
വരാനിരിക്കുന്ന വസന്തകാലങ്ങൾക്കായ് സ്വപ്നങ്ങളുടെ കയ്യൊപ്പ് ചാർത്തിയ ജീവിതമായിരിക്കട്ടെ നമ്മുടെ നിക്ഷേപo.
യുവർ ഡ്രീം ഈസ് യുവർ സിഗ്നേച്ചര് (Your dream is your Signature )
മഴ പെയ്തു തോർന്ന സായംസന്ധ്യയിൽ , അടച്ചിരിപ്പിന്റെ വിരസതയോട് പരിഭവം പറഞ്ഞു, ഇളകിയാടുന്ന ജാലകതിരശീലകളെ നോക്കിയിരിക്കുമ്പോൾ വ്യത്യസ്തമായ ചിന്തകളുടെ ഒരു ഘോഷയാത്രയാണ് മനസ്സിൽ അത്തരം ഒരു ചിന്ത പങ്കുവെക്കാം.
കുറച്ചു ദിവസങ്ങളായി ഈ ഒരു വാചകം മനസ്സിൽ നിന്നും മായുന്നില്ല ..മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മടങ്ങി വരവുകൊണ്ടു ശ്രദ്ധേയമായ ഹൌ ഓൾഡ് ആർ യു എന്ന സിനിമ പകര്ന്നു നല്കിയ ഈ ചിന്ത അല്പം ഒരു ആവേശത്തോടെയാണ് മനസ്സ് ഏറ്റുവാങ്ങുന്നത്.
സ്വപ്നങ്ങളെകുറിച്ചും സ്വപ്നങ്ങളുടെ കയ്യൊപ്പ് ചാർത്തിയ ജീവിതങ്ങളെ കുറിച്ചും ഏറെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
സ്വന്തം ജീവിതത്തിൽ ഒരു സ്വപ്നം ഉണ്ടായിരികെണ്ടാതിന്റെ ആവശ്യകതയെകുറിച്ച് ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ പക്ഷെ സ്വപ്നങ്ങളെകുറിച്ച് വാചാലനാകുമ്പോൾ തന്നെ , സ്വന്തമായി അത് രുപപെടുത്താൻ , അതിനെ താലോലിക്കാൻ മറന്നു പോകുന്ന കാഴ്ച പരിതാപകരമാണ്.പ്രതിബന്ധങ്ങളുടെ കടലാഴങ്ങളെ മുറിച്ചു കടക്കാൻ മിനക്കെടാതെ നിസംഗരായി നോക്കിനില്ക്കുന്ന, ടച്ച് സ്ക്രീൻ മൊബൈലിന്റ്റ്റെ മുന്നരയിഞ്ചിൽ കാഴ്ചയുടെ ഇട്ടാ വട്ടങ്ങൾ തീര്ക്കുന്ന, ലൈക്കുകളുടെയും ഷെയര്കളുടെയും വെർചൽ ലോകത്ത് ജീവിക്കുന്ന ഇന്നിന്റെ യുവത ഒഴുക്കിനെതിരെ നീന്താനുള്ള ശേഷി അർജിക്കേണ്ടിയിരിക്കുന്നു.
സമകാലിക ലോകക്രമത്തിൽ ഏറ്റവും അതികം ചര്ച്ച ചെയ്യപെടുന്ന, ലോകമെങ്ങും” സേർച്ച്” ചെയ്യപെടുന്ന പെണ്‍കുട്ടിയാണ് മലാല യുസഫ് സായി. അവളുടെ വാക്കുകൾക്ക് ലോകം കതോര്ക്കുന്നു. ലോക നേതാക്കൾ വരെ അവളുടെ ആരാധകരായ് മാറുന്നു. ഭീഷണിക്കും താലിബാന്റെ വെടിയുണ്ടകൾക്കും മുൻപിൽ പതറാതെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊള്ളുന്ന മലാല ലോകത്തോട് വിളിച്ചുപറയുന്നു…
‘പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം.
ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും
ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാകും.
വിദ്യാഭ്യാസമാണ് ഏക പരിഹാരം.”-
എണ്ണമില്ലാത്തത്ര മനുഷ്യരെ പ്രചോദിപ്പിക്കാന്‍ ഒരൊറ്റ ധീരസ്വരത്തിന് സാധിക്കും എന്നതിന്റെ തെളിവാണ് മലാല.
”സ്വന്തം സ്വപ്നങ്ങളുടെ സ്വന്ദര്യം അസ്വദിക്കാൻ സാധിക്കുന്നവർക്കുള്ളവർക്കുള്ളതാണ് വരാനിരിക്കുന്ന വസന്തങ്ങൾ”
എന്ന് പറഞ്ഞത് അമേരിക്കയുടെ പ്രഥമ വനിത ആയിരുന്ന എലിനോർ രൂസ് വെൽട്ട് ആണ്. പ്രിയ സുഹൃത്തുകളെ നമുക്ക് നമ്മുടെ കർമശേഷിയെ തേച്ചു മിനുക്കാം. വരാനിരിക്കുന്ന വസന്തകാലങ്ങൾക്കായ് സ്വപ്നങ്ങളുടെ കയ്യൊപ്പ് ചാർത്തിയ ജീവിതമായിരിക്കട്ടെ നമ്മുടെ നിക്ഷേപo.
NB : ചിന്തകൾ കാടുകയറുകയാണ് തല്ക്കാലം നിറുത്തട്ടെ.

സെമിച്ചൻ ജോസഫ്
അസിസ്റ്റന്റ് പ്രഫസർ
സാമൂഹ്യ പ്രവർത്തന വിഭാഗം
ഭാരത മാതാ കോളേജ് , തൃക്കാക്കര