രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ -കെ. ബാബു മുൻ മന്ത്രി
അനുശോചനം
എഴുത്തുകാരനും പ്രഭാഷകനും പാർലിമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിൻ്റെ മടിത്തട്ടിൽ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്.
മതേതര നിലപാടുകളിൽ ഉറച്ചു നിന്ന് മനുഷ്യത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാർ. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണ്.
കെ. ബാബു
മുൻ മന്ത്രി
Tags: M P Veerenthrakumar, K Babu, Kerala latest news, Nammude naadu