അഞ്ച് അധ്യയനവർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണ० – സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ അവഗണിക്കരുത് എന്ന ആഹ്വാനവുമായ് മാർ ആൻഡ്രൂസ് താഴത്ത്

Share News

തൃശൂർ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവഗണിക്കുന്ന നയസമീപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അഞ്ച് അധ്യയന വർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും ടീച്ചേഴ്സ് ഗിൽഡും സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങളുടെ സംസ്ഥാന തല ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങൾ പോലും സർക്കാർ നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.18 ദിവസമായി തൃശൂർ കളക്ടറേറ്റിൽ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് അദ്ദേഹം പിന്തുണ അറിയിച്ചു. അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ആന്റണി ചെമ്പകശേരി മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും അധ്യാപകർ അനിശ്ചിതകാല ഉപവാസ സമരത്തിലാണ്.

ജോഷി വടക്കൻ

Share News