ജനഹൃദയങ്ങളിലും പുരസ്കാര വേദികളിലും ഒരേ പോലെ തിളങ്ങാൻ ഈ സിനിമയ്ക്ക് കഴിയട്ടെ. ലോക സിനിമയ്ക്ക് മുൻപിൽ മലയാളിയുടെ അഭിമാനമായി ഈ സിനിമ മാറട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Share News

ഞാൻ ഒറ്റയിരിപ്പിന് വായിച്ചുതീർത്ത നോവലാണ് ആട് ജീവിതം, എല്ലാവരും അങ്ങേയറ്റത്തെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു സിനിമയാണ് ആട് ജീവിതം. ഈ സിനിമയുടെ മാർക്കറ്റിംഗ് പ്രമോഷൻ അതിന്റെ പരകോടിയിൽ എത്തി നിൽക്കുകയുമാണ്. ചങ്ങനാശ്ശേരി അഭിനയ തീയേറ്ററിൽ ആദ്യ ദിവസത്തെ എല്ലാ ഷോയും ബുക്കായി കഴിഞ്ഞു. അനുവിൽ ഏതാനും സീറ്റുകൾ കാലിയുണ്ട്.

ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പൃഥ്വിരാജും ആടും ഒട്ടകവും ഒക്കെയാണ്. അതുകൊണ്ട് സിനിമ ലാഗിംഗ് ഇല്ലാതെ മുന്നോട്ട് പോയാൽ മതിയായിരുന്നു. നജീബ് ആവുക പൃഥ്വിക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. മാസങ്ങൾ പട്ടിണി കിടന്നും, ഒരു 4-5 സിനിമകൾ എങ്കിലും പൂർത്തിയാക്കാമായിരുന്ന സമയം എടുത്തുമാണ് അയാൾ ആടുജീവിതം പൂർത്തിയാക്കിയത്. അറബിയെ ക്രൂരനായി ചിത്രീകരിക്കുന്നത് കൊണ്ട് അവർ കലിപ്പിലാണ്. അതുകൊണ്ടാണല്ലോ യുഎഇ ഒഴിച്ച് ബാക്കിയുള്ള അറബ് രാജ്യങ്ങൾ ഈ സിനിമ ബാൻ ചെയ്തിരിക്കുന്നത്. അറബ് രാജ്യത്തെ മനുഷ്യത്വമില്ലാത്ത ഭീകരതയ്ക്ക് ഉത്തമ ഉദാഹരണം ആണ് ആടുജീവിതം. കന്തൂറയും ധരിച്ച് അത്തറും പൂശി നടക്കുന്ന മാന്യന്മാരായ നമ്മൾ കാണുന്ന അറബികളുടെ മറ്റൊരു വേർഷനായിരിക്കും ആടുജീവിതത്തിലെ ഇവരുടെ സ്പോൺസർമാരായ അറബികൾ.

ജനഹൃദയങ്ങളിലും പുരസ്കാര വേദികളിലും ഒരേ പോലെ തിളങ്ങാൻ ഈ സിനിമയ്ക്ക് കഴിയട്ടെ. ലോക സിനിമയ്ക്ക് മുൻപിൽ മലയാളിയുടെ അഭിമാനമായി ഈ സിനിമ മാറട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Vinod Panicker

Share News