
എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ…
ഒക്ടോബർ 18 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം…
എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ..

. ഇന്ന് ആദ്യവ്രതം ചെയ്തതിൻ്റെ 12- ആം വാർഷികം.
ഈശോയെ നിൻ്റെ സ്വന്തമായ് എന്നെയും എൻ്റെ ഈ സഹോദരിമാരെയും നീ തിരഞ്ഞെടുത്ത നിൻ്റെ അനന്തമായ സ്നേഹത്തിന് എങ്ങനെ നന്ദി പറയും…
പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം… യാതൊരു യോഗ്യതയും ഇല്ലാത്ത എന്നെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കരുണയ്ക്കു മുൻപിൽ കൂപ്പുകൈകളോടെ…..
. ഒരു കാര്യം ഞാൻ കര്‍ത്താവിനോട് അപേക്‌ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ… (സങ്കീര്‍ത്തനങ്ങള്‍ 27 : 4)വർഷങ്ങൾക്കുമുമ്പ് കോറിയിട്ട അതേ വാക്കുകൾ ഇന്നും ഞാൻ ഇവിടെ കുറിക്കുന്നു…
നന്ദി… ഈ മഹനീയപദവിയിലേക്ക് എന്നെ വഴിനടത്തിയവർക്ക്… ജന്മമേകി വളർത്തിയ മാതാപിതാക്കൾക്ക്… അക്ഷരവെളിച്ചം പകർന്നവർക്ക്… ജീവനുതുല്യം സ്നേഹിച്ചവർക്ക് … എനിക്കായ് പ്രാർത്ഥനയുടെ കരങ്ങളുയർത്തിവർക്ക്… ഇനിയും എന്റെ യാത്രയിൽ തണലാകുന്നവർക്ക്… സർവ്വോപരി എന്നെ അനുനിമിഷം കൈപിടിച്ച് നടത്തുന്ന അനുഗ്രഹദായകനായ തമ്പുരാന് നന്ദി...

ഹൃദയം നിറഞ്ഞ നന്ദി…
