന പത്രപ്രവർത്തകർ ഉണ്ടാവുമോ ?

അത് വെറും ചെറിയ അറിവല്ല …

മനോരമയുടെ ചീഫ് എഡിറ്റർ മാമ്മൻ മാത്യു മാത്യു മണിമലയെ അനുസ്മരിക്കുന്നതു അദ്ദേഹത്തിന്റെ മലയാളത്തിലെയും ഇംഗ്ലീഷിലെയും ഭാഷ ഉപയോഗത്തിന്റെയും ഉച്ചാരണ ശുദ്ധിയുടെയും വൈശിഷ്‌ട്യം എടുത്തുപറഞ്ഞാണ് ..

..മലയാലം പറയുന്നവർ അറിഞ്ഞിരിക്കാൻ….

.നാലായിരത്തോളം കിലോമീറ്റർ സഞ്ചരിച്ചു ചെയ്ത രാജസ്ഥാൻ മരുഭൂമിയിലെ മലയാളി നേഴ്‌സ്‌മാരെ കുറിച്ചുള്ള പരമ്പര, കരിക്കൻ വില്ല കൊലക്കേസിന്റെ എൺപതു ദിവസം നീണ്ട വിചാരണ ..

.കക്കയം ഡാം നിര്മാണത്തിലേക്കു നയിച്ച പരമ്പര ,ഗുഡല്ലൂരിലെ കുടിയിറക് ഭീഷണി …

…ഇതിനൊക്കെ ഉപരി കത്തോലിക്ക സഭ ബീറ്റിലുണ്ടായിരുന്ന അപ്രമാദിത്യം ..

.ഇനിയും മണിമലക്ക് സഭയും കുടിയേറ്റവുമൊക്കെ മാത്രമേ വഴങ്ങു എന്ന് താങ്കൾ വിചാരിച്ചാൽ തെറ്റി ….

അച്ചായൻ ബ്രെസിയേഴ്സിന്റെ ശതാബ്‌ദിക്കു ഇട്ട തലക്കെട്ടു അറിയണോ ...”ഉടവ് തട്ടാതെ ഒരു നൂറ്റാണ്ട് ” …..

റോമി മാത്യു

എപ്പടി …..മണിമലയുടെ മകൻ മനോരമ ന്യൂസിലെ സീനിയര്‍ കോർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു പിതാവിനെക്കുറിച്ചു “”ബൈലൈൻ ,ഓർമയിലെ പഴയ താളുകൾ” എന്ന പുസ്തകത്തിൽ ലേഖനം തുടങ്ങുന്നത് ,മണിമല മൂന്നു തരം എന്ന് പറഞ്ഞാണ്‌ …..മൂന്നു തരം മണിമലയോ ?

തലക്കെട്ടിന്റെ അത്രയും വരില്ലെങ്കിലും അത് വായിക്കം ,”ബൈലൈനിൽ”ചിത്രം .മാത്യു മണിമലയും കുടുംബവും .ഇടത്തുനിന്ന് റോമി മാത്യു (സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ എംഎം ടി വി ) റോജു മാത്യു (മാനേജിങ് ഡയറക്ടർ ,റോളിങ്ങ് പിൻ ബേയ് ക്‌സ് &ബിസ്ട്രോ ) മാത്യു മണിമല ,ഓമന മാത്യു ,പരേതയായ റോമിനാ മാത്യു

Antony Kanayamplackal

https://nammudenaadu.com/if-mathew-manimala-who-studied-theology-at-the-papal-seminary-in-pune-for-eight-years-had-not-left-that-step-then-fr-matthew-perumpettikunn

Share News