മാത്യു മണിമല മനോരമയോടും ഈ ലോകത്തോടും യാത്രപറഞ്ഞത് 13 വര്‍ഷം മുന്‍പ് ജൂണ്‍ 30ന് ആണ്.

Share News

മാത്യു മണിമല മനോരമയോടും ഈ ലോകത്തോടും യാത്രപറഞ്ഞത് 13 വര്‍ഷം മുന്‍പ് ജൂണ്‍ 30ന് ആണ്.അദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്ത് (27 വയസെങ്കിലും വ്യത്യാസമുണ്ടായിരുന്നെങ്കിലും) ഇ.സോമനാഥ് ഇന്നലെ ജൂണ്‍ 30ന് മനോരമയുടെ പടികളിറങ്ങി.

ഇവരെ രണ്ടുപേരെയും ചേര്‍ത്തുവച്ച, നാലിനും നാഥന്‍ സോമനാഥന്‍ എന്ന തലക്കെട്ടിനെക്കുറിച്ച് തോമസ് ജേക്കബ് സാര്‍ എഴുതിയ കഥക്കൂട്ട് ഇതിനൊപ്പം.

നാലിനും നാഥനാണ് സോമനാഥന്‍ – അറിവ്, എഴുത്ത്, നര്‍മം, കൂട്ടുകെട്ട് ഇവയില്‍ .

പച്ച മനുഷ്യനെന്നും പറയാം. സ്വഭാവം കൊണ്ടു മാത്രമല്ല, പ്രകൃതിയോടും കാടിനോടുമുള്ള ഇഷ്ടം കൊണ്ടും.

1991ലെ വെള്ളപ്പൊക്കം മുക്കിയ തിര‍ഞ്ഞെടുപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്ന് ട്രെയിനിയായ എന്നെയും കൂട്ടി വിക്ടര്‍ ജോര്‍ജിനെ അയച്ചപ്പോള്‍ ഇ.സോമനാഥ്, ജയദേവ് തുടങ്ങിയ സംഘവും ഒരുദിവസം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.പിന്നെ ഒരു സൈലന്‍റ്‌വാലി യാത്ര. അതില്‍ ഒപ്പമുണ്ടായിരുന്ന സോണി ഒരു യാത്ര പോയി ഇപ്പോഴും മടങ്ങിവന്നിട്ടില്ല.പല കാടുകളിലും റിപ്പോര്‍ട്ടിങ്ങിനായി പോകേണ്ടിവന്നപ്പോള്‍ ഇ.സോമനാഥ് എന്ന പേരായിരുന്നു നാഥനായിരുന്നത്.

വനം ഉദ്യോഗസ്ഥര്‍ മാത്രമല്ല വാച്ചര്‍മാരും ഗൈഡുകളും ഒക്കെ സുഹൃത്തുക്കള്‍.ഇനി ഏതെങ്കിലും കാട്ടില്‍ വച്ചു കാണാം.

Romy Mathew

Share News