
സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കാതെ എനിക്കായി ജീവിതം മാറ്റി വെച്ച അമ്മ, വിധവ അല്ല കൺകണ്ട ദൈവമാണ് എന്റെ അമ്മ
അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞായിരുന്നു ഞാൻ ജനിച്ചത്, എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
എനിക്ക് 3 വയസ് ആയപ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് ഇൗ ലോകത്ത് നിന്ന് മറഞ്ഞു,തനിയെ യാത്ര ചെയ്യാൻ പോലും അറിയാത്ത അമ്മ അന്ന് പേടിച്ചിരിക്കാം,അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയുടെ വീട്ടിൽ നിന്ന് അച്ഛന്റെ വീട്ടിലേക്ക് അമ്മ എന്നെയും എടുത്ത് പോയി,വെറും 10 ക്ലാസ്കാരിക്ക് ജോലി എന്നത് വലിയ വെല്ലുവിളി ആയി, എന്നെ അംഗൻവാടിയിൽ ആക്കി അടുത്തുള്ള കടയിൽ അമ്മ ജോലിക്ക് പോകാൻ തുടങ്ങി,ശനിയാഴ്ചകളിൽ എന്നെ ഒറ്റക് ആക്കി പോകുന്നത് ഓർത്ത് കരഞ്ഞ അമ്മയുടെ മുന്നിൽ ദൈ വത്തെ പോലെ വന്ന എന്റെ ജെസി ആന്റി അമ്മ വരും വരെ എനിക്ക് അമ്മയായി
കഷ്ടപ്പാടിന്റെ ഇടയിലും അച്ഛൻ ഇല്ലാത്ത ദുഃഖം ഞാൻ അറിയാതെ ഇരിക്കാൻ അമ്മ ശ്രദ്ധിച്ചിരുന്നു,അമ്മ എനിക്ക് ഒരേ സമയം സ്നേഹനിധിയായ അമ്മയും കർക്കശകാരിയായ അച്ഛനുമായി.
സമൂഹത്തിന്റെ കണ്ണിൽ നിന്നും എന്നെ പൊതിഞ്ഞു പിടിക്കാൻ സ്വയം ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞു,എന്റെ ഓരോ വിജയത്തിലും അമ്മയുടെ വിയർപ്പ് ഉണ്ടായിരുന്നു, പഴയ വീട് പൊളിച്ച് പുതിയത് പണിയനായി തുടങ്ങിയപ്പോൾ നെ വെറും പെണ്ണാണ് നിന്നെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞു പരിഹസിച്ചവരുടെ മുന്നിൽ എന്റെ ചേട്ടന്മാരുടെ സഹായത്തോടെ 1 വർഷത്തിന് ഉള്ളിൽ വീട് വെച്ച് താമസിച്ചപ്പോൾ എന്റെ അമ്മ എന്ന സ്ത്രീയുടെ കൂടി ജയം ആരുന്നു,
+2 വിന് ശേഷം സൈബർ ഫോറൻസിക് എന്ന വിഷയത്തിൽ ഉപരിപഠനം നേടാൻ തീരുമാനിച്ചപ്പോൾ അവളെ പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാ, പെണ്ണ് അല്ലേ കെട്ടിച്ച് വിട് എന്ന് പറഞ്ഞവരോട് പെണ്ണിന് വേണ്ടത് വിദ്യ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കിയ അമ്മ ആണ് എന്റെ ധൈര്യം,തളർന്നു പോകാൻ ധാരാളം അവസരങ്ങൾ വന്നിട്ടും തളർത്താൻ നോക്കിയിട്ടും ജീവിതത്തിൽ എന്നെ ചേർത്ത് പിടിച്ച് മുന്നേറി,ഇപ്പോഴും എന്നെ പഠിപ്പിക്കാൻ വേണ്ടി അമ്മ ജോലിക്ക് പോകുന്നുണ്ട്,കുടുംബശ്രീ യുടെ സെക്രട്ടറി ആയി മറ്റുള്ള സ്ത്രീകളെയും സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നു.
ഭർത്താവിൻെറ മരണത്തിൽ പകച്ച് കൈകുഞ്ഞുമായി നിന്ന 10 ക്ലാസ്സ് മാത്രം വിദ്യാഭ്യാസം ഉള്ള അമ്മയിൽ നിന്ന് ഇന്നത്തെ അമ്മയിലേക്കുള്ള മാറ്റം എനിക്ക് അത്ഭുദം ആണ്.
സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കാതെ എനിക്കായി ജീവിതം മാറ്റി വെച്ച അമ്മ, വിധവ അല്ല കൺകണ്ട ദൈവമാണ് എന്റെ അമ്മ
love you Amma