ന്യൂ ജനറേഷന്‍ കോഴ്സുകള്‍: വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം:ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍
ശ്രീ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി
ആഗോളവത്കരണം നമ്മുടെ ജീവിത ശൈലിയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും അതിന്റെ സ്വാധീനം ചെറുതൊന്നുമല്ല. ആഗോള വിപണികളും വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട്. റീട്ടെയിൻ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയ വിനിമം തുടങ്ങി രംഗങ്ങളിൽ ഇത് ഏറ്റവും പ്രകടമാണ്. തൊഴിലിടങ്ങളിലെ അവസ്ഥകൾ മാറിയതിനൊപ്പം പുതിയ ഒട്ടേറെ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും അതിലേക്കുള്ള പരിശീലനം എന്നവണ്ണം പ്രത്യേക പഠന മേഖലകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ രൂപപ്പെട്ട തൊഴിലുകളും അവയിലേക്ക് എത്തിച്ചേരാനുള്ള വഴികളും ഇവിടെ അറിയാം.
പ്ലസ് ടുവിനും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ശേഷം ഒരേരീതിയിലേക്കുള്ള കരിയര്‍മേഖലയിലേക്ക് തിരിയുന്നതാണ് പതിവുശീലം. വ്യത്യസ്തത പരീക്ഷിക്കാന്‍ നാം എപ്പോഴും ഭയക്കും. ജോലിസുരക്ഷിതത്വവും സാമ്പത്തികബാധ്യതയും വിലങ്ങുതടിയാവുമ്പോള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന തൊഴില്‍രംഗങ്ങളിലേക്ക് നാം ചെന്നുചേരുന്നു. അവസരങ്ങളുടെ വലിയലോകം കാണാതെയുംപോകും. പലപ്പോഴും ചില കോഴ്സുകളുടെ പേര് കേള്‍ക്കുമ്പോള്‍പോലും അപരിചിതത്വം തോന്നുന്നത് പതിവുവഴികളില്‍നിന്ന് മാറിനടക്കാനുള്ള ഭയംമൂലമാണ്. വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കാത്ത, സാധ്യതകള്‍ ഏറെയുള്ള
ന്യൂ ജനറേഷന്‍ കോഴ്സുകള്‍ പരിചയപ്പെടാം.
പാദങ്ങളെ അഴകണിയിക്കാന്‍ ഫുട്‍വെയർ ഡിസൈൻ
രാജ്യത്തെ വിവിധ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫുട്‍വെയർ ഡിസൈന്, മാനേജ്മെന്റ് ആൻഡ് െടക്നോളജിയിൽ വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിപ്ലോമാ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു. അതിൽ മിക്ക കോഴ്സുകളും 10 +2 അഥവാ ബിരുദധാരികൾക്ക് പഠിക്കാവുന്നതാണ്. എന്നാൽ സയൻസ്, എൻജിനീയറിംഗ് പശ്ചാത്തലമുള്ളവർക്കാണ് ബിടെക് / എംടെക് കോഴ്സുകൾ. ഈ രംഗത്തേക്കുവരുന്ന വിദ്യാർത്ഥികൾക്ക് മെറ്റീരിയലുകൾ, പാറ്റേണുകൾ, ഡിസൈൻ കൺസെപ്റ്റ്സ്, ഡിസൈൻ സോഫ്റ്റ്‍വെയർ എന്നിവയിൽ നല്ല പരിജ്ഞാനം വേണം. ഫുട്‍വെയർ വ്യവസായത്തെക്കുറിച്ചും ഫാഷൻ ട്രെൻഡിനെ സംബന്ധിച്ചും അവർക്ക് അവബോധമുണ്ടായിരിക്കണം. ഫൈൻആർട്ട്, അനാട്ടമി, ശരീരചലന ശാസ്ത്രം എന്നിവയും അറിഞ്ഞിരിക്കണം. അതുപോലെ വിപണനത്തിലും സാമർത്ഥ്യം വേണം. വിപുലമായ വ്യവസായ ശാഖയായതിനാൽ ടെക്നിക്കൽ, ഡിസൈനിങ്, മാനേജ്മെന്റ് വിഭാഗങ്ങളിൽ ഫുട്‍വെയർ ഡിസൈനർമാർക്ക് നിരവധി തൊഴിൽ സാദ്ധ്യതയാണുള്ളത്.
ചെന്നൈയിലെ സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സിന് (ഫുട്വെയര്‍ ഡിസൈനിങ് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം) അപേക്ഷിക്കാം. പ്ളസ് ടുവാണ് യോഗ്യത. പ്രായം 25 കഴിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cftichennai.in
ഇന്ത്യയിലെ FDDI (ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ) നടത്തുന്ന 4 വർഷത്തെ ബി. ഡെസ്. കോഴ്സ് പഠിക്കുന്നവരെ കോഴ്സ് പൂർത്തിയാക്കും മുൻപേ തന്നെ വൻ പ്രതിഫലം വാഗ്ദാനം ചെയ്താണു വിദേശ കമ്പനികൾ റിക്രൂട്ട് ചെയ്യുന്നത്. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കു പ്രവേശന പരീക്ഷയിലൂടെ FDDI പ്രവേശനം നേടാം. ഇന്ത്യയിൽ 12 കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് കോഴ്സ്.
100% ക്യാംപസ് റിക്രൂട്മെന്റ് നടന്നു വരുന്ന സ്ഥാപനമാണിത്. ഓരോ കാമ്പസിലെയും കോഴ്‌സുകളും സീറ്റുകളും www.fddiindia.com എന്ന വെബ്‌സൈറ്റിലുണ്ട്.
പഠനം ചായ രുചിച്ചും
പഠനത്തിനിടെ ക്ഷീണം തീര്‍ക്കാന്‍ ചായ കുടിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. ഇത് ചായയുടെ രുചിയെ കുറിച്ചുള്ള പഠനംതന്നെയാണ്. ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രോഗ്രാം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ വിലയാണ് ടീ ടേസ്റ്റര്‍ക്ക്. ചായയെ അടിമുടി അറിയുന്നവരും പുതിയ ആശയങ്ങള്‍ പകരുന്നവരുമായിരിക്കണം ടീ ടേസ്റ്റര്‍മാര്‍. ബിരുദമുള്ള ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്-വാണിജ്യ-വ്യവസായമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് മാനേജ്മെന്‍റില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിന് ബിരുദവും ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം, മാനസികശേഷി പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.iipmb.edu.in
ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയും സൈബര്‍ലോയും
വര്‍ത്തമാനകാല സാങ്കേതിക പഠനശാഖകളില്‍ കൂടുതല്‍ വളര്‍ച്ചയും മുന്തിയ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന രണ്ട് പഠന വിഷയങ്ങളാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയും സൈബര്‍ ലോയും. ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം, മാനനഷ്ടം, സ്വകാര്യത, കോപ്പിറൈറ്റ് തുടങ്ങി ലീഗല്‍ ഡ്രാഫ്റ്റിങ് വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രവര്‍ത്തനമേഖലയാണ് സൈബര്‍ നിയമങ്ങളും സൈബര്‍ സെക്യൂരിറ്റിയും കൈകാര്യം ചെയ്യേണ്ടത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരാള്‍ക്ക് ഈ ടെക്നോളജിയില്‍ കാര്യമായി ഇടപെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കാവശ്യമായ പ്രോജക്ടുകളും സാങ്കേതികസഹായവും നല്‍കാനാകും.
തിയറി പഠനംപോലെ അത്രതന്നെ പ്രാധാന്യമുള്ളതാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠനത്തിന്‍െറ ഭാഗമായി സമ്പാദിക്കേണ്ട പരിശീലനപരിചയം.
ഇന്ന് രാജ്യത്ത് സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ലോസ് അനുബന്ധ വിഷയങ്ങളുടെ പഠനങ്ങള്‍ക്ക് വ്യത്യസ്ത തലങ്ങളില്‍ പഠനസൗകര്യങ്ങളുണ്ട്. എം.ടെക്, എം.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ തുടങ്ങി ഡിപ്ളോമ തലം വരെയുള്ള പഠനസൗകര്യങ്ങള്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എം.സി.എ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠനത്തില്‍ എം.ടെക്, എം.എസ് പഠനങ്ങള്‍ക്കായി രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ കഴിയും. താഴെപ്പറയുന്ന സ്ഥാപനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ എം.എസ്, എം.ടെക് പഠനസൗകര്യങ്ങള്‍ ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
1. അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഗ്വാളിയോര്‍-എം.ടെക് കോഴ്സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി നടക്കുന്ന സ്ഥാപനമാണ്. വിവരങ്ങള്‍ക്ക് www.iiitm.ac.in
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദ്, ഉത്തര്‍പ്രദേശ് നല്‍കുന്ന എം.ടെക് ബിരുദാനന്തര ബിരുദം ‘സൈബര്‍ ലോ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയിലാണ്. വിവരങ്ങള്‍ക്ക് www.iiita.ac.in
3. ഗുരു ഗോവിന്ദസിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, ന്യൂഡല്‍ഹി ‘എം.ടെക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നു. വിവരങ്ങള്‍ക്ക് www.ipu.ac.in
4. ഇവ കൂടാതെ തമിഴ്നാട്ടിലെ എസ്.ആര്‍.എം സര്‍വകലാശാല, കാഞ്ചിപുരം നടത്തുന്ന എം.ടെക് പ്രോഗ്രാം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് സൈബര്‍ ഫോറന്‍സിക് എന്ന പേരിലാണ്. സര്‍വകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.srmuniv.ac.in ല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.
5. അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് കോയമ്പത്തൂര്‍ രണ്ട് എം.ടെക് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
a) എം.ടെക് ഇന്‍ സൈബര്‍ സെക്യൂരിറ്റി
b) എം.ടെക് ഇന്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റം ആന്‍ഡ് നെറ്റ് വര്‍ക്സ്. വിശദാംശങ്ങള്‍ സര്‍വലാശാലയുടെ സൈറ്റായ www.amrita.edu ല്‍ ലഭ്യമാണ്.
6. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയിലാണ് ബിരുദാനന്തര ബിരുദം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: www.nitc.ac.in [7].
മുകളില്‍ സൂചിപ്പിച്ച വിദ്യാഭാസ സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കല്‍ക്കട്ട താഴെപ്പറയുന്ന രംഗങ്ങളില്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ നടപ്പാക്കുന്നു.
a) പി.ജി ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ക്ളൗഡ് കമ്പ്യൂട്ടിങ്.
b) അഡ്വാന്‍സ്ഡ് പി.ജി ഡിപ്ളോ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി.
സൈബര്‍ ലോസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 രാജ്യത്ത് നിലവില്‍വന്നതോടെ സൈബര്‍ ലോയുടെ സാധ്യതകളേറി. ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സൈബര്‍ ലോസ് കടന്നുചെല്ളേണ്ടതുള്ളതിനാല്‍ പൊതുസമൂഹം സൈബര്‍ ലോ പഠനത്തെ കൂടുതല്‍ ഉറപ്പോടെ കാണാന്‍ തുടങ്ങിയത് ഈ മേഖലയില്‍ മികവുള്ളവര്‍ക്ക് നല്ല കരിയര്‍ കണ്ടത്തൊന്‍ സഹായകമാവുന്നു.
എന്നാല്‍, സൈബര്‍ ലോയുടെ പഠനത്തില്‍ ബിരുദാനന്തര ബിരുദം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ളോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ സൈബര്‍ ലോ പഠനത്തിനുള്ള ധാരാളം സ്ഥാപനങ്ങള്‍ രാജ്യത്തിന്‍െറ പല ഭാഗത്തും ലഭ്യമാണ്. താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈബര്‍ ലോയില്‍ അന്തര്‍ദേശീയ നിലവാരമുള്ള പഠനപരിശീലനങ്ങള്‍ നല്‍കുന്നു.
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദില്‍ എം.ടെക് ഇന്‍ സൈബര്‍ ലോ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠിക്കാന്‍ അവസരമുണ്ട്.
2. ഇതുകൂടാതെ ഇന്ദിര ഗാന്ധി ദേശീയ ഓപണ്‍ സര്‍വകലാശാല ന്യൂഡല്‍ഹി വിദൂരവിദ്യാഭ്യാസം വഴി പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ ലോ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക് www.ignou.ac.in
3. എന്‍.എ.എല്‍.എസ്.എ.ആര്‍ (NALSAR) സര്‍വകലാശാല ഹൈദരാബാദും വിദൂര വിദ്യാഭ്യാസം വഴി സൈബര്‍ ലോ പഠനത്തിന് അവസരം നല്‍കുന്നു. ഇവര്‍ നടത്തുന്ന കോഴ്സ് ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ സൈബര്‍ ലോ’ ആണ്.
ഈ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം വരിക്കുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍, സെക്യൂരിറ്റി റിസര്‍ച്ചര്‍, കമ്പ്യൂട്ടര്‍ ഫോറന്‍സിക് എക്സ്പേര്‍ട്ട്, ഡാറ്റാബേസ് ആപ്ളിക്കേഷന്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട് തുടങ്ങിയ ജോലികള്‍ സര്‍ക്കാര്‍- -സ്വകാര്യ-കോര്‍പറേറ്റ് മേഖലകളില്‍ ലഭിക്കും.
പഠനം കൊച്ചിയിലും
കൊച്ചി നുവാൽസിൽ ഒരു വർഷത്തെ പിജി ഡിപ്ലോമ കോഴ്സുണ്ട്. ബിരുദതലത്തിൽ നിയമം പഠിക്കാത്തവർക്കും അപേക്ഷിക്കാം. www.nuals.ac.in
ഓഹരിവിപണിയിൽ ചുവടുറപ്പിക്കാം
ഓഹരി വിപണിയിലെ മാറിമറിയുന്ന മറിമായങ്ങൾ മനസിലാക്കിയാൽ മികച്ച കരിയർ വാർത്തെടുക്കാൻ കഴിയും. കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റുകൾ, രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്‍റുമാർ, സ്റ്റോക്ക് എക് സ്ചേഞ്ചുകൾ, മർച്ചന്‍റ് ബാങ്കർമാർ, മ്യൂച്ചൽ ഫണ്ട് ഏജന്‍റുമാർ, അസറ്റ് മാനേജ്മെന്‍റ് കന്പനികൾ, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, ബാങ്കുകൾ ഇവിടങ്ങളിലൊക്കെ ഇത്തരം പ്രഫഷണലുകൾക്ക് അവസരങ്ങളുണ്ട്.
ഇന്ത്യൻ സാന്പത്തികരംഗവുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കായി മികച്ച പ്രഫഷണലുകളെ വാർത്തെടുക്കാൻ ഉദ്ദേശിച്ച് സെബി മേൽനോത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവി മുംബൈയിലെ വാഷിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎസ്എം). പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്, സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റീസ് ലോസ്,
സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷൽ എൻജിനിയറിംഗ് ആൻഡ് റിസ്ക് മാനേജ്മെന്‍റ് എന്നിവയാണ് കോഴ്സുകള്‍. ഇവ കൂടാതെ നിരവധി ഓണ്‍ലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും എൻഐഎസ്എം നടത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.nism.ac.in.
കോഫി രുചിക്കാം; തൊഴിലാക്കി മാറ്റാം
കോഫി രുചിക്കാം. ഗുണനിലവാരം വിലയിരുത്താം. ഇതിലൂടെ മികച്ച കരിയറിലത്തെിച്ചേരാം. കോഫി ക്വാളിറ്റി വിലയിരുത്തുന്ന മാനേജീരിയല്‍ തസ്തികകളിലേക്ക് കടന്നുചെല്ലാന്‍ അനുയോജ്യമായ കോഴ്സാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ക്വാളിറ്റി മാനേജ്മെന്‍റ് (പി.ജി.ഡി.സി.ക്യു.എം)
പ്രോഗ്രാം. മൂന്ന് സെമസ്റ്ററുകളായി നടത്തുന്ന പി.ജി.ഡി.സി.ക്യു.എം കോഴ്സിന്‍െറ പഠനകാലാവധി 12 മാസമാണ്. ബംഗളൂരുവിനടുത്ത് ചിക്കമഗളൂരുവിലെ സി.സി.ആര്‍.ഐയില്‍ വെച്ചാണ് കോഴ്സ് നടത്തുക. അക്കാദമിക്മെറിറ്റ്, പേഴ്സനല്‍ ഇന്‍റര്‍വ്യൂ, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.
അപേക്ഷാഫോറം ഉള്‍പ്പെടെ വിശദവിവരങ്ങള്‍www.indiacoffee.org എന്ന വെബ്സൈറ്റില്‍നിന്നും അറിയാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാദ്ധ്യതയേറെ
ഏത് എന്‍ജിനീയറിങ് മേഖലയിലുള്ളവര്‍ക്കും പരിശീലനം തേടാവുന്ന വിഷയമാണിത്. കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്ക് പഠിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) കേരളയില്‍ പരിശീലനം നല്‍കുന്നുണ്ട്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (നിലീറ്റ്) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ്ഡേറ്റ അനാലിസിസ് പോലുള്ള പി.ജി. ഡിപ്ലോമ കോഴ്സുണ്ട്. എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബൈ, ഖരഗ്പൂർ, ഹൈദരാബാദ്, മദ്രാസ് എന്നിവിടങ്ങ ളിലെ ഐഐടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ബി.ടെക്, ബിഇ, ബിഎസ്‍സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമു കൾക്ക് ചേരാം.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർ ണിയ, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ന്യൂജഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാർണിജെ മിലൻ യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഗ്രാജുവേറ്റ് പ്രോഗ്രാമുകളുണ്ട്. യുകെയിലെ ഗ്ലാസ്ഗോ, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സിഡ്നി യൂണിവേഴ്സിറ്റി, എന്നിവിട ങ്ങളിൽ ഗ്രാജുവേറ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. അമേരി ക്കയിൽ ഗ്രാജുവേറ്റ് പഠനത്തിന് ജിആർഇ ജനറൽ ടെസ്റ്റും ടോഫലും മികച്ച സ്കോറോടു കൂടി പൂർത്തിയാക്കണം. മറ്റു രാജ്യങ്ങളിൽ ഐഇഎൽറ്റിഎസ് 9 ൽ 7 ബാന്‍ഡോടു കൂടി പൂർത്തിയാക്കണം.
ഓണ്‍ ലൈന്‍ കോഴ്സുകള്‍
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ഓൺലൈൻ കോഴ്സുകൾ നടത്തുന്നത്. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാത്തവർക്കും ഇത്തരം കോഴ്സുകൾ പഠിപ്പിക്കാനുതകുന്ന രീതിയിലാണ് കോഴ്സ് കരിക്കുലം രൂപപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ് എന്നിവ പ്രോത്സാഹിപ്പിക്കാനായി Tensor flow യുമായി ചേർന്ന് കോഴ്സ് നടത്തിവരുന്നു. Udacity യിലൂടെയുള്ള ഗൂഗിൾ മെഷീൻ ലേർണിങ് കോഴ്സ് ഡാറ്റാ അനലിസ്റ്റുകൾ, ഡാറ്റ സയന്റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ എന്നിവരാകാൻ ഉപകരിക്കും. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മെഷീൻ ലേണിങ്ങിൽ Coursera പ്ലാറ്റ്ഫോമിൽ ഓൺലൈൻ കോഴ്സുകൾ നടത്തിവരുന്നു. ഗൂഗിളിന്റെ ഡീപ് ലേണിങ് ഗവേഷണ വിഭാഗത്തിലെ Andrew Ng, Google Brain എന്നിവയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്. ശബ്ദം തിരിച്ചറിയൽ, വെബ് സേർച്ച്, ലീനിയർ റിഗ്രഷൻ എന്നിവയോടൊപ്പം എഐയ്ക്കാവശ്യമായ മികച്ച പ്രോഗ്രാമിങ് ലാംഗ്വേജായ Mathlab Tutorial ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊളംബിയ യൂണിവേഴ്സിറ്റി സൗജന്യമായി മെഷീൻ ലേണിങ്ങിൽ ഓൺലൈൻ കോഴ്സ് നടത്തുന്നു. സർട്ടിഫിക്കേഷനുമാത്രമേ ഫീസുള്ളൂ. Ivileage നിലവാരത്തിലുള്ള കോഴ്സിന്റെ കാലയളവ് 12 ആഴ്ചകളാണ്. ആഴ്ചയിൽ 8‐12 മണിക്കൂർ പഠനത്തിനായി ചെലവിടണം. edx ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സുകൾ നടത്തുന്നത്. ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ നിർമാതാക്കളായ Nvidia Fundamentals of Deep learning for Computer vision കോഴ്സ് നടത്തിവരുന്നു. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ഡീപ് ലേണിങ് ഫോർ സെൽഫ് ഡ്രൈവിങ് കാറുകൾ എന്ന കോഴ്സ് നടത്തിവരുന്നു. സെൻസറുകൾ, സേഫ്റ്റി സംവിധാനം, ഡീപ്പ് ട്രാഫിക് സിമുലേറ്റർ മുതലായവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറില്ലാതെ കാറോടിക്കുന്ന സാങ്കേതിക വിദ്യയ്ക്കാണ് കോഴ്സ് ഊന്നൽ നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിസ്റപ്റ്റീവ് ടെക്നോളജിയായി ഏറെ വിപുലപ്പെട്ടുവരുന്നു. ഗാർട്ണറുടെ വിശകലനമനുസരിച്ച് എഐയിലൂടെ തീരുമാനമെടുക്കൽ, ബിസിനസ് മോഡൽ രൂപപ്പെടുത്തിയെടുക്കൽ, ഉപഭോക്താക്കളുടെ താൽപര്യത്തിനിണങ്ങിയ ചുറ്റുപാടുകൾ രൂപപ്പെടുത്തിയെടുക്കൽ എന്നിവയിൽ 2018‐2025 കാലയളവിൽ കൂടുതൽ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക സൗകര്യ വികസനം, സ്ക്കിൽ വികസനം, നിർമാണ മേഖലയിലും എഐയ്ക്ക് സാധ്യതകളിന്നുണ്ട്.
വെബ് ലേണിങ് പ്ലാറ്റ് ഫോമായ Udacity യിലൂടെ യുകെയിലെ Kaggle, മെഷീൻ ലേണിങ് നാനോ ഡിഗ്രി എന്ന ആറുമാസ പ്രോഗ്രാം നടത്തിവരുന്നു.
സ്റ്റാൻഫോർഡ് സർവകലാശാല 11 ആഴ്ച ദൈർഘ്യമുള്ള മെഷീൻ ലേണിങ് കോഴ്സ് Coursera പ്ലാറ്റ് ഫോമിൽ നടത്തിവരുന്നു. 58 പൗണ്ടാണ് സർട്ടിഫിക്കേഷൻ ഫീസ്.
NVIDIA ഡീപ്പ് ലേണിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഡീപ്പ് ലേണിങ് സ്പെഷലൈസേഷൻ കോഴ്സ് നടത്തി വരുന്നു. RNN, LSTM, Adom, Dropout, Batch nom, Xaview തുടങ്ങിയ നെറ്റ് വർക്കുകൾ ഇതിനായി ഉപയോഗിക്കുന്നു.
IBM സ്ക്കിൽസ് ഗേറ്റ് വേ, IBM open badge programme, IBM watson, AFI, ക്ലൗഡ് സിസ്റ്റവുമായി ചേർന്ന് നടത്തിവരുന്നു. കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് കോഴ്സിന് ചേരാം.
കൊളംബിയ യൂണിവേഴ്സിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൈക്രോ മാസ്റ്റേഴ്സ് പ്രോഗ്രാം GE, IBM, Volvo, Ford, Adobe, PWC എന്നിവയുമായി ചേർന്ന് നടത്തിവരുന്നു. ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാം എംഎസ് കൊളംബിയ സർവകലാശാലയിലുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്താകമാനം തുടക്കക്കാർക്കുള്ള ഓൺലൈൻ കോഴ്സുകൾ, എഐയെക്കുറിച്ചുള്ള മധ്യനിര കോഴ്സുകൾ, അഡ്വാൻസ്ഡ് കോഴ്സുകൾ എന്നിവയുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബംഗളൂരുവും, Uber (upgrade) മായി ചേർന്ന് 11 മാസത്തെ മെഷീൻ ലേണിങ് & എഐ എന്നിവയിലുള്ള ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം നടത്തിവരുന്നു.
IIICT ഹൈദരാബാദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിൽ 15 ആഴ്ചത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തിവരുന്നു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എംടെക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ എംടെക്ക് കംപ്യൂട്ടർ സയൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുണ്ട്. എഐ, ഇമേജ് പ്രോസസിങ്, ഡാറ്റ അനലിറ്റിക്സ്, സെക്യൂരിറ്റ്, ഫോറൻസിക് ടെക്നോളജി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഐയിൽ ഹൈദരാബാദിലെ Analytic path, Udacity, Tech Trunk, Zekelabs, ബംഗളൂരുവിലെ My Tectra, Zenrays കോഴ്സുകൾ നടത്തിവരുന്നു. അമൃത സർവകലാശാല, മണിപ്പാൽ യൂണിവേഴ്സിറ്റി, അമിറ്റി സർവകലാശാല, ശിവനാടാർ യൂണിവേഴ്സിറ്റി, രാജ്യത്തെ ഐഐടികൾ, ഐഐഐടികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഡാറ്റ സയൻസ്, അനലിറ്റിക്സ്, എഐ ക്ലൗഡ് സേവനങ്ങൾ മുതലായവയിൽ നിരവധി ബിരുദാനന്തര കോഴ്സുകൾ നടത്തിവരുന്നു. ബിരുദ പ്രോഗ്രാമിലും ഇത്തരം കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ www.coursera.org, www.ai.google/education, www.forbes.com, www.udemy.com, www.analyticsindiamag.com, www.analyticstraining.in, www.amrita.edu, www.manipal.edu, www.snu.edu.in, www.ibm.com, www.edx.org, www.swayam.co.in, www.manipal.edu എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.
എ. ഒ. ടി. പഠിക്കാം, ഒരു കോടി വരെ ശമ്പളം നേടാം
ഭാവിയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാകുമെന്നു വിദഗ്ധർ അടിവരയിട്ടു പറയുന്ന മേഖലയാണിത്. എല്ലാ വിഭാഗത്തിലുമുള്ള എൻജീനിയർമാർക്കും അവസരങ്ങളൊരുക്കുന്നു ഐഒടി വ്യവസായം. ഒരു പ്രോജക്ടിന്റെ നിർവഹണഘട്ടത്തിനു മേൽനോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജർമാർ, കൗഡ് സെർവറിലേക്ക് ഒഴുകുന്ന ഡേറ്റയുടെ അളവ് വിലയിരുത്തുന്ന ഇൻഡസ്ട്രിയൽ ഡേറ്റ സയന്റിസ്റ്റ് ഐഒടി സംവിധാനങ്ങൾക്ക് ഉപയോക്താവുമായി സംവദിക്കാൻ അവസരമൊരുക്കുന്ന യൂസർ ഇൻർഫെയ്‌സ് ഡിസൈനർ, മെറ്റീരിയൽ സ്‌പെഷലിസ്റ്റ്, ഇൻഡസ്ട്രിയൽ എൻജിനീയർ, ഐഒടി ആർക്കിടെക്റ്റ് ,ഇൻസ്ട്രമെന്റേഷൻ എൻജീനിയർമാർ തുടങ്ങി ഒട്ടേറെ ജോബ്‌റോളുകൾ ഐഒടിയിലുണ്ടാകും.
ഐഐഎസ്‌സിയിലും ഐഐടികളിലും പഠിക്കാം
ഐഒടി കോഴ്‌സുകൾ ഇന്ത്യയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കു പുറമെ ബെംഗളൂരു ഐഐഎസ്സിയും ഐഐടികളും തങ്ങളുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രത്യേക വിഷയമായി ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിന്റെ പിലാനി (രാജസ്ഥാൻ) ക്യാംപസിൽ 10 മാസം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സ് ഉണ്ട്. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിടെക് നേടിയ പ്രഫഷനലുകൾക്കാണ് അവസരം. ഇവിടെത്തന്നെയുള്ള എം. ടെക്. കോഴ്‌സായ എംബഡസ് സിസ്റ്റംസിന്റെ സിലബസിലും ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും
കോഴിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ നീലിറ്റിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി) ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐ. ഐ. ഒ. ടി.) ഡിപ്ലോമ കോഴ്‌സുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഐഒടി ഡിപ്ലോമ കോഴസുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഒടി ഡിപ്ലോമ കോഴ്‌സുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഐഒടി വകഭേദമാണ് ഐഐഒടി (ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ്) എട്ടു മൊഡ്യൂളുകളായുള്ള കോഴ്‌സിൽ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്,ഇൻസ്ട്രമെന്റേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: http://nielit.gov.in/calicut/
തിരുവനന്തപുരം ടെക്‌നോപാർക്ക് ക്യാംപസിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരളയിൽ ഐഒടി സംബന്ധിച്ച ഗവേഷണം നടക്കുന്നുണ്ട്. നിരവധി ഗവേഷണ വിദ്യാർത്ഥികൾ ഈ മേഖലയിൽ ഇവിടെ വിദ്യാഭ്യാസം തേടുന്നുണ്ട്.
ബി. പി. ഒ. പോയി; ആർ. പി. എ. വന്നു
ഔട്ട് സോഴ്‌സിങ്ങ് ആയിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ തൊഴിൽ മേഖലയിലുണ്ടായ വിപ്ലവം. ബി. പി. ഒ. എന്ന മൂന്നക്ഷരങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച സാധ്യതകൾ നാം കണ്ടതാണ്. എന്നാലതു മായ്ച്ച് വേറെ മൂന്നക്ഷരങ്ങൾ എഴുതിച്ചേർക്കുകയാണ് പുതിയ സാങ്കേതികവിദ്യ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ. പി. എ.). ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ഉൽപാദന മേഖലയിലാണു വിപ്ലവം കൊണ്ടുവന്നതെങ്കിൽ ആർ. പി. എ. മാറ്റിമറിക്കാൻ പോകുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ജോലികളെയാണ് പ്രത്യേകിച്ച് ബാക്ക് ഓഫീസ്, ക്ലറിക്കൽ ജോലികളെ. ഇനി മുതൽ ബാക്ക് ഓഫീസ്, ക്ലറിക്കൽ ജോലികൾ എറ്റെടുക്കാൻ റോബോട്ടുകൾ എത്തുന്നു എന്ന്! ചുരുക്കം.
എന്താണ് ആർ.പി.എ.?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിണതഫലമാണ് ഈ സാങ്കേതികവിദ്യ. കണക്കുകൂട്ടൽ, സാമ്പത്തിക ഇടപാടുകളുടെ റെക്കോർഡ് തയ്യാറാക്കൽ, കസ്റ്റമർ കെയർ, കോൾ സെന്റർ സേവനങ്ങൾ തുടങ്ങിയവയിൽ പ്രോഗ്രാം ചെയ്ത റോബോട്ട് സോഫ്റ്റ് വെയറികൾ ജീവനക്കാരുടെ സഹായത്തിനെത്തും.
ഒരു കമ്പനിയുടെ നിലവിലുള്ള ഐ.ടി. സംവിധാനങ്ങൾ മാറ്റിമറിക്കാതെ തന്നെ ആർ.പി.എ. നടപ്പാക്കാമെന്നതാണ് ഏറ്റവും വലിയ മെച്ചം. അക്കൗണ്ടിങ്ങ് മുതൽ ഹ്യൂമൻ റിസോഴ്‌സ് വരെ, ഒരു കമ്പനിയുടെ സമസ്ത മേഖലകളിലും ഇടപെടാനാകും.
സാധാരണ ഓട്ടോമേഷനും ആർ.പി.എയും തമ്മിൽ മറ്റൊരു വലിയ വ്യത്യാസമുണ്ട്. മാറ്റങ്ങൾ അറിയാനും അതു പഠിക്കാനുമുള്ള കഴിവ്. നിലവിലുള്ള പ്രവർത്തനങ്ങളെ ആദ്യ ഘട്ടത്തിൽ പരിചയപ്പെട്ടാൽ തുടർന്നു സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനെപ്പോലെ കഴിയും.
റോബോട്ടിക് ഓട്ടോമേഷനും ജോലിയും
മനുഷ്യന്റെ പണി കളയുന്ന സാങ്കേതികവിദ്യയെന്ന രീതിയാലാണ് പലരും ഓട്ടോമേഷനെ സമീപിക്കുന്നത്. എന്നാൽ ഇതു ഭാഗികമായി മാത്രമേ ശരിയാകുന്നുളളൂ. ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ പഠനപ്രകാരം 2035 ആകുന്നതോടെ ലോകത്തെ 35% ക്ലറിക്കൽ ജോലികളും ഓട്ടോമേറ്റഡ് ആകും. ജോലികൾ ഒരുപാടൊന്നും കളയാൻ റോബട്ടിക് ഓട്ടമേഷൻ ഇടവരുത്തില്ലെന്നാണ് വിദഗ്ധരുടെ അനുമാനം. നിലവിലുള്ള തൊഴിലാളികളുടെ ഉൽപാദനക്ഷമതയേറുകയും ചെയ്യുമെന്ന്! പറയുന്നു. മനുഷ്യനും റോബോട്ടും ഒരുമിച്ചു ജോലിചെയ്യുന്ന സാഹചര്യം ഉടലെടുക്കുമ്പോൾ നിലവിലുളള ജീവനക്കാർ അവരുടെ ശേഷികൾ മെച്ചപ്പെടുത്തേണ്ടി വരുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
.അതേസമയം ആർ.പി.എ. പ്രചാരത്തിലാകുന്നതോടെ ബി.പി.ഒ. ജോലികൾ ഒരു പരിധി വരെ അപ്രസ്‌ക്തമാകും. ഔട്ട് സോഴ്‌സിങ് ജോലികളുടെ ഹബ്ബായ ഇന്ത്യയിലും ഇതിന്റെ അലയൊലികൾ പ്രകടമാകും.
ആർപിഎ രംഗത്ത് 2021 ആകുന്നതോടെ രണ്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. വിവിധ ജോബ്‌റോളുകൾ പുതിതായി ഉരുത്തിരിഞ്ഞുവരും. ഏറ്റവും വലിയ അവസരം ഡവലപ്പർമാർക്കു തന്നെ. നിലവിൽ ആർ.പി.എ. പരിശീലനം നൽകുന്നതു ചില സ്വകാര്യസ്ഥാപനങ്ങൾ മാത്രമാണ് . ബ്ലുപ്രിസം, യു ഐ പാത്ത്, ഓട്ടമേഷൻ എനിവെയർ, നൈസ്, എഡ്ജ്‌വെർവ് തുടങ്ങിയവ ഇന്നത്തെ പ്രമുഖ റോബട്ടിക് ഓട്ടമേഷൻ ടൂളുകളാണ് ഇവയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാകും.
സര്‍ക്കാര്‍ പങ്കാളിത്ത പഠന കേന്ദ്രങ്ങള്‍:
- ICT Academy of Kerala, Thiruvananthapuram, Thrissur, Kozhikkode. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ictkerala.org
- NORKA ROOTS, Thiruvananthauram. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org
എന്‍ജിനീയറിംഗിലെ ന്യൂജെന്‍ കോഴ്സുകള്‍
എന്‍ജിനീയറിങ് പഠനത്തില്‍ പുതിയ ശാഖകളുടെ വരവ് ശ്രദ്ധേയമാണ്. പരമ്പരാഗത ബ്രാഞ്ചുകളെ ഉപേക്ഷിച്ച് പുത്തന്‍ ബ്രാഞ്ചുകള്‍ തെരഞ്ഞെടുത്താല്‍ മുന്നിലുള്ളത് അവസരങ്ങളുടെ വിശാലലോകമാണ്. എന്‍ജിനീയറിങ്ങിലെ സാധ്യതകള്‍ അനന്തമാണെങ്കിലും എല്ലാവര്‍ക്കും എന്‍ജിനീയറാകാന്‍ സാധിക്കില്ല. എന്‍ജിനീയറിങ് അഭിരുചിയും ലോജിക്കല്‍ സ്‌കില്ലും കുട്ടിക്കുണ്ടോ എന്ന് മാതാപിതാക്കളും കുട്ടികള്‍ സ്വയവും പരിശോധിച്ച് ഉറപ്പിച്ചശേഷമേ എന്‍ജിനീയറാകാന്‍ ഇറങ്ങിപ്പുറപ്പെടാവൂ.
കണക്കിലും ഫിസിക്‌സിലും മികവുള്ള വിദ്യാര്‍ഥികള്‍ക്കാണ് എന്‍ജിനീയറിങ് ഇണങ്ങുക. സിവില്‍ എന്‍ജിനീയറിങ്ങിന് ചേരുന്ന കുട്ടിക്ക് ഡ്രോയിങ് സ്‌കില്‍ ഉണ്ടായിരിക്കണം. ആര്‍ക്കിടെക്ചറിന് ചേരുന്നവര്‍ക്ക് ഡ്രോയിങ് സ്‌കില്ലും ക്രിയേറ്റിവിറ്റിയും വേണം.
ഈടുറ്റ കരിയർ നെയ്യാൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി
പുതിയ വസ്ത്ര സങ്കൽപങ്ങളും നൂതന സാങ്കേതിക വിദ്യകളും സമ്മേളിക്കുമ്പോൾ വസ്ത്ര നിർമ്മാണ രംഗത്ത് സമർഥരായഒക്തക്ക് അവസരങ്ങൾ ഏറെയാണ്. വസ്ത്ര നിർ മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ക്വാളിറ്റി കൺട്രോൾ, പ്രൊഡക്ഷൻ, ഓപ്പറേഷൻ, പാക്കേജിങ്ങ് തുടങ്ങിയ ഒട്ടേറെ അവസരങ്ങൾ ഒരുക്കുന്നു.
ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ബിരുദം/ബുരുദാനന്തര ബിരുദം/ഡിപ്ലോമ കോഴ്‌സുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ, കൊരട്ടി എന്നിവിടങ്ങളിലെ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമാ കോഴ്‌സുകളുണ്ട്.
ഡിപ്ലോമ കോഴ്‌സുളള ചില സ്ഥാപനങ്ങൾ
· Bapuji Polytechnic, Shebanur, Davanageri Dist. Karnataka.
· Annai JKK Sampoorni Ammal Polytechnic, Thokkanaickanpalayam, Tamil Nadu.
· HKE’s Polytechnic, Raichur, Karnataka.
· Infant Jesus Polytechnic, Thiruchirappalli, Tamil Nadu.
· Rednaval Supramaniam Polytechnic, Dindigual, Tamil Nadu.
· RTES Rugal Polytechnic, Hulkoti, Vasarvad Dist., Karnataka.
· Institute of Textile Technology, Thermani, Tamil Nadu.
· KL Nagaswami Memorial Polytechnic, Madurai, Tamil Nadu.
· KS Rengaswami Institute of Technology, Thiruchengode, TamilNadu.
· Letha Madhavan Polytechnic, Madurai, Tamil Nadu.
· Nachimuthu Polytechnic, Coimbatore, Tamil Nadu.
· Nanjappa Institute of Technology, Coimbatore, Tamil Nadu
· PAC Ramaswami Raja’s Polytechnic, Rajapalayam, Tamil Nadu.
· PSG Polytechnic, Coimbatore, Tamil Nadu.
· Pasumpon Nethaji Polytechnic, Thirunalveli, Tamil Nadu.
· PET, SSRV Rural Polytechnic, Guledgud, Bijapure Dist., Karnataka.
ടെക്‌സ്റ്റൈയിൽ കെമിസ്ട്രി / ഡിസൈൻ /എഞ്ചിനീയറിങ്ങ് / മാനുഫാക്ചറിങ്ങ് ടെക്‌നോളജി / പ്രൊസസിങ്ങ് ടെക്‌നോളജി / ടെക്‌നോളജി ആന്റ് ടെക്‌സ്റ്റൈൽ ഡിസൈൻ എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്.
ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുളള യോഗ്യത +2 ആണ്. ഠകാഴ്‌സിന്റെ കാലാവധി സാധാരണ 4 വർഷമാണ്. ബിരുദാനന്തര കോഴ്‌സ് സാധാരണ ഒന്നര വർഷവും
മിക്ക സ്ഥാപനങ്ങളും പൊതു പ്രവേശന പരീക്ഷയിലൂടെയാണ് ബിരുദ / ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം നൽകുന്നത്.
ബിരുദ / ബിരുദാനന്തര കോഴ്‌സുകൾക്കുളള സ്ഥാപനങ്ങൾ
· RTE Society Rural Engineering College, Kulkoti, 582205. Karnataka.
· Krishnarajendra Silver Jubilee Technology Institute, Bangalore.
· Babuji Institute of Engineering & Technology, Shamaur Road, Davangari, 577004.
· PSG College of Technology, Coimbatore-641004.
· Alagappa College of Technology, Guindy, Chennai, 600025.
· HKE Society’s Engineering College, Yermaruus Camp, Raichur-584135.
· Indian Institute of Technology, Hauz Khas, New Delhi-110016.
· College of Engineering & Technology, Near Sivaji Park, Akola-444001.
· College of Textile Technology, Serampore, Dist. Hooghly-712201, WB.
· LD College of Engineering Navarangapura, Ahmedabad.
· MS University, Department of Technology & Engineering, Baroda-390001.
· College of Engineering & Technology, Viswapuri, Nanded.
· Technological Institute of Textile, Bhaivani-125021, Hariyana.
· Govt. Central Textile Institute, Kanpure-226020, UP.
· University of Bombay, Department of Chemical Technology, Moling Road, 400019, Mumbai.
· Northern Eastern Regional Institute of Science & Technology, Itanagar, Arunachal Pradesh.
· College of Textile Technology, Pehrampur, Murshi Daba, (WB).
മെഡിക്കല്‍ ഇലക്ട്രോണിക്‌സ്
ഹൈടെക് ആസ്പത്രികള്‍ കൂണുകള്‍പോലെ പൊട്ടിമുളയ്ക്കുന്നു. ആസ്പത്രികളെ ചികിത്സാരംഗത്ത് മുന്‍പന്തിയിലെത്തിക്കുന്നതില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും പങ്കുണ്ട്. ഇവിടെയാണ് മെഡിക്കല്‍ ഇലക്ട്രോണിക്‌സ് പ്രൊഫഷണലിന്റെ തൊഴില്‍സാധ്യത തെളിയുന്നത്. ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികവിദ്യകള്‍ പഠിക്കുകയും അവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് മെഡിക്കല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍.
പഠനകേന്ദ്രങ്ങള്‍
1. ശ്രീ ബെലിമാതാ മഹാ സഹംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
2. ദയാനന്ദസാഗര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, ബെംഗളൂരു
3. എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബെംഗളൂരു
പെയിന്റ് ടെക്‌നോളജി
പെയിന്റ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന വിവിധ പോളിമറുകളെക്കുറിച്ചും ഘടകപദാര്‍ഥങ്ങളെക്കുറിച്ചുമൊക്കെ പഠിക്കുന്ന എന്‍ജിനീയറിങ് വിഭാഗം. കെമിസ്ട്രിയില്‍ താത്പര്യമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമേഖല. പെയിന്റ് ടെക്‌നോളജിയില്‍ ബി.ടെക്., എം.ടെക്. കോഴ്‌സുകള്‍ ഉണ്ട്.
പഠനകേന്ദ്രങ്ങള്‍
1. ഹാര്‍കോര്‍ട്ട് ബട്‌ലര്‍ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാണ്‍പുര്‍.
2. ഉത്തര്‍പ്രദേശ് സാങ്കേതിക സര്‍വകലാശാല.
ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ്
മാരകരോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ യത്‌നിക്കുന്ന വിഭാഗമാണ് ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ്. കുറഞ്ഞ ചെലവില്‍ മികച്ച ഫലമുണ്ടാക്കാന്‍ കഴിയുന്ന മരുന്നുകള്‍ കണ്ടെത്താന്‍ ഇവര്‍ ഗവേഷണം നടത്തുന്നു. മികച്ച തൊഴില്‍സാധ്യതയാണ് ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ക്കുള്ളത്.
പഠനകേന്ദ്രങ്ങള്‍
1. ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി
2. ധര്‍മജ് ഫാര്‍മസി കോളേജ്, ആനന്ദ്.
പെട്രോളിയം എന്‍ജിനീയറിങ്
പെട്രോളിയം വസ്തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗമാണിത്. പെട്രോളിയവും പ്രകൃതിവാതകവും ഖനനം ചെയ്‌തെടുത്ത് അവയെ പലഘടകങ്ങളായി വേര്‍തിരിച്ചാണ് നാം ഉപയോഗിക്കുന്നത്. ലാഭകരമായരീതിയില്‍ പെട്രോളിയം ഖനനം നടത്തി സംസ്‌കരിക്കുന്നതില്‍ പെട്രോളിയം എന്‍ജിനീയര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒട്ടേറെ തൊഴില്‍സാധ്യതകള്‍ തുറക്കുന്ന ഒരു കോഴ്‌സാണിത്. ഐ.ഐ.ടി.കള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും പെട്രോളിയം എന്‍ജിനീയറിങ്ങില്‍ എം.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്. ഇതിനായി പ്രത്യേകം ഒരു സര്‍വകലാശാലയുമുണ്ട്.
വിലാസം: Universtiy of Pteroleum and energy Studies, Bindholi, Prem Nagar, Dehradun, Uttarakhand -248007. www.upes.ac.i
പോളിമര്‍ എന്‍ജിനീയറിങ്
പോളിമര്‍ പദാര്‍ഥങ്ങളുടെ നിര്‍മാണം, ഗവേഷണം, രൂപകല്പന എന്നിവയാണ് പോളിമര്‍ എന്‍ജിനീയറിങ്ങിന്റെ അടിസ്ഥാനം. നാമുപയോഗിക്കുന്നവയില്‍ പലതും പോളിമര്‍ വസ്തുക്കളാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ കോഴ്‌സുണ്ട് (www.cusat.ac.in)
പഠനകേന്ദ്രങ്ങള്‍
1. ക്രസന്റ് എന്‍ജിനീയറിങ് കോളേജ്, ചെന്നൈ.
2. ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, ചെന്നൈ.
3. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോയമ്പത്തൂര്‍.4. ഐ.ഐ.ടി., ഡല്‍ഹി.
4. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊല്‍ക്കത്ത.
റബ്ബര്‍ ടെക്‌നോളജി
റബ്ബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കിമാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബ്ബര്‍ ടെക്‌നോളജിസ്റ്റുകള്‍ ഉണ്ടാകും. കൃത്രിമ റബ്ബറില്‍ ഗവേഷണം നടത്താനും ഈ എന്‍ജിനീയറിങ് ശാഖ സഹായിക്കുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക്. റബ്ബര്‍ ടെക്‌നോളജി കോഴ്‌സ് നടത്തുന്നുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയിലും റബ്ബര്‍ ടെക്‌നോളജി കോഴ്‌സുണ്ട്.
പഠനകേന്ദ്രങ്ങള്‍
1. ഗുജറാത്ത് സര്‍വകലാശാല, അഹമ്മദാബാദ്.
2. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ.
ലെതര്‍ ടെക്‌നോളജി
തുകല്‍ സംസ്‌കരണവും അതുവഴി വ്യവസായവും വളര്‍ന്നപ്പോള്‍ ഉണ്ടായ എന്‍ജിനീയറിങ് ശാഖയാണ് ലെതര്‍ ടെക്‌നോളജി. തുകല്‍ സംസ്‌കരണം, നിറംകൊടുക്കല്‍, അവയുടെ ഉപയോഗസാധ്യതകളെക്കുറിച്ചുള്ള പഠനം എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ കോഴ്‌സ്.
പഠനകേന്ദ്രങ്ങള്‍
1. ഗവ. കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ലെതര്‍ ടെക്‌നോളജി, വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി, കൊല്‍ക്കത്ത.
2. ഹാര്‍കോര്‍ട്ട് ബട്ട്‌ലര്‍ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാണ്‍പുര്‍.
3. കോളേജ് ഓഫ് ലെതര്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത.
4. സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, അഡയാര്‍
പള്‍പ്പ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി
കടലാസ് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് ശാഖയാണിത്. പേപ്പര്‍വ്യവസായത്തിന്റെ എല്ലാ മേഖലകളെയും ഈ കോഴ്‌സ് സ്പര്‍ശിക്കുന്നു. പേപ്പര്‍നിര്‍മാണ ഉപകരണങ്ങളുടെ നിര്‍മാണം, രാസപദാര്‍ഥങ്ങളുടെ ഉപയോഗം, പള്‍പ്നിര്‍മാണം തുടങ്ങിയ വിഷയങ്ങളാണ് പഠനപരിധിയില്‍ വരിക.
പഠനകേന്ദ്രങ്ങള്‍
1. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേപ്പര്‍ ടെക്‌നോളജി, ഉത്തര്‍പ്രദേശ്
2. ഐ.ഐ.ടി. റൂര്‍ക്കി.
3. ലക്ഷ്മിനാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മഹാരാഷ്ട്ര.
ഷുഗര്‍ ടെക്‌നോളജി
പഞ്ചസാരനിര്‍മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് ആണിത്. ഇതിനുവേണ്ട ഉപകരണങ്ങളുടെ പ്രവര്‍ത്തനം, ഏകോപനം, വിവിധ മേഖലകളിലെ പഞ്ചസാരയുടെ ഉപയോഗം തുടങ്ങിയവയും നിര്‍മാണത്തിനുവേണ്ട സാങ്കേതികവിദ്യയുടെ വികസനവുമെല്ലാം പഠനത്തിന്റെ ഭാഗമാണ്. പഞ്ചാബിലെ ഗുരുനാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, മഹാരാഷ്ട്രയിലെ എന്‍.ഡി.എ.വി.പി. സമാജ് കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍ ഷുഗര്‍ ടെക്‌നോളജി പഠിക്കാം.
പവര്‍ ഇലക്ട്രോണിക്‌സ്
പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വൈദ്യുതിയുടെ സാധ്യതകളെയാണ് പവര്‍ ഇലക്ട്രോണിക്‌സില്‍ പഠനവിഷയമാക്കുന്നത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ എം.ടെക്. കോഴ്‌സുണ്ട്.
പഠനകേന്ദ്രങ്ങള്‍
1. ഗുരു ജമ്പേശ്വര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്സ് ആന്‍ഡ് ടെക്‌നോളജി, ഹരിയാണ
2. അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ
സില്‍ക്ക് ടെക്‌നോളജി
പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ച് നൂല്‍ ഉണ്ടാക്കുന്നതു മുതല്‍ പട്ടുവസ്ത്രനിര്‍മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്‌നോളജിയില്‍ പഠിക്കാനുള്ളത്. ചൈനയിലാണ് ഈ കോഴ്‌സിന് ഏറെ പ്രചാരമുള്ളത്. പട്ടുവസ്ത്ര നിര്‍മാണരംഗത്തേക്ക് പ്രവേശിക്കാന്‍ ഈ കോഴ്‌സ് ഉപകാരപ്രദമാണ്. ബെംഗളൂരുവിലുള്ള ഗവ. എസ്.കെ.എസ്.ജെ. ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്.
സ്ട്രക്ചറല്‍ എന്‍ജിനീയറിങ്
സിവില്‍ എന്‍ജിനീയറിങ്ങുമായി ചേര്‍ന്നുവരുന്ന ഒരു എന്‍ജിനീയറിങ്. വലിയ കെട്ടിടങ്ങളുടെ നിര്‍മാണഘടന തയ്യാറാക്കുന്നതുമുതല്‍ ആസ്പത്രി ഉപകരണങ്ങളുടെ രൂപകല്പനവരെ സ്ട്രക്ചറല്‍ എന്‍ജിനീയറുടെ സാധ്യതകളിലുണ്ട്. ഖരഗ്പുരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സ് നടത്തുന്നുണ്ട്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനീയറിങ്
ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്‍ജിനീയറിങ് ആണിത്. ഇലക്ട്രോണിക്‌സിന്റെ ആപ്ലിക്കേഷനാണ് പ്രധാനമായും ഈ കോഴ്‌സില്‍ വരുന്നത്. റഡാറുകള്‍, വിദൂരനിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളുടെയെല്ലാം സാങ്കേതികവിദ്യ വികസിപ്പിക്കുകയും അത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതില്‍ ഈ വിഭാഗത്തിന് പങ്കുണ്ട്.
പഠനകേന്ദ്രങ്ങള്‍
1. എച്ച്.എം.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ന്യൂഡല്‍ഹി.
2. മഹാരാജ സൂരജ്മാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ന്യൂഡല്‍ഹി.
3. നോര്‍ത്തേണ്‍ ഇന്ത്യ എന്‍ജിനീയറിങ് കോളേജ്, ന്യൂഡല്‍ഹി.
4. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ന്യൂഡല്‍ഹി.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്
ടെലികമ്യൂണിക്കേഷനും ഇലക്ട്രോണിക്‌സും ചേര്‍ന്നുവരുന്ന എന്‍ജിനീയറിങ് ആണിത്.
പഠനകേന്ദ്രങ്ങള്‍
1. ഗുരു തേജ് ബഹാദൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ന്യൂഡല്‍ഹി.
2. മഹാരാജ അഗ്രാസെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ന്യൂഡല്‍ഹി.
3. ഫാക്കല്‍ട്ടി ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, ജാമിഅ മില്ലിയ്യ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി.
അഗ്രി ഇന്‍ഫോര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്
അഗ്രിക്കള്‍ച്ചറും ഇന്‍ഫോര്‍മാറ്റിക്‌സും ചേര്‍ന്നുവരുന്ന എന്‍ജിനീയറിങ് ആണിത്. കാര്‍ഷികരംഗത്തെ വിവരശേഖരണവും അതുവഴി കൃഷിയുടെ വികസനവുമെല്ലാമാണ് പഠനമേഖലകള്‍. മീററ്റിലെ ശോഭിത് യൂണിവേഴ്‌സിറ്റിയാണ് അഗ്രി ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്ങില്‍ കോഴ്‌സ് നടത്തുന്ന പ്രമുഖ സ്ഥാപനം.
മെക്കാട്രോണിക്‌സ്
വിമാനം, ഷിപ്പിങ് കമ്പനികള്‍, ഐ.ടി., ബയോമെഡിക്കല്‍, റോബോട്ടിക്‌സ്, നാനോടെക്‌നോളജി തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴില്‍സാധ്യതയുള്ള കോഴ്‌സാണ് മെക്കാട്രോണിക്‌സ്. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ശാഖകള്‍ സംയോജിപ്പിച്ചുണ്ടായതാണ് മെക്കാട്രോണിക്‌സ്. കണക്കിലും സയന്‍സിലും 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് ബി.ടെക്. കോഴ്‌സിന് അപേക്ഷിക്കാം. കോഴിക്കോട് എന്‍.ഐ.ടി.യില്‍ ചില ബി.ടെക്. കോഴ്‌സുകളില്‍ മെക്കാട്രോണിക്‌സ് പഠിപ്പിക്കുന്നുണ്ട്.
നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്റെ കോയമ്പത്തൂര്‍, ധര്‍വാഡ്, തൂത്തുക്കുടി, ജംഷേദ്പുര്‍, ഗോപാല്‍പുര്‍ (ഒഡിഷ) സെന്ററുകളില്‍ മെക്കാട്രോണിക്‌സില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.frg.com. ഈറോഡിലെ കൊങു എന്‍ജിനീയറിങ് കോളേജ് (www.kongu.ac.in), മധുരയിലെ ത്യാഗരാജര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് (www.tce.edu), മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (www.manipal.edu) മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (www.mitindia.edu) എന്നിവിടങ്ങളില്‍ മെക്കാട്രോണിക്‌സില്‍ ബി.ഇ., എം.ഇ. കോഴ്‌സുകളുണ്ട്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (www.vit.ac.in) മെക്കാട്രോണിക്‌സില്‍ എം.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്.
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്
എന്‍ജിനീയറിങ് ലിസ്റ്റില്‍ ആദ്യം വരുന്നവര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. കാരണം തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്. മനുഷ്യവിഭവശേഷിയും മെറ്റീരിയല്‍സും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന രംഗമാണിത്. കമ്പനികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്സ്, സപൈ്ള ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഓപറേഷന്‍ റിസര്‍ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.
കേരളത്തില്‍ ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്സുകള്‍ വിവിധ സ്വാശ്രയ കോളജുകളിലുണ്ട്. മറ്റുചില ബ്രാഞ്ചുകളിലുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ചെയ്യാം. വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും എം.ടെക് ചെയ്യാനും കഴിയും. എം.ടെക് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശ കമ്പനികളിലും മികച്ച പ്ളേസ്മെന്‍റുറപ്പിക്കാം.
പ്രിന്‍റിങ് ടെക്നോളജി
പ്രിന്‍റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരുല്‍പന്നത്തിന്‍േറയും നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിന്ന്. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ ബ്രാഞ്ചുള്ളത്. അത്യാധുനിക പ്രിന്‍റിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിന്‍റിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിന്‍റിങ്, പാക്കേജിങ് ടെക്നോളജി, മാനേജ്മെന്‍റ് എന്നിവയെല്ലാം പഠനവിഷയങ്ങള്‍. കെ.ഇ.എ.എം റാങ്കില്‍ താഴെ വരുന്നവര്‍ക്കും ഈ ബ്രാഞ്ച് ലഭിച്ചേക്കാം.
പ്രിന്‍റിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇന്‍ഡസ്ട്രി എന്നിവയില്‍ ജോലി ലഭിക്കും. കേരളത്തിന് പുറത്താകും മികച്ചജോലികള്‍. വിദേശത്തും ജോലി ലഭിക്കും. ഉപരിപഠനം നടത്തുന്നവര്‍ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാനയിലെ സൊമാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലും എം.ടെക് ചെയ്യാം. കേരളത്തില്‍ ഷൊര്‍ണൂരിലുള്ള ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നു.
Top Institutes that offer B.Tech Printing Technology are:
· University of Calicut, Calicut
മറൈന്‍ എന്‍ജിനീയറിങ്
പ്രോമിസിങ് കരിയര്‍ എന്ന് ധൈര്യമായി പറയാവുന്ന രംഗമാണിന്ന് മറൈന്‍ പഠനം. മറൈന്‍ വിഷയത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും കരിയര്‍ ഉറപ്പാക്കുമെങ്കില്‍ ബി.ടെക് ബിരുദം മികച്ചശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം കോഴ്സുകള്‍ പഠിക്കാം.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരവും പഠിക്കുന്ന സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. മികച്ച സ്ഥാപനങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കുവീതം പ്ളസ് ടുവിനുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. കെ.ഇ.എ.എം എന്‍ട്രന്‍സ് വഴി ഈ കോഴ്സില്‍ പ്രവേശമില്ല. കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങും നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടില്‍ മാരിടൈം കോഴ്സുകള്‍ക്കായി ഡീംഡ് യൂനിവേഴ്സിറ്റിയുമുണ്ട്.
മികച്ച കോഴ്സുകള്‍ മാരിടൈം സര്‍വകലാശാല അതിന്‍െറ വിവിധ സെന്‍ററുകളില്‍ നടത്തുന്നു. സര്‍വകലാശാലയുടെ പ്രത്യേക എന്‍ട്രന്‍സ് വഴിയാണ് പ്രവേശം. എന്നാല്‍, ചുരുക്കം സ്വാശ്രയ കോളജുകളില്‍ ഈ കോഴ്സ് പ്രവേശം ലഭിക്കും. പ്ളേസ്മെന്‍റ് ലഭ്യത പരിശോധിച്ചുവേണം പ്രവേശനം ഉറപ്പാക്കാന്‍. കേരളത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലും പഠന സൗകര്യമുണ്ട്.
പോളിമര്‍ എന്‍ജിനീയറിങ്
വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യവസായസാധ്യത കണ്ടുതുടങ്ങിയ ബി.ടെക് ബ്രാഞ്ചാണിത്. കോട്ടയത്തെ തൊടുപുഴയിലുള്ള എം.ജി സര്‍വകലാശാലയുടെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് ഈ കോഴ്സുള്ളത്. വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മികച്ച കമ്പനികള്‍ സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിക്കുന്നതാകാം കാരണം.
പഠന കേന്ദ്രങ്ങള്‍
Rank | College/Institute | State |
1 | Hindustan College of Engineering Chennai | Tamil Nadu |
2 | IIT Delhi | Delhi |
3 | Kamaraj College of Engineering and Technology | Tamil Nadu |
4 | Central Institute of Plastic Engineering and Technology | Andhra Pradesh |
5 | BS Abdur Rahman University | Tamil Nadu |
6 | Cochin University | Kerala |
7 | Birla Institute of Technology | Jharkhand |
8 | University of Calcutta | West Bengal |
9 | Delhi Technological University | Delhi |
10 | Cochin University of Science and Technology | Kerala |
ഹോറോളജി
സമയത്തെ അളക്കുന്ന ശാസ്ത്രശാഖയാണ് ഹോറോളജി. ഇന്ത്യയിൽ ധാരാളം വാച്ച്, ക്ലോക്ക് കമ്പനികളും ഉപകരണങ്ങളും ഉണ്ടെങ്കിലും ഹോറോളജി ഒരു പ്രത്യേക പാഠ്യപദ്ധതിയായി ഇതുവരെ പരിണാമം പ്രാപിച്ചിട്ടില്ല. അക്കാദമിക പശ്ചാത്തലമൊന്നുമില്ലാതെ ചില കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ കൃത്യമായ സിലബസും പ്രായോഗിക പരിശീലനങ്ങളുമടങ്ങിയ രീതിയിലാണ് ഹോറോളജിയിൽ കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്.
വാച്ച് മേക്കേഴ്‌സ് ആർട്ട് എന്നാണ് ഹോറോളജി അറിയപ്പെടുന്നത്. വിദേശങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി തലങ്ങലിൽ ഹോറോളജി കോഴ്‌സുകൾ നടത്തുന്നു. വാച്ചസ് ഓഫ് സ്വിറ്റ്‌സർലൻഡ് ട്രെയിനിങ് എജ്യൂക്കേഷൻ പ്രോഗ്രാം, ജെംസിറ്റി കോളേജ് ഓഫ് ഹോറോളജി, നാഷണൽ അസോസിയേഷൻ ഓഫ് വാച്ച് ആൻഡ് ക്ലോക്ക് കളക്‌ടേഴ്‌സ് ഓഫ് അമേരിക്ക, ബ്രട്ടീഷ് ഹോറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. ചില സ്ഥാപനങ്ങൾ വിദൂരവിദ്യാ’്യാസ സമ്പ്രദായവും നടത്തുന്നുണ്ട്. വാച്ചുകളുടെയും ക്ലോക്കുകളുടെയും നിർമാണം, മെക്കാനിക്‌സിന്റെ ചില വശങ്ങൾ, ഇലക്‌ട്രോണിക് ഡിസ്‌പ്ലേ സിസ്റ്റത്തിന്റെ സാധ്യതകൾ, വിവിധ രാജ്യങ്ങൾ തമ്മിൽ സമയത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ, വാച്ച് റിപ്പയറിങ് എന്നിവയൊക്കെ പാഠ്യപദ്ധതിയിൽ ഉണ്ടാകും.
ടവർ ക്ലോക്കുകൾ, വാൾക്ലോക്കുകൾ, ആഡം’രവാച്ചുകൾ, സാധാരണ വാച്ചുകൾ എന്നിവയിലെല്ലാം തങ്ങളുടെ കരവിരുതും കലാ’ിരുചിയും സൃഷ്ടിപരമായ മികവും പുലർത്തുന്ന വാച്ച്‌മേക്കേഴ്‌സിന് വാച്ച്‌നിർമ്മാണകമ്പനികൾ ആകർഷകമായ വേതനത്തോടെ തൊഴിൽ നൽകിവരുന്നു. മുംബയിലെ റോളക്സ് ട്രെയിനിംഗ് സെന്‍റര്‍ മാത്രമാണ് ഈ കരിയറില്‍ പരിശീലനം നല്‍കുന്ന ഏക സ്ഥാപനം.
മ്യൂസിയോളജി
മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയിൽ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികൾക്കുമാത്രമേ കാലാധിവർത്തിയായി മ്യൂസിയങ്ങളെ നിലനിർത്താനാകൂ.
ഭാരതത്തിലും വിദേശങ്ങളിലും മ്യൂസിയോളജി പഠനത്തിനു ധാരാളം അവസരങ്ങളുണ്ട്. ന്യൂഡൽഹിയിലെ നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സ്ഥാപനമാണ്. അവിടെ മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സും പിഎച്ച്ഡി ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പിലാനിയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് , ബറോഡയിലെ മഹാരാജ സായിജിറാവു യൂണിവേഴ്‌സിറ്റി, ‘ോപ്പാലിലെ ബർക്കത്തുള്ള വിശ്വവിദ്യാലയ എന്നിവിടങ്ങളിൽ ബിരുദാനന്ദര ബിരുദ കോഴ്‌സുകൾ ഉണ്ട്. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് എസ്സെക്‌സിലെ കോഴ്‌സും വളരെ പ്രസിദ്ധമാണ്. കൽക്കട്ട യൂണിവേഴ്‌സിറ്റി, ഓസ്മാനിയ യൂണിവേഴ്‌സിറ്റി, വിക്രം യൂണിവേഴ്‌സിറ്റി, ഡോ.ബി.ആർ അംബേദ്കർ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് പി.ജി ഡിപ്ലോമക്ക് ചേരാവുന്നതാണ്.
ജെമ്മോളജി
കരവിരുതിനൊപ്പം കലാബോധവും ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമായ മേഖലയാണ് രത്‌നാഭരണ നിർമ്മാണരംഗം അഥവാ ജെമ്മോളജി.
പ്ലസ് ടു കഴിഞ്ഞവർക്കായി ഒട്ടേറെ ഡിപ്ലോമാ കോഴ്‌സുകൾ ജെമ്മോളജി വിഷയത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം ‘രണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ ചില കേന്ദ്രങ്ങളിൽ പ്രസ്തുത കോഴ്‌സ് നടത്തുന്നു. ചകഎഠ യുടെ ഗാന്ധിനഗറിലുള്ള കേന്ദ്രത്തിൽ ജ്വല്ലറി ആൻഡ് പ്രഷ്യസ് പ്രോഡക്ട്‌സ് എന്ന നാലുവർഷം ദൈർഘ്യമുള്ള അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലും കോഴ്‌സ് നടത്തുന്നുണ്ട്. മുംബൈയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജി എന്നിവിടങ്ങളിലെ കോഴ്‌സ് പ്രസിദ്ധമാണ്. ഓക്‌സ്ഫഡ്, കേംബ്രിജ് യൂണിവേഴ്‌സിറ്റികളിൽ ജെമ്മോളജിയിൽ ബി ടെക് കോഴ്‌സ് നടത്തുന്നു.
ജ്വല്ലറികൾ, ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ബാങ്കുകൾ, സ്വത്തുവിവരങ്ങൾ നിർണ്ണയിക്കുന്ന ഏജൻസികൾ, ചില കുറ്റാന്വേഷണ ഏജൻസികൾ, വിദ്യാ’്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ സാദ്ധ്യതയുണ്ട്. ഗവേഷണങ്ങൾക്കുള്ള സാഹചര്യങ്ങളും വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം.
Gemmology, Jewellory Designing മേഖലയിൽ ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയിൽ ചിലത് താഴെ:
PG Diploma in Diamond Technology, Diploma in Diamond Processing, Diploma in Diamond Trade Management / Certificate course in International System of Diamond Grading/Certificate course in Grading, Cutting, Polishing, Buiting etc./Certificate course in planning and Marketing/Certificate course in Hard Shape Grooving/Diploma in Germology / Certificate course in coloured gemstone cutting and polishing/Courses in Jewellery Design and Machine caste Jewellery.
· Gem and Jewellery Export Promotion Council, Rajasthan Bhavan, Jaipur-302 003.
· Gemmological Institute of India, 29., Gurukul Chambers, Mumbadevi Road, Mumbai-2.
· Gemstones Artisans Training School, Jhalana Mahal, Jaipur-302 017.
· Indian Gemmological Institute, Nirmal Towers, 10th Floor, 26, Bharakhamba Road, New Delhi-110 001.
· Indian Diamond Institute, Sumul Diary Road, Katargam Post Box-508, Surat-395 008, Web:www.diamondinstitute.net
· Jewellery Export Promotion Council, D-15 Commerce Centre, Tardeo, Mumbai-400 034.
· St.Xavier’s College, Geology Dept., Mumbai-400 001.
· Jewellery Design and Technology Institute, A-89, Sector-2, Noida, Ph:011-91-54-571.
· Sardar Vallabhai Patel Centre of Jewellery Design and Manufacture, Katargam, Sumul Diary Road, Surat-395 008.
· Small Industries Service Institute, Guindy, Chennai-600 032.
· Jalani Dept. of Jewellery Design and Manusfacture, SNDT Women’s University, Juhu Road, Cruz(w), Mumbai-400 054.
· National Institute of Fashion Technology (NIFT) Campus, Oppo. Gulmohar Park, Hauz Khas, New Delhi-110 016.
· NIFT, Chethana Bhanan, Nampully, Hyderabad-1.
· NIFT, Tata Mills Compound, Dada Sahib Phalke Mark, Dadar (E), Mumbai-400 014.
· NIFT, The Karnataka State Co-operative Marketing Federation Building No.8, Cunningham Road, Bangalore-560 052.
ജ്വല്ലറി ഡിസൈൻ ആന്റ് മാനേജ്‌മെന്റ്
ഭാരതത്തിൽ രത്‌നാഭരണ നിർമ്മാണരംഗം ജ്വല്ലറി ഡിസൈനിങുമായി അടുത്ത് ഇടപഴകുന്നതാകയാൽ ജെമ്മോളജി കോഴ്‌സിനോടൊപ്പം പലരും ജ്വല്ലറി ഡിസൈനിങ്ങും പഠിപ്പിക്കുന്നു. എന്നാൽ ജ്വല്ലറി മാനേജ്‌മെന്റിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും ഇണങ്ങുന്ന വിധത്തിൽ വി’ാവനം ചെയ്തിട്ടുള്ള കോഴ്‌സുകൾ വിരളമാണ്. ദി സ്‌ക്കൂൾ ഫോർ ആർട്ട് ടെക്‌നിക്കൽ എജ്യൂക്കേഷൻ ഇൻ ജ്വല്ലറി എന്ന പൂനയിലുള്ള സ്ഥാപനത്തിൽ (
8, Nisarga, 781/2, Shivajinagar, Opp. Kamala Nehru Park, Behind Joshi Hospital, Pune, Maharashtra 411004, India) ഡിപ്ലോമ ഇൻ ജ്വല്ലറി എക്‌സ്‌പോർട്ട് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ജ്വല്ലറി ബിസ്‌നസ്സ് മാനേജ്‌മെന്റ് എന്നീ രണ്ടു കോഴ്‌സുകൾ നടത്തുന്നു. ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് അമേരിക്കയിൽ ഡിപ്ലോമ ഇൻ ജ്വല്ലറി ബിസ്‌നസ്സ് മാനേജ്‌മെന്റ് കോഴ്‌സുണ്ട്. ഇംഗ്ലണ്ടിലുള്ള നാഷണൽ അസോസിയേഷൻ ഓഫ് ഗോൾഡ് സ്മിത്ത് ലണ്ടനിൽ റീട്ടെയിൽ ജ്വല്ലറി മാനേജ്‌മെന്റ് ഡിപ്ലോമകോഴ്‌സ് നടത്തുന്നു. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജ്വല്ലറി മാനേജ്‌മെന്റിൽ (Planetarium Building., Manipal, Karnataka 576104) പ്രസ്തുത വിഷയത്തിൽ ബിരുദ കോഴ്‌സ് സംഘടിപ്പിക്കുന്നു. ബാച്ചിലർ ഇൻ ജ്വല്ലറി ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് ആആഅ(ഖഉങ) എന്നതാണ് കോഴ്‌സ്. മൂന്നു വർഷമാണ് ഈ കോഴ്‌സിന്റെ ദൈർഘ്യം.
വുഡ് സയൻസ് ആൻഡ് ടെകേനോളജി
മരങ്ങളുടെ വിവിധ ഉപയോഗത്തെ ശാസ്ത്രീയമായി എങ്ങനെ ഉപയോഗപ്പെടുത്തുവാനാകുമെന്ന ആശയത്തിൽ നിന്നാണ് വുഡ് സയൻസ് ആൻഡ് ടെക്‌നോളജി എന്ന ശാസ്ത്രശാഖ ഉടലെടുത്തത്. കാലപ്പഴക്കത്തിനനുസരിച്ച് ഗുണമേന്മ വർധിക്കുന്ന തടികൾ മുതൽ അൽപനാളത്തെ ഉപയോഗശേഷം ദ്രവിച്ചുപോകുന്ന തടികൾവരെ ഇന്നു പ്രചാരത്തിലുള്ളപ്പോൾ വുഡ് സയൻസ് ആൻഡ് ടെക്‌നോളജി ശാസ്ത്രത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന തിരിച്ചറിവ് ലോകം മനസ്സിലാക്കിത്തുടങ്ങിയിട്ടേയുള്ളൂ.
കേരളത്തിലും വുഡ് സയൻസ് ആൻഡ് ടെക്‌നോളജി പഠിക്കുവാൻ അവസരമുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ എംഎസ്സ് സി വുഡ് സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സ് ഇത്തരത്തിലൊന്നാണ്. എൻട്രൻസ് ടെസ്റ്റിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. നാല് സെമസ്റ്ററുകൾ ഉൾപ്പെടുന്ന രണ്ടുവർഷമാണ് കോഴ്‌സിന്റെ കാലാവധി. കെമിസ്ട്രി, പ്ലാന്റ് സയൻസ് മൈക്രോ ബയോളജി തുടങ്ങിയ വിഷങ്ങളിൽ ബിരുദം കുറഞ്ഞതേ 50 കതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ലെവലിൽ വിദ്യാർത്ഥികൾ മാത്സ് പഠിച്ചിരിക്കേണ്ടതുണ്ട്.
െഡറാഡൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെകേനോളജി കോഴ്‌സ് നടത്തുന്നു. ഫിസിക്‌സ്, കെമിസ്ട്രി ഫോറസ്ട്രി മുതലായ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം നേടുന്നതിനായി കോഴ്‌സിന്റെ ‘ാഗമായി നാലുമാസത്തെ ഡെസേർട്ടേഷൻ ഏതെങ്കിലും വുഡ് ഇൻഡസ്ട്രിയൽ പ്രശ്‌നത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ പൂർത്തിയാക്കേണ്ടതുണ്ട്. മാത്രമല്ല കെമിസ്ട്രി, ഫിസിക്‌സ്, ഫോറസ്ട്രി, സുവോളജി, ബോട്ടണി തുടങ്ങിയവയിൽ പിജി കോഴ്‌സ് വിജയിച്ചവർക്ക് പോസ്റ്റ് മാസ്റ്റേവ്‌സ് ഡിപ്ലോമ ഇൻ നോൺ വുഡ് ഫ്‌റസ്റ്റ് പ്രോഡക്ട്‌സിൽ ഒരുവർഷത്തെ കോഴ്‌സും ഇവിടെ സംഘടിപ്പിക്കുന്നു.
ബാംഗ്ലൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്‌നോളജി എന്ന സ്ഥാപനത്തെയും വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്നതാണ്.
ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്‌മെന്റ്
ആശുപത്രി മാലിന്യങ്ങളുടെ തോത് കുറയ്ക്കുകയെന്ന ആവശ്യം പ്രായോഗികമല്ലാത്തപ്പോൾ പിന്നെ അത് എങ്ങനെ ശാസ്ത്രീയമാർക്ഷങ്ങളിലൂടെ നവീന സാങ്കേതികത്വം ഉപയോഗിച്ച് സംസ്‌ക്കരിക്കാം എന്നതായി ശാസ്ത്രലോകത്തിന്റെ ചിന്ത. ഈ ആശയത്തിൽനിന്നാണ് ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്‌മെന്റ് പിറവിയെടുത്തത്. ആശുപത്രി മാലിന്യങ്ങളെ സുരക്ഷിതമായി എങ്ങനെ ശേഖരിക്കാമെന്നും ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് എങ്ങനെ കൊണ്ടുപോകാമെന്നും ജനോപകാരപ്രദമായി എങ്ങനെ നിർമാർജനം ചെയ്യാമെന്നും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന വിഷയമാണ് ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്‌മെന്റ്.
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും ലോകാരോഗ്യസംഘടനയും സംയുക്തമായി ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്‌മെന്റ് വിഷയത്തിൽ കോഴ്‌സ് സംഘടിപ്പിക്കുന്നു. വിവിധതരത്തിലുള്ള മാലിന്യങ്ങൾക്ക് എങ്ങനെ കളർ കോഡിങ് നൽകാം, പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും, പകർച്ചവ്യാധികൾ, മാലിന്യസംസ്‌കരണ മാർഗങ്ങൾ, ഇൻഫക്ഷൻ കൺട്രോളിങ് ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ പഠിക്കേണ്ടതുണ്ട്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. ഓരോ സ്റ്റഡി സെന്ററിലും മുപ്പത് വിദ്യാർത്ഥികൾക്ക് വീതം അഡ്മിഷൻ നൽകുന്നു. ആറുമാസം കാലാവധിയുള്ള ഈ കോഴ്‌സ് രണ്ടുകൊല്ലത്തിനുള്ളിൽ പാസാകേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി, എന്നിവടങ്ങളിൽ സമാനവിഷയങ്ങളിൽ കോഴ്‌സുകൾ നടത്തുന്നുണ്ട്.
ആപ് ഡവലപ്പിങ് / ഗെയിം ഡവലപ്പിങ്
ആപ് മാർക്കറ്റിന്റെ വളർച്ചാനിരക്കിൽ ഇന്ത്യ മുമ്പിലാണ്. ഇന്ത്യൻ തൊഴിൽ മേഖലയിൽ ആപ് ഡവലപ്പിങ്ങിനുള്ള അനന്തസാധ്യതകള്‍ ഏറെയാണ്. പ്രോഗ്രാമിങ് സ്‌കിൽ, പ്രശ്‌നപരിഹാരത്തിനും തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, ആശയവിനിമയ പാടവം, കഠിനാധ്വാനം, സർഗാത്മകത എന്നിങ്ങനെ ബഹുമുഖ പ്രതിഭകളായ ടെക്കികളെയാണ് കമ്പനികൾ തേടുന്നത്. കംപ്യൂട്ടർ സയൻസിൽ ബിരുദം, ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഗൂഗിളും അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനമായ ഉഡാസിറ്റിയും ചേർന്ന് നടത്തുന്ന നാനോ ഡിഗ്രി കോഴ്‌സ് ആപ് ഡവലപ്പിങ്ങിലെ പ്രീമിയം കോഴ്‌സാണ്. ആറുമാസമാണ് ഈ ഓൺലൈൻ കോഴ്‌സിന്റെ ദൈർഘ്യം.
കൂടുതൽ ക്രിയാത്മകമായൊരു കരിയറാണ് ഗെയിം ഡവലപ്പറുടേത്, വീഡിയോ ഗെയിമിങ്, കൺസോൾ ഗെയിമിങ്, വയർലെസ് ഗെയിമിങ്, പി.സു ഗെയിമിങ്, മൾട്ടിപ്ലെയർ ഗെയിമിങ് തുടങ്ങി സ്‌പെഷ്യലൈസ് ചെയ്യാവുന്ന നിരവധി ഉപശാഖകളുണ്ട് ഈ മേഖലയിൽ. ഒരു മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഗെയിം ഡവലപ്പിങ്ങുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ഗെയിമിങ് (www.ispg.in), ചെന്നൈ, ബെഗളൂരൂ എന്നിവിടങ്ങളിൽ ശാഖകളുള്ള Zee Institute of Creative Arts (www.zica.org),
മായാ അക്കാദമി ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്‌സ് (www.animaster.com), അരീന മൾട്ടിമീഡിയ (www.arenamutimedia.com), ചെന്നെയിലെ ICAT (www.icat.ac.in) എന്നിവ ഇന്ത്യയിൽ ഗെയിം ഡവലപ്‌മെന്റ് കോഴ്‌സുകൾ നടത്തുന്ന ചില സ്ഥാപനങ്ങളാണ്.
ടെക്ക്‌നിക്കൽ റൈറ്റിങ്
സാങ്കേതിക വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിന് ആശയവിനിമയ മികവും സാങ്കേതിക പരിജ്ഞാനവുമുള്ള മിടുക്കരെ തേടുകയാണ് വൻകിട കമ്പനികൾ. വീട്ടിലിരുന്നുപോലും മികച്ച വരുമാനം കണ്ടെത്താവുന്ന ജോലിയാണ് ടെക്‌നിക്കൽ കണ്ടന്റ് റൈറ്ററുടേത്. ഓരോ ഉത്പന്നത്തെക്കുറിച്ചും സാങ്കേതികമായ വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കേണ്ടത് മാർക്കറ്റിങ്ങിൽ അത്യാവശ്യമാണ്. ഗൈഡ്, റഫറൻസ് മാന്വൽ, സ്റ്റൈൽ ഗൈഡ്‌സ് തുടങ്ങിയവയെല്ലാം ടെക്‌നിക്കൽ കണ്ടന്റ് റൈറ്ററുടെ ജോലിയിൽ ഉൾപ്പെടുന്നു. കമ്പനിയുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം.
ടി.സി.എസ്, ഇൻഫോസിസ് പോലുള്ള ഇന്ത്യൻ കമ്പനികളിലും വിദേശ കമ്പനികളിലും വിദേശ കമ്പനികളിലും ടെക്‌നിക്കൽ റൈറ്റേഴ്‌സിന് ജോലി സാധ്യതയുണ്ട്.
ബിരുദമാണ് ടെക്‌നിക്കൽ റൈറ്റർ ജോലിയ്ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷിൽ പ്രാവിണ്യം ഉണക്കടായിരിക്കണം. ശാസത്ര സാങ്കേതിക വിഷയങ്ങളിൽ അഭിരുചിയുള്ളവർക്ക് ന്നായി ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്.
ബി. ടെക്. അല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് എഴുതാനുള്ള മിടുക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സാധ്യതകളുണ്ട്. ഇംഗ്ലീഷ്, ജേണലിസം തുടങ്ങിയ വിഷയങ്ങളിൽ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമയോ ഉള്ളത് ഗുണം ചെയ്യും. ഡി.ടി.പി (IndDesign), ഡെവലപ്‌മെന്റ് ടൂൾസ് (Robo Help), വെബ് ടൂൾസ് (HTML, XTML) എന്നിവയിൽ പരിജ്ഞാനം ഉണക്കടാവണം. കംപ്യൂട്ടർ ഹാർഡ്വേർ, സോഫ്‌റ്റ്വേർ, പ്രോഗ്രാമിങ് ലാഗ്വേജ് എനക്കനിവയിൽ അറിവ് അഭിലഷണീയമാണ്.
മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസ് (എം.സി.ജെ) ത്തിന്റെ ഒരു പേപ്പർ ടെക്‌നിക്കൽ റൈറ്റിങ്ങാണ്. കേരളത്തില്‍ കാലിക്കറ്റ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ എം.സി.ജെ പഠനത്തിന് ചേരാം.
മുബൈ, ചെന്നെ, ബെഗളൂരൂ, പുണെ എന്നിവിടങ്ങളിൽ ചില സ്ഥാപനങ്ങൾ ടെക്‌നിക്കൽ റൈറ്റിങ്ങിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളും ട്രെയിനിങ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്. അൺലൈനായും ഇത്തരം കോഴ്‌സുകൾ ചെയ്യാം.
ടെക്‌നിക്കൽ റൈറ്റിങ് കോഴ്‌സ് നടത്തുന്ന ചില സ്ഥാപനങ്ങൾ
ICON Centre for Training and Career Advancement Pvt.Ltd, Chennai Suburbs, No.27, 2nd Floor Zubi Manor, 7th Avenue Ashok Nagar, Chennai
Write Academy, Chennai- www.writeacademy.in
TWB nstitute of Technical Communication, Bangaluru – www.twd.edu.in.
റോബോട്ടിക്‌സ്
കംപ്യൂട്ടർ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലകക്ക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഹൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് തുടർപഠനത്തിനായി തിരഞ്ഞെടുക്കാവുന്ന മേഖലയാണ് റോബോട്ടിക്‌സ്. റോബോട്ടുകളെക്കുറിച്ചുള്ള പഠനമാണിത്. റോബോട്ടിക് ഡിസൈനിംഗ്, ടെസ്റ്റിങ്, ബിൽഡിങ് തുടങ്ങിയ ഉപശാഖകളിൽ സ്‌പെഷ്യലൈസ് ചെയ്യായുന്നതാണ്.
റോബോട്ടിക്‌സ് പഠനത്തിന് ചേരാവുന്ന സ്ഥാപനങ്ങൾ:
IIT’s in Mumbai, Chennai, Delhi, Kanpur and Kahragpur and the Indian Institute of Science, Bangaluru.
The Centre for Robotics and Mechatronics at IIT – Kanpur offers a mastersprogramme in Robotics Engineering.
Jadhavpur University, Kolkata, Offers M.E Robotics.
The University of Hyderabad offers M.Tech in Arificail Inteligence and Robotics.
University College of Engineering under Osmania University Hyderabad, offfers M.E/M.Tech in Automation and robotics.
M.S University, Baroda, conducts a masters programme with specialisation in automation control and robotics.
The Institute of Technology under the Neharas Hindu University conducts M.Tech, Production Engineering/Industrial Management Engineering with Robotics and Automation as electives,
Thapur Institute of Engineering and Technology, Patiala- 147004 conducts M.E in CAD/CAM and Robotics.
The Birla Institute of Technology of Technology andScience (BITS), Pilani offers M.E in computer Science with robotics as a subjects.
Sri Sathya Sai Institute of Higher Learning Prasanthi Nilayam offers M.Tech Computers Science with specialisation in Artificial Intelligence (Artificial intelligence is defined as the ability of an artificial mechanism to exhibit intelligent behaviour. It is closely associated with robotics.
PSG College of Technology, Coimbatore, conducts M.Tech, Mechanical with robotics as an elective subject.
SRM institute of Science and Technology, Katankulathur, Kancheepuram district, offers M.Tech, Robotics.
The Department of Electronics under the Cochin University of SCience and Tecnology offers Electronic Science with specialisation in artificial intelligence, robotics, microwave electronics and computer technology.
SASTRA, Thanjavur, affiliated to Bharatidasan University offers a course in artificial intelligence at the Bachelor of Engineering degree-level.
University of Petroleum & Energy studies Mumbai, Maharshtra offrs Master of Engineering in Automation & Robotics (2yrs)/Artificial intelligence(2yr)
സ്‌പോർട്‌സ് ട്രെയിനിങ്
കായികരംഗത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് സ്‌പോർട്‌സ് ട്രെയിനിങ് കോഴ്‌സുകൾ തിരഞ്ഞെടുക്കാം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ചാൽ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധനേടുവാൻ കഴിയുന്ന മേഖലയാണിത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ സ്‌പോർട്‌സ് ട്രെയിനിങ് കോഴ്‌സുകൾ നടത്തുന്ന കേരളത്തിലെ സ്ഥാപനമാണ് തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ. കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഫിസിക്കൽ നജുക്കേഷനിൽ നാലുവർഷം ദൈർഘ്യമുള്ള ബിരുദം, 2 വർഷത്തെ ബിരുദാനന്തര ബിരുദം, ഒരു വർഷം ദൈർഘ്യമുള്ള എം.ഫിൽ (ഫിസിക്കൽ എജുക്കേഷൻ), ഹെൽത്ത് ആൻഡ് ഫിറ്റ്‌നെസ്സ് മാനേജ്‌മെന്റിൽ ഒരു വർഷം ദൈർഘ്യമുള്ള ബിരുദാനന്തര ഡിപ്ലോമ എന്നിവയാണ് എൽ.എൻ.സി.പി.ഇയിലെ സായ് അംഗീകൃത കോഴ്‌സുകൾ.
സായ്‌സ്‌പോർട്‌സ് ട്രെയിനിങ് കോഴ്‌സുകൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ
ലക്ഷ്മിബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ഗ്വാളിയാർ-ഡിപ്ലോമ/സർട്ടിഫിക്കറ്റ്, ബിരുദം, ബിരുദാനന്തര ബിരുദം.
നേതാജി സുഭാഷ് നാടണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, പട്യാല- DIPLOMA IN SPORTS COACHING, MSC IN SPORTS COACHING, SIX-WEEK CERTIFICATE COURSE IN SPORTS COACHING, POST GRADUATE DIPLOMA IN SPORT SPORT MEDICINE
കോഴിക്കോടുള്ള ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഉൾപ്പെടെ നിരവധി സർക്കാർ, എയ്ഡഡ് കോളേജുകളിലും സപോർട്‌സ് എഡ്യുക്കേഷൻ കോഴ്‌സുകൾക്ക് ചേരാം.
തമിഴ്നാട്ടില്‍ സ്പോര്‍ട്സ് പഠനത്തിനായി ഒരു പ്രത്യേക സര്‍വ്വകലാശാല തന്നെ ഉണ്ട് – Tamilnadu Physical Education and Sports University, Chennai www.tnpesu.org
കൂടാതെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്കീഴില്‍ ഇംഫാലില്‍ നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നു – www.nsu.ac.in
നാനോടെക്‌നോളജി
കൃഷി, ആരോഗ്യം, പരിസ്ഥിതി, ജനറ്റിക്‌സ്, ബയോടെക്‌നോളജി, ഫോറൻസിക് സയൻസ്, ബഹിരാകാശ ഗവേഷണം തുടങ്ങി സകല മേഖലകളിലും നാനോടെക്‌നോളജിയുടെ സ്വാധീനം വർധിച്ചു വരികയാണ്. ഇതിനൊപ്പംതന്നെ ഈ മേഖലയിലെ തൊഴിൽ സാധ്യതകളും. നാനോടെക്‌നോളജിയിൽ യോഗ്യത നേടുന്നവർക്ക് ശോഭനമായൊരു ഭാവി ഉറപ്പാക്കാം.
മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ലൈഫ്‌സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് നാനോ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം.
മെറ്റീരിയൽ സയൻസ്, ബയോടെക്‌നോളജി, ബയോമെഡിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, ഇലക്‌ട്രേണിക്‌സ്, കംപ്യൂട്ടർ സയൻസ് എന്നീ ട്രേഡുകളിൽ ബിയടെക്, കഴിഞ്ഞവർക്കും കെമിസ്ട്രി, ഫിസിക്‌സ്, ബയോടെക്‌നേളജി, മെറ്റീരിയൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ എം.എസ്.സി യോഗ്യതയുള്ളവർക്കും നാനോടെക്‌നോളജിയിൽ എം.ടെക്കിന് അപേക്ഷിക്കാവുന്നതാണ്.
നാനോടെക്‌നോളജിയിൽ ഉന്നത ഗവേഷണത്തിനും ഇന്ത്യയിൽ തന്നെ അവസരമുണ്ട്. പഞ്ചാബിലെ മൊഹാലിയിൽ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ് ടെക്‌നോളജി ഗവേഷണ മേഖലയിലെ മുൻനിര സ്ഥാപനമാണ്.
എം.ടെക്. മുഖ്യസ്ഥാപനങ്ങൾ
ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ബെഗ്‌ളൂരു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെഗളൂരു
നാഷണൽ ഫിസിക്കൽ ലബോറട്ടറി, പുണെ
സെൻട്രൽ സയന്റിഫിക് ഇൻസ്ട്രമെന്റ്‌സ് ഓർഗനൈസേഷൻ, ചണ്ഡിഗഢ്
ഡിഫെൻസ് മെറ്റീരിയൽസ് സ്റ്റോർ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ, കാൻപൂർ.
കാൻപൂർ, ചെന്നൈ, ഗുവാഹാട്ടി, ഡൽഹി, മൂംബൈ എന്നിവിടങ്ങളിലെ ഐ.ഐ.ടികൾ.
കേരളത്തിൽ പഠിക്കാന്‍
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ്
സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി , മഹാത്മാഗാന്ധി സർവകലാശാല
സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്‌നോളജി,
കേരള സർവകലാശാല
ഫിസിക്‌സ്, കെമിസ്ട്രി വിഷയത്തിലൊന്ന് ഐച്ഛികവിഷയമായി ബിരുദതലത്തിൽ പഠിച്ചവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം.എസ്.സി, നാനോസയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം.
അമൃത വിശ്വവിദ്യാപീഠത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എം.ടെക് നാനോ മെഡിക്കൽ കോഴ്‌സ നടത്തുന്നുണ്ട്.
കോട്ടയം കാഞ്ഞിരപ്പിളളിയിലുളള അമൽജ്യോതി എൻജിനീയറിങ്ങ് കോളേജിൽ നാനോടെക്‌നോളജിയിൽ ബിരുദാനന്തര നിരുദകോഴ്‌സുണ്ട്.
മെഡിക്കൽ സ്‌ക്രൈബിങ്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബിസിനസ്സ് ഔട്ട് സോഴ്‌സിങ്ങ് രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ഇന്ത്യ. വിദേശ കമ്പനികൾ തങ്ങളുടെ ഔട്ട്‌സോസിങ് ജോലികൾക്കായി ഇന്ത്യൻ കമ്പനികളെ ആശ്രയിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്ത് അനവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ ആരോഗ്യ രംഗത്തെ പുതിയ മാറ്റങ്ങളുടെ ഭാഗമായി രൂപപ്പെട്ട പുതിയ തൊഴിലാണ് മെഡിക്കൽ സ്‌ക്രൈബിങ് അഥവാ മെഡിക്കൽ കോഡിങ്. ഡോക്ടർ രോഗിയ പരിശോധിക്കുമ്പോൾ തന്നെ അതിലെ ആശയവിനിമയങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന മെഡിക്കൽ ഇൻഫർമേഷൻ മാനേജരാണ് മെഡിക്കൽ സ്‌ക്രൈബിങ് വിദഗ്ധർ. അവരുടെ സാന്നിദ്ധ്യം ഹോസ്പിറ്റലിലോ ക്ലിനിക്കിലോ പുറത്തെവിടെയെങ്കിലുമോ ആവാം. ഇലക്‌ട്രോണിക് റെക്കോർഡിങ് സംവിധാനം വഴിയാണ് ഡോക്ടർ രോഗി സംവാദം അവർ റെക്കോർഡ് ചെയ്യുന്നത്. അതായത് അമേരിക്കയിലെ ആശുപ്ത്രിയിലിരുന്ന് രോഗി തന്റെ രോഗവിവരങ്ങളും ചരിത്രവും വിവരിക്കുമ്പോൾ വീഡിയോ കോൺഫറൻസിങ് വഴി ഇന്ത്യയിലുളള സ്‌ക്രൈബർമാർ ഈ വിവരങ്ങൾ പകർത്തുന്നു. ഇത് രോഗിയുടെ ഹെൽത്ത് റെക്കോർഡായി സൂക്ഷിക്കുന്നു. ഓരോ രോഗിയുടെയും റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്ന ജോലിയിൽ ഡോക്ടറെ സഹായിക്കുന്ന അസിസ്റ്റന്റുമാരായി പ്രവർത്തിക്കുന്നതാണ് സ്‌ക്രൈബറുടെ പ്രധാന ജോലി.
സ്‌ക്രൈബിങ്ങിൽ പരിശീലനം നൽകുന്ന കോഴ്‌സുകളും ഇന്ന നിലവിലുണ്ട്. ആറുമാസത്തെ സെർട്ടിഫൈഡ് പ്രോഗ്രാം ഇൻ മെഡിക്കൽ സ്‌ക്രൈബിങ് (CPMA) കോഴ്‌സ് അതിലൊന്നാണ്.
ബയോപോളിമർ സയന്‍സ്
പ്ലാസ്റ്റിക്‌പോലെ സിന്തറ്റിക് പോളിമറുകൾക്ക് പകരം വെക്കാവുന്ന ബയോപോളിമറുകളെക്കുറിച്ചുളള പഠനം ഏറെ പ്രാധാന്യവും അവസരങ്ങളുമുളള മേഖലയാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എൻജിനീയറിങ്ങിൽ ബയോപോളിമറിൽ ബിരുദാനന്തരബിരുദ പഠനത്തിന് അവസരമുണ്ട്. പ്ലാസ്റ്റിക്‌സ് എൻജിനീയറിങ്ങ് മേഖലയിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്.
CIPET-ന് കീഴിൽ കൊച്ചി ഏലൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ബയോപോളിമർ സയൻസ് ആൻഡ് ടെക്‌നോളജിയും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും ചേർന്ന് ബയോപാളിമര്‍ സയൻസിൽ ബിരുദാനന്തരബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.
കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് 50ശതമാനം മാർക്കോടെയുളള സയൻസ് ബിരുദമാണ് M.Sc (BioPolmer) കോഴ്‌സിന് വേണ്ട അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ബയോപോളിമറിൽ ഡോക്ടറൽ പ്രോഗ്രാമുകളും ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cusat.ac.in
ഡിജിറ്റൽ മാര്‍ക്കറ്റിങ്ങ് വിപണന കലയിലെ പുതുവഴി
സംരംഭകത്വത്തിലെ 5 M കളിലെ ഏറ്റവും പ്രധാനപ്പെട്ട M ആണ് മാര്‍ക്കറ്റിംഗ്എന്നത്. മണി, മെഷീൻ, മെൻ, മെറ്റീരിയൽ എന്നിവയാണ് മറ്റുള്ളവ. സത്യത്തിൽ ഡിജിറ്റൽ മാര്ക്കയറ്റിങ്ങ് എന്നത് വലിയൊരു അംബ്രല്ലാ ടേം ആണ്. ഡിജിറ്റൽ മീഡിയകളെ ഉല്പന്നങ്ങളുടെ പ്രോഷനായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ് കീഴിൽ ടെലി മാര്‍ക്കറ്റിംഗ്, സോഷ്യൽ മീഡിയ മാര്‍ക്കറ്റിംഗ്, സെര്ച്ച് എന്ജി്ൻ ഒപ്റ്റിമൈസേഷൻ, സെര്ച്ച് എന്ജിൻ മാര്‍ക്കറ്റിംഗ്, ഇ മെയിൽ ഡയറക്ട് മാര്‍ക്കറ്റിംഗ്, ഇന്ഫ്‌ലുഷവെന്‌സർ മാര്‍ക്കറ്റിംഗ്, കണ്ടന്റ്! ഓട്ടോമേഷൻ, ഡിസ്‌പ്ലേ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്‌സ് മാര്‍ക്കറ്റിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്. ഇതിന്റെങയെല്ലാം സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകളുടെ രൂപകല്പ്പറനയും പരിപാലനവുമെല്ലാം ഇതില്ത്ത്‌ന്നെ വരുന്നതാണ്. ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്‌മെന്റും ഈ രംഗത്ത് ആവശ്യമാണ്.
എങ്ങനെ പഠിക്കാം
ബിരുദം പോലും ഈ രംഗത്ത് ആവശ്യമില്ല. ഉണ്ടെങ്കിൽ നല്ലതാണെന്ന് മാത്രം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുവാനറിയുകയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണിവിടെ ആവശ്യം.
ഉല്പന്ന വിതരണത്തിന് വിഷ്വൽ മാർച്ചന്റൈസിംഗ്
ഒരു ഉല്പന്നം അത് എത്ര നല്ലതാണെങ്കിലും യഥാര്ഥള ഉപഭോക്താവിന്റെഫ കൈകളിലെത്തിപ്പെട്ടില്ലെങ്കിൽ ഉല്പന്ന വിതരണമെന്ന ആ ശൃഖല പൂര്‍ണ്ണമാവില്ല. മാത്രവുമല്ല അങ്ങനെ വന്നെങ്ങിൽ മാത്രമേ പിന്നീടുള്ള ബിസിനസും മുന്നേറുകയുള്ളു. അതിനാലാണ് ഉപഭോക്താവിന്റെര കൈകളിൽ ഉല്പന്നമെത്തിക്കുന്നത് ഇന്നൊരു പ്രൊഫഷണൽ കരിയർ ആയി മാറിയത്. ഇതാണ് വിഷ്വൽ മര്‌ച്ചൈഷന്റ സിങ്ങ്.
ബിരുദത്തിന് ശേഷമുള്ള ഹ്രസ്വകാല സര്ട്ടിുഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകൾ ആണ് ഈ രംഗത്തുള്ളത്. നാഷണൽ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത സെന്റുറുകളിൽ ഈ കോഴ്‌സ് പഠിക്കുവാൻ കഴിയും. പ്ലസ് ടുവാണ് യോഗ്യത. 6 മാസക്കാലാവധിയാണുള്ളത്. ജെ ഡി ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (http://www.jdinstitute.com/), പേൾ അക്കാദമി (http://pearlacademy.com), റാഫിള്‌സ്t അക്കാദമി (http://www.raffles.edu.au/),എന്നിവിടങ്ങളിലും സര്ട്ടിാഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
പാലിയന്റോlളജി – ചരിത്രത്തിന്റെ ജീവശാസ്ത്രം
പുരാതനകാലത്തെക്കുറിച്ചും ഫോസിലുകളെക്കുറിച്ചും മനസ്സിലാക്കണോ, ദിനോസറുകൾ കളം നിറഞ്ഞാടിയ പഴയ കാലത്തെക്കുറിച്ചറിയണമോ, അതില്ത്ത ന്നെ ഗവേഷണം നടത്തണമോ എങ്കിൽ നിങ്ങൾ പഠിക്കേണ്ടത് പാലിയന്റോ്‌ളജിയാണ്. ഗവേഷണം തന്നെയാണിവിടുത്തെ കരിയർ. അതിനാല്ത്ത്‌ന്നെ അനിതര സാധാരണമായ ക്ഷമ ഈ രംഗത്താവശ്യം. അമേരിക്കയിൽ ഈ പഠനവും ഗവേഷണവും ആരംഭിച്ചിട്ട് അര നൂറ്റാണ്ടായെങ്കിലും ഇന്ത്യയിൽ ഇതൊരു ഇന്റവർ ഡിസിപ്ലിനറി ശാഖയായി അറിയപ്പെടുവാൻ തുടങ്ങിയിട്ട് അധികം നാളുകളായില്ല. ജിയോളജിയുടേയും ബയോളജിയുടേയും ഒത്ത് ചേരലാണീ ശാസ്ത്രശാഖ.
വെട്രിബേറ്റ് പാലിയന്റോ ളജി, ഇൻവെട്രിബേറ്റ് പാലിയന്റോ!ളജി, മൈക്രോ പാലിയന്റോ്‌ളജി, പാലിയോ ബോട്ടണി, പാലിയോ ഇക്കോളജി എന്നിങ്ങനെ ഉപശാഖകൾ നിരവധിയുണ്ട്.
എങ്ങനെ പഠിക്കാം
ഇന്ത്യയിൽ പാലിയന്റോാളജിക്കായി ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്ലെങ്കിലും ഗവേഷണത്തിന് സൌകര്യമുണ്ട്. എം എസ് സി ജിയോളജിക്കാര്ക്കാിണ് മുന്ഗഎണന.
എവിടെയാണ് ഗവേഷണ സൌകര്യങ്ങൾ
ലഖ്‌നോവിലെ ബീര്ബ ൽ സാഹ്നി ഇന്സ്റ്റി റ്റിയൂട്ട് ഓഫ് പാലിയോ ബോട്ടണി (http://www.bsip.res.in), വാരണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (http://www.bhu.ac.in/), കൊല്ക്കണത്തയിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി (http://www.jaduniv.edu.in/), ഡറാഡൂണിലെ വാഡിയ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (http://www.wihg.res.in/) എന്നിവിടങ്ങളിലെല്ലാം ഗവേഷണം നടത്തുവാൻ കഴിയും.
ആർക്കിയോളജിക്കൽ സര്വേം ഓഫ് ഇന്ത്യ (http://asi.nic.in/), ജിയോളജിക്കൽ സര്വേക ഓഫ് ഇന്ത്യ (http://www.portal.gsi.gov.in/), എന്നി സര്ക്കാ ർ സ്ഥാപനങ്ങളിൽ തുടർ ഗവേഷകരാകുവാനും യുവ ഗവേഷകരുടെ ഗൈഡാകുവാനും കഴിയും. സര്വതകലാശലകളിലെ ജിയോളജി ഡിപ്പാര്ട്ട്‌മെ ന്റിുൽ അധ്യാപകരാകുവാനും കഴിയും.
പ്രധാന സ്ഥാപനങ്ങൾ
1. International Paleontological Association, Paleontological
Institute, 1475, Lindey Hall, Universtiy of Kanas (US)
2. The Paleontological Research Institute, 1259 Transburg
Road, ITHACA, NY 14850 (US) (https://www.priweb.org/)
3. The Paleontological Socitey, Dept. of Earth and
Environment, Franklin & Marshall College, Lancaster PA
17604 (http://paleosoc.org/)
പൂക്കളെക്കുറിച്ച് പഠിക്കാൻ ഫ്‌ളോറികൾച്ചർ
അടിസ്ഥാന പരമായി ഇന്ത്യയൊരു കാര്‍ഷിക രാജ്യമാണ്. കാര്‍ഷിക പഠനത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പഠന ശാഖയാണ് ഫ്‌ളോറികളൾച്ചർ. ഇന്ത്യക്ക് വൻ തോതിൽ വിദേശ നാണ്യം നേടിത്തരുന്നയൊന്നാണ് പൂക്കളുടേതെന്നതിനാൽ പൂക്കളെ സ്‌നേഹിക്കുന്നവര്‍ക്കും ഈ രംഗത്ത് മികച്ചയൊരു കരിയർ കണ്ടെത്തുവാൻ കഴിയും.
പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി ബയോളജി മുഖ്യവിഷയമായി പഠിച്ചവർക്ക് ആയിരിക്കും ഈ രംഗം കൂടുതൽ ശോഭനീയമാകുക. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കോളേജ് ഓഫ് ഹോർട്ടികൾച്ചറിൽ ബി.എസ്.സി, എം.എസ്.സി. ഫ്‌ളോറികൾച്ചർ പഠിക്കാൻ അവസരമുണ്ട്.
ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ ഡോ. യശ്വന്ത് സിംഗ് പർമാർ യൂണിവേഴ്‌സിറ്റി ഓഫ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി, ഗ്യാങ്‌ടോക്കിലെ സിക്കിം യൂണിവേഴ്‌സിറ്റി, നോയിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ ടെക്‌നോളജി, ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഫ്‌ളോറികൾച്ചറിങ് ആൻഡ് ലാൻഡ്‌സ്‌കെയിപ്പിങ് എന്ന വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം. പഞ്ചാബിലെ ഗുരു നാനക് ദേവ് യൂണിവേഴ്‌സിറ്റി, ആന്ധ്രാ പ്രദേശിലെ ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ടെക്‌നോളജി, മഹാരാഷ്ട്രയിലെ യശ്വന്ത് റാവു ചവൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഫ്‌ലോറികൾച്ചറിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകൾ ചെയ്യാവുന്നതാണ്. ബംഗളൂരുവിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ്, തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂണിവേഴ്‌സിറ്റി, കൊൽക്കത്തയിലെ കൽക്കട്ട യൂണിവേഴ്‌സിറ്റി, തെലങ്കാനയിലെ ആചാര്യ എൻ. ജി. രംഗ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി തുടങ്ങിയിടത്ത് എം.എസ്.സി ഹോർട്ടികൾച്ചറിന്റെ കീഴിൽ ഫ്‌ളോറികൾച്ചർ പഠിക്കാം
ക്രോപ് പ്രോസസിങ്ങ് ടെക്‌നോളജി
സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില് ചൈനയ്ക്കും അമേരിക്കക്കും പിറകിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. അതിനാൽ തന്നെ ഈ രംഗത്ത് തൊഴിലവസരങ്ങൾ ഇനിയേറുകയേയുള്ളു. കാര്ഷി്‌കോല്പ്പിന്നങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ സംസ്‌കരിക്കുന്നതാണ് ക്രോപ് പ്രോസസിങ്ങ് എന്ന് പറയുന്നത്. ഇന്ന് ഈ രംഗം വളര്ച്ചകയുടെ പാതയിലാണ്. ഇതൊരു വൻ വ്യവസായമായതിനാൽ ഉദ്യോഗസ്ഥനാവാൻ മാത്രമല്ല സ്വന്തം സംരംഭങ്ങൾ തുടങ്ങുവാനും ഈ പഠന മേഖല പ്രയോജനമേകും.
എവിടെ പഠിക്കാം
കേന്ദ്ര സര്ക്കാകരിന്റെത ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെി രാജ്യത്തെ ഏക പരിശീലന സ്ഥാപനമാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ Indian Institute of Crop Processing Technology. ധാന്യങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊടിയാക്കി സംസ്‌കരിച്ച് കയറ്റുമതിക്കനുയോജ്യമായ രീതിയിൽ പാക്ക് ചെയ്യുന്ന വിവിധ തരം ജോലികൾ ഇവിടെയുണ്ട്. ഫലപ്രദമായ ഭക്ഷ്യ വിതരണത്തിന്റെന മാനേജ്‌മെന്റ്യ വിദ്യയും ഇവിടുത്തെ പഠന വിഷയമാണ്.
കോഴ്‌സുകൾ
Food Process Engineering, Food Science & Technology എന്നിവയാണിവിടുത്തെ കോഴ്‌സുകൾ. Food Process Engineering ൽ B.Tech, M.Tech, PhD പ്രോഗ്രാമുകളും Food Science & Technology യിൽ M.Tech കോഴ്‌സുമാണുള്ളത്. B.Tech ന് Mathematics, Physics and Chemitsry എന്നിവയടങ്ങിയ പ്ലസ് ടു സയന്‌സ് ആണ് വേണ്ടത്. IIT JEE Advanced ആണ് പ്രവേശന പരീക്ഷ. 40 സീറ്റുകളാണുള്ളത്.
2 വര്ഷ.ത്തെ M.Tech Food Process Engineering പ്രോഗ്രാമിന് Food Process Engineering, Agricultural Engineering, Agricultural Process Engineering, PostHarvest Technology and Food Technology and Food science and Technology എന്നിവയിലുള്ള B.Tech ഉം M.Tech Food Science & Technology കോഴ്‌സിന് Food Technology, Home Science, Food Science and Nturition, Food Science and Qualtiy Cotnrol, Food process Engineering, Agricultural Engineering, Food Processing Technology, Post harvest technology എന്നിവയിലുള്ള നാല് വര്ഷcത്തെ ഡിഗ്രിയോ വേണം. രണ്ട് പ്രോഗ്രാമിനും 10 സീറ്റുകൾ വീതമാണുള്ളത്. പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും.
3 വര്ഷകത്തെ PhD പ്രോഗ്രാമിന് 60 ശതമാനം മാര്‌ക്കോരട് കൂടി Food Process Engineering, Agricultural Process Engineering, Post Harvest Technology, Agricultural Engineering, Food science and Technology എന്നിവയിലേതിലെങ്കിലും M.Tech വേണം. 5 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും.
വിലാസം
The Director
Indian Institute of Crop Processing Technology
Minitsry of Food Processing Indutsries, Government of India
Pudukkottai Road, Thanjavur 613 005
Tamil Nadu. വെബ് വിലാസം http://www.iicpt.edu.in
ഗ്രീൻ ടെക്‌നോളജി
പരിസ്ഥിതിക്ക് ഹാനികരമായ പ്രവണതകൾ കുറക്കാനും ഊര്ജ്ജട സംരംക്ഷണത്തെയും പ്രകൃതി സംരംക്ഷണത്തെയും യോജിപ്പിച്ച് പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു ഇവിടെയാണ് ഗ്രീൻ ടെക്‌നോളജിയുടെ പ്രസക്തി. സാങ്കേതിക ലോകത്ത് താരതമേന്യ പുതിയ പദമാണിത്. പരിസ്ഥിതി സൌഹാര്ദ്ദങമായ സാങ്കേതിക വിദ്യയെന്ന് പൊതുവേ നിര്വ്വ ചിക്കാം.
കോഴ്‌സുകൾ
എം ടെക് കോഴ്‌സായിട്ടാണ് ഇപ്പോൾ ഇത് ആരംഭിച്ചിരിക്കുന്നത്. പരിസ്എഥിതി നാശങ്ങൾ തടയാനുതകുന്ന പുതി യ സാങ്കേതിക വിദ്യകൾ വികസിപ്പികുക, ഊര്ജ്ജി സംരംക്ഷണം കാര്യക്ഷമമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുക ബദൽ ഊര്‌ജ്ജോഷല്പ്പാാദന രീതികൾ കണ്ടു പിടിക്കുക തുടങ്ങിയ കാര്യങ്ങലിൽ വിദ്യാര്ഥിയകളെ പ്രാപ്തരാക്കുക എന്നതാണ് കോഴ്‌സിന്റെത ലക്ഷ്യം.
ഗ്രീൻ എനര്ജി ജനറേഷൻ, ഗ്രീൻ കമ്പ്യൂട്ടിങ്ങ്, വേസ്റ്റ് മാനേജ്‌മെന്റ്ാ, നാനോ ടെക്‌നോളജി ആന്റ് എനര്ജിത, ഗ്രീൻ പ്രോസസ്. എന്വിുയോണ്മെ്ന്റ ൽ സസ്റ്റയനബിലിറ്റി തുടങ്ങി ഒരു പാട് മേഖലകൾ പാഠ്യ വിഷയമായി വരുന്നുണ്ട്.
എങ്ങനെ പഠിക്കാം
ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബിരുദമാണ് പ്രവേശന യോഗ്യത.
എവിടെ പഠിക്കാം
നിലവിൽ ദേശീയ തലത്തില്ത്തരന്നെ ശ്രദ്ധേയമായ ഭോപാലിലെ മൌലാനാ ആസാദ് നാഷണൽ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് (http://www.manit.ac.in/) ഈ കോഴ്‌സ് നടത്തി വരുന്നത്.
Saheed Mahilal Institute, Alawalpur Chowk, Prakash Vihar, Palwal, Haryana (M. Sc. – Green Technology)
VPGR Institute of Technology, Old No. 10, New No. 25, First Floor, Third Main Road, Kasturibai Nagar Adyar, Near HDFC Bank, Chennai, Tamil Nadu (M. Sc. – Green Technology)
ജിനോമിക്‌സ്
ജീവശാസ്ത്രത്തിലെ ഒരു അതി നൂതന പഠന മേഖലയാണിത്. ഗവേഷണ കുതുകികളായവര്ക്ക്‌ന ഏറ്റവും ഇണങ്ങുന്ന ഒന്നാണ് ജിനോമിക്‌സ് പഠനം. ഒരു കാലത്തെ ജനറ്റിക്‌സ് എഞ്ചിനിയറിങ്ങിന്റെഏ പരിഷ്‌കരിച്ച രൂപമാണ് ഈ പഠന ശാഖ. ജീവശാസ്ത്രത്തിലെ ഏറ്റവും ആകര്ഷ്‌കമായ ഒരു പഠന ശാഖയാണിതെന്ന് പറയാം.
ബി എസ് സി സൂവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ജെനറ്റിക്‌സ്, കെമിസ്ട്രി, ബയോടെക്‌നോളജി എന്നിവ കഴിഞ്ഞവര്ക്ക് ജിനോസിക്‌സിൽ എം എസ് സിക്ക് ചേരാം. തുടര്ന്ന് ഗവേഷണവും നടത്താം.
എവിടെ പഠിക്കാം?
1. കേരളത്തിലെ കാസര്‌കോനടിലുള്ള കേന്ദ്ര സര്വ്വ കലാശാലയിൽ എം എസ് സിക്ക് ചേരാം (http://cukerala.ac.in). എന്ട്രദന്സ്ര ഉണ്ടാവും.
2. മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ Integrated M.ScPh.D കോഴ്‌സുണ്ട്. (http://mkuniverstiy.org)
3. ജിവാലി യൂണിവേഴ്‌സിറ്റി ഗ്വാളിയാർ (http://www.jiwaji.edu)
4. മൈസൂർ യൂണിവേഴ്‌സിറ്റിയുടെ സെന്റ(ർ ഫോർ ഹ്യൂമൻ ജെനറ്റിക്‌സ് (http://www.chg.res.in)
5. CSIRInstitute of Genomics and Integrative Biology, Delhi (https://www.igib.res.in/)
6. കര്പ്പാ.ഗം യൂണിവേഴ്‌സിറ്റി കോയമ്പത്തൂർ (http://www.karpagamuniverstiy.edu.in)
7. കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി ഹരിയാന (http://www.kuk.ac.in/)
8. ഇന്സ്റ്റി റ്റിയൂട്ട് ജെനറ്റിക് മെഡിസിൻ ആന്റ്w ജിനോമിക് സയന്‌സ്i, കൊല്ക്ക്ത്ത (http://www.igmgsindia.com/)
9. മഹര്ഷി. ദയാനന്ദ് യൂണിവേഴ്‌സിറ്റി ഹരിയാന (http://www.mdurohtak.ac.in/)
പ്ലാന്റ് ജെനറ്റിക്‌സ്
കൃഷിക്ക് എറ്റവും അധികം പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ഗവേഷണാഭിരുചിയുള്ളവര്ക്ക് തിരഞ്ഞെടുക്കാവുന്ന പ്രൊഫഷനാണ് പ്ലാന്റ്ഷ ജനറ്റിക്‌സിന്റേളത്.
രണ്ട് രീതിയിൽ ഈ മേഖലയിലേക്ക് കടക്കാം. അഗ്രിക്കള്ച്ചമര്‌മേറഖലയിലെ ബിരുദ കോഴ്‌സുകൾ വഴിയെ ബയോളജിക്കൽ സയന്‌സി ലെ പൊതുവായ ബിരുദം വഴിയോ ഈ മേഖലയിലെ ഉപരി പഠനത്തിലേക്ക് തിരിയാം. ബിരുദതലത്തിൽ പ്ലാന്റ്മ ജനറ്റിക്‌സ് പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളെങ്കിലുമുണ്ട്. എന്നാൽ ബിരുട തലത്തിൽ അഗ്രിക്കള്ച്ചപറിന് ശേഷം പ്ലാന്റ് ജനറ്റിക്‌സ് എടുക്കുന്നതാണ് അഭികാമ്യം. ബി എസ് സി അഗ്രിക്കള്ച്ചരർ, ബി എസ് സി ബോട്ടണി, ബി എസ് സി ജെനറ്റിക്‌സ്, ബി എസ് സി ബയോടെക്‌നോളജി എന്നിവയാണ് മിക്ക കോഴ്‌സുകളുടേയും പഠന യോഗ്യത. പ്ലാന്റ്ജ ജെനറ്റിക്‌സിന് ശേഷം പ്ലാന്റ് ബ്രീഡിങ്ങ്, മെഡിസിനൽ പ്ലാന്റ്‌റ ബയോടെക്‌നോളജി, അരോമാറ്റിക് പ്ലാന്റ് ബയോടെക്‌നോളജി പോലുള്ള മേഖലകളിലേക്കും മാറാവുന്നതാണ്. ഒട്ടേറെ വിദേശ പഠന ഗവേഷണ സ്‌കോളര്ഷിളപ്പുകളും ലഭ്യമാണ്.
തൊഴിലസരങ്ങൾ എവിടെയെല്ലാം
വിത്തുല്പ്പാ ദന സംരംഭങ്ങൾ, കാര്ഷി കാനുബന്ധ വ്യവസായ സ്ഥാപനങ്ങൾ, ജൈവ സാങ്കേതിക സ്ഥാപനങ്ങൾ, ഔഷധ നിര്മ്മാ ണ ഉല്പ്പാ ദന സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സര്വ്കലാശാലകൾ, ഭക്ഷ്യോല്പ്പാ ദന യൂണിറ്റുകൾ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്.
സ്ഥാപനങ്ങളും കോഴ്‌സുകളും
1. കേരള യൂണിവേഴ്‌സിറ്റി – എം എസ് സി പ്ലാന്റ്ഉ
ബ്രീഡിങ്ങ് ആന്ഡ്ങ പ്ലാന്റ്ക ജെനറ്റിക്‌സ്
(http://www.keralauniverstiy.ac.in/)
2. ഇന്ത്യൻ അഗ്രിക്കള്ച്ചംറൽ റിസേര്ച്ച് ഇന്സ്റ്റി
റ്റിയൂട്ട് ഡല്ഹിി – എം എസ് സി ജെനറ്റിക്‌സ് ആന്ഡ്വ
പ്ലാന്റ്ക ബ്രീഡിങ്ങ് (http://www.iari.res.in/)
3. സാം ഹിഗ്ഗിന്‌ബോണട്ടം ഇന്സ്റ്റി റ്റിയൂട്ട് ഓഫ്
അഗ്രിക്കള്ച്ചറൽ, ടെക്‌നോളജി ആന്ഡ്‌ല സയന്‌സ്ോ,
അലഹബാദ് (http://www.shiats.edu.in/)
4. യൂണിവേഴ്‌സിറ്റി ഓഫ് കൊല്ക്ക്ത്ത
5. ചൌധരി ചരണ്‌സി ങ്ങ് അഗ്രിക്കള്ച്ച റൽ
യൂണിവേഴ്‌സിറ്റി, ഹരിയാന (http://hau.ernet.in/)
എത്തിക്കൽ ഹാക്കിങ്ങ്
മനുഷ്യന്റെു സമസ്ത മേഖലകളിലുമിന്ന് കമ്പ്യൂട്ടർ പിടി മുറുക്കി കഴിഞ്ഞു. നാസ്‌കോമിന്റെ! ഏറ്റവും പുതിയ കണക്കനുസരിച്ച് 2020 ൽ രണ്ട് ലക്ഷം എത്തിക്കൽ ഹാക്കര്‍മാരെ ഇന്ത്യക്ക് ആവശ്യമുണ്ട്. ഇപ്പോൾ വെറും 15000 പേർ മാത്രമേയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ട്ടിഫൈഡ് എത്തിക്കൽ ഹാക്കര്മാരുടെ ശമ്പളം അവരുടെ കഴിവും പരിചയവും യോഗ്യതയുമനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഹ്രസ്വകാല കോഴ്‌സുകൾ നിരവധിയുണ്ട്. ഓണ്‌ലൈാൻ കോഴ്‌സുകൾ അനവധിയുണ്ടെങ്കിലും നേരിട്ടുള്ള കോഴ്‌സുകൾ ചെയ്യുന്നതാണ് അഭികാമ്യം. സൈബർ സെക്യൂരറ്റിയിൽ എം ടെക് കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങൾ ഇന്നുണ്ട്. എന്നാൽ കമ്പ്യൂട്ടർ സയന്‌സി ലോ ഐ ടിയിലോ ബി ടെക്/ബി എസ് സി ബിരുദവും ഒപ്പം International Council of Eletcronic Commerce Consultants (EC Council) (http://www.eccouncil.org/) എന്ന അന്തര്‌ദേcശീയ സ്ഥാപനം അംഗീകരിച്ച സര്ട്ടി ഫിക്കറ്റ് പ്രോഗ്രാം കൂടി ചെയ്താൽ ഈ രംഗത്ത് പ്രൊഫഷണലാകാം. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലാണ് ഈ സ്ഥാപനം. രാജ്യത്തെ മികച്ച സര്ട്ടി ഫിക്കേഷൻ കോഴ്‌സ് നടത്തുന്നത് എൻ ഐ ഐ ടി തന്നെയാണ്. ഇ സി കൌണ്‌സിചലിന്റെട അംഗീകാരമുള്ള കോഴ്‌സാണിവിടെ. ചെറുതും വലുതുമായ ഹ്രസ്വകാല പാക്കേജിൽ ഫുള്‌ടൈംെ കോഴ്‌സ് നടത്തുന്ന അനേകം സ്ഥാപനങ്ങളുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
1. Indian School of Ethical Hacking, Kolkata
2. GRRAS Solutions Pvt. Ltd, Ahmedabad
3. Bindya Technologies, Bengaluru (http://www.techgig.com
/bindyahs1)
4. AEM Kolkata (http://www.aemk.org/)
5. Appin Technologies, Indore, Bhopal (
6. KIT Education, Jaipur, Rajastan
(http://www.kiteducation.com/)
7. Techno Corporation, Shivaji Nagar, Pune
(http://www.technocorp.co.in/)
8. National Institute of networking Technology, Ambattur,
Chennai (http://www.nintedu.com/)
9. Jetking, Bangalore (http://www.jetking.com/)
10. Ethickal Hacking Training Institute, New Delhi
11. NIIT (http://www.niitethicalhacking.com/)
സ്‌പെയ്‌സ് സയന്‌സ്
ബഹിരാകാശശാസ്ത്രം ഇന്ന് വളരെ വികാസം പ്രാപിച്ച ഒരു പഠനമേഖലയാണ്. അസ്‌ട്രോ ഫിസിക്‌സ്, ഗലാറ്റിക്‌സ് സയന്‌സ്ാ, അസ്‌ട്രോനോട്ടിക്സ്സ് ആന്ഡ് സ്‌പെയ്‌സ് ട്രാവൽ, സ്‌പെയ്‌സ് ഡിഫന്‌സ് തുടങ്ങിയവ ഇതിലുള്‌പ്പെ ടുന്നു. ഗാലക്‌സികൾ, നക്ഷത്രങ്ങൾ, അവയുടെ ഭ്രമണപഥം, ഭാവി തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഉള്‌ക്കൊ്ള്ളുന്നവയാണ് അസ്‌ടോഫിസിക്‌സ്.
എങ്ങനെ പഠിക്കാം?
ബഹിരാകാശ ശാസ്ത്രവും അസ്‌ട്രോഫിസിക്‌സും പ്രത്യേകമായി പഠിക്കുവാൻ ഇന്ന് അവസരമുണ്ട്.
തിരുവനന്തപുരം വലിയ മലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (IIST). ബഹിരാകാശ സയൻസിൽ ഡിഗ്രി തലം മുതൽ പോസ്റ്റ് ഡോക്ട്രേറ്റ് തലം വരെ പഠനം നടത്താം.
ബി ടെക്, എം ടെക്, എം എസ്, പി എച്ച് ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോ എന്നീ തലങ്ങളിലാണിവുടുത്തെ കോഴ്‌സുകൾ. സ്‌പെയ്‌സ് സയൻസിൽ 3 ബി ടെക് കോഴ്‌സുകളാണിവിടെയുള്ളത്.
1. ബി ടെക് ഏവിയോണിക്‌സ് (60 സീറ്റ്)
ഡിജിറ്റൽ ഇലക്ട്രോണിക്‌സ്, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്യാം.
2. ബി ടെക് എയറോസ്‌പേസ് എഞ്ചിനിയറിങ്ങ് (60
സീറ്റ്)
ഫ്‌ലൈറ്റ് ഡൈനാമിക്‌സ്, എയറോസ്‌പേസ് സ്ട്രക്ചർ, മെഷിൻ ഡിസൈൻ ആൻഡ് മാനുഫാക്ച്വറിങ്ങ് തുടങ്ങിയ മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്യാം.
3. ബി ടെക് ഫിസിക്കൽ സയൻസ് (38 സീറ്റ്)
അസ്‌ട്രോണമി, എർത്ത് സിസ്റ്റം സയൻസ്, അസ്‌ട്രോ ഫിസിക്‌സ്, പ്ലാനറ്ററി സയൻസ് ആൻഡ് റിമോട്ട് സെൻസിങ്ങ് എന്നീ മേഖലകളിൽ സ്‌പെഷ്യലൈസ് ചെയ്യാം.
+2 സയൻസ് ആണു യോഗ്യത. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവക്ക് 70 ശതമാനം മാർക്ക് വേണം. നിയമാനുസൃതമായ സംവരണം വേണം. ഐ ഐ ടികൾ നടത്തുന്ന ജെ ഇി ഇ (അഡ്വാൻസഡ്) യുടെ റാങ്ക് ലിസ്റ്റിൽ നിന്നാണു ബി ടെക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അസ്‌ട്രോഫിസിക്‌സ് പഠിക്കാൻ ഫിസിക്‌സിൽ ബി എസ്സ് സി എടുത്തതിന് ശേഷം അസ്‌ട്രോഫിസിക്‌സ് സ്‌പെഷ്യലൈസ് ചെയ്ത് എം എസ് സി എടുക്കണം. തുടര്ന്ന് ഗവേഷണത്തിലേക്ക് കടക്കാം. താല്പ്പിര്യമുള്ളവർ +2 സയൻസ് എടുത്താണ് പഠനം തുടരേണ്ടത്.
തൊഴിൽ സാധ്യതകൾ
ഈ മേഖലയിൽ ഗവേഷണം തന്നെയാണ് കരിയർ. വ്യത്യസ്തമായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഇന്ഡ്യ യിൽ തന്നെയുണ്ട്. എം എസ് സിയും നെറ്റും ഉണ്ടെങ്കിൽ സര്വപകലാശാലകളിൽ പ്രൊഫസറാകുവാൻ കഴിയും. അമേരിക്കയിലെ നാസ വരെ നീളുന്നതാണ് ഇതിന്റെ് തൊഴിൽ മേഖല.
എവിടെ പഠിക്കാം?
അസ്‌ട്രോഫിസിക്‌സ് ഒരു ഇലക്ടീവ് സബ്ജക്ട് ആയി കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുവാൻ കഴിയും. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒരു പ്രധാനപ്പെട്ട ഒന്നാണ്. ബാഗ്ലൂരിലെ ഇൻഡ്യൻ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് അസ്‌ട്രോ ഫിസിക്‌സ് (http://www.iiap.res.in/), ഭൂവനേശ്വറിലെ ഇന്സ്റ്റി് റ്റിയൂട്ട് ഓഫ് ഫിസിക്‌സ് (http://www.iopb.res.in), പൂനയിലെ ഇന്റrർ യൂണിവേഴ്‌സിറ്റി സെന്റകർ ഫോർ അസ്‌ട്രോണമി ആന്ഡ്w അസ്‌ട്രോ ഫിസിക്‌സ് (http://www.iucaa.ernet.in/), ബാംഗ്ലൂരിലെ രാമൻ റിസേര്ച്ച് ഇന്സ്റ്റി റ്റിയൂട്ട് (http://www.rri.res.in/), അഹമ്മദാബാദിലെ ഫിസിക്കൽ റിസേര്ച്ച് ലബോറട്ടറി (http://www.prl.res.in/), ഗുജറാത്തിലെ അഹമ്മദാബാദിലെ ഇന്സ്റ്റി റ്റിയൂട്ട് ഫോർ പ്ലാസ്മാ റിസേര്ച്ച്േ (http://www.ipr.res.in/), ബാംഗ്ലൂരിലെ ഇന്ഡ്യൻ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സയന്‌സ്ച (http://www.iisc.ernet.in/) തുടങ്ങിയവ ഈ രംഗത്തെ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണ്.
ഫോറൻസിക് സയൻസും ക്രിമിനോളജിയും.
ഫോറൻസിക് സയൻസ്: കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഫോറൻസിക് സയൻസിന്റെ സഹായം വേണം. (ഫോറൻസിക്–നിയമവും കോടതിയുമായി ബന്ധപ്പെട്ട). അമ്പ്, വെടിയുണ്ട, ബോംബ് തുടങ്ങി തൊടുത്തുവിട്ട് ചെന്നുകൊള്ളുന്നവയെപ്പറ്റി (പ്രൊജക്റ്റൈൽസ്) പഠിക്കാൻ ബാലിസ്റ്റിക്സ്, രക്തപരിശോധനയ്ക്കു സിറോളജി എന്നിങ്ങനെ പല ശാസ്ത്രശാഖകളെയും പ്രയോജനപ്പെടുത്തുന്നു. മുടി, ശരീരദ്രവങ്ങള്‍, മാരകായുധങ്ങൾ മുതലായവ പരീക്ഷണശാലയിൽ വിശകലനം ചെയ്തു കുറ്റവാളിയെ കണ്ടെത്താൻ തുണയേകുന്നു. രാസപരിശോധന, വിരലടയാളം, കൈപ്പടവിശകലനം തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരുടെ സേവനത്തിനുമുണ്ട് പ്രാധാന്യം.
ഫോറൻസിക് സയന്റിസ്റ്റിന്റേത് ഒരൊറ്റ ജോലിയല്ല. പല സ്പെഷലൈസേഷനും വേണ്ടിവരും. ഡിഎൻഎ അനലിസ്റ്റ്, ബ്ലഡ്സ്റ്റെയിൻ അനലിസ്റ്റ്, ബാലിസ്റ്റിക് എക്സ്പെർട്ട്, ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനർ/സൈക്കോളജിസ്റ്റ്/പതോളജിസ്റ്റ്/ടോക്സിക്കോളജിസ്റ്റ്/ആന്ത്രപ്പോളജിസ്റ്റ്/ഒഡണ്ടോളജിസ്റ്റ്/അക്കൗണ്ടന്റ്/ലിങ്ഗ്വിസ്റ്റ്/മെഡിസിൻ എക്സ്പെർട്ട്/ഡിജിറ്റൽ ഫോറൻസിക് എക്സ്പെർട്ട് എന്നു തുടങ്ങി പലതും.
ക്രിമിനോളജി: സമൂഹവുമായി ബന്ധപ്പെട്ട പ്രതിഭാസമെന്ന നിലയിൽ കുറ്റകൃത്യങ്ങളെപ്പറ്റി പഠിക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, മനോഭാവം, സമൂഹത്തോടുള്ള സമീപനം, കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുള്ള വഴികൾ, നിയമപാലനം മുതലായവ പഠനവിഷയങ്ങൾ. സിദ്ധാന്തത്തിൽ കൂടുതൽ ഊന്നൽ. ദുർഗുണ പരിഹാരശാലകൾ, ജയിലുകൾ, പൊലീസ് വകുപ്പ് എന്നിവയിൽ ക്രിമിനോളജിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്.
ഇവ രണ്ടിലും നിന്നു തീർത്തും വ്യത്യസ്തമാണ് ഫോറൻസിക് മെഡിസിൻ. മെഡിക്കൽ വിജ്‍ഞാനം, വിശേഷിച്ചും പതോളജി, ഉപയോഗിച്ച് നിയമ നടപടികൾക്കുവേണ്ടി മരണകാരണവും മറ്റും കണ്ടെത്തുന്നു. എംബിബിഎസ് കഴിഞ്ഞുള്ള ഉപരിപഠന വിഷയമാണിത്.
ഫോറൻസിക് സയൻസ് പഠിക്കാൻ സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ
കേരളത്തിൽ:
1. കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേഷനോടെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ എംഎസ്‌സി ഫോറൻസിക് സയൻസ് ഉണ്ട്. ബോട്ടണി, കെമിസ്ട്രി തുടങ്ങി വിവിധ വിഷയങ്ങളിലെ ബിഎസ്‌സി, ബിടെക് തുടങ്ങി 60% മാർക്കോടെ ബിരുദം ജയിച്ചവർക്കാണു പ്രവേശനം. 20 ൽ 5 സീറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക്.
2. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ബിഎസ്‌സി ഫോറൻസിക് സയൻസ് ഉണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കാണു പ്രവേശനം.
3. എംജി സർവകലാശാലയുടെ അഫിലിയേഷനോടെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസിൽ (കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട) ബിഎസ്‌സി സൈബർ ഫോറൻസിക്സ് കോഴ്സുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ 50%, മാത്‍സിനു തനിയെ 50% മാർക്കോടെ പ്ലസ് ടു വേണം.
4. തൃശൂർ സെന്റ് തോമസ് കോളജിൽ ബി വോക് ഫോറൻസിക് സയൻസ് ഉണ്ട്.
കോട്ടയത്തും പത്തനംതിട്ടയിലും എംഎസ്‌സി സൈബർ ഫോറൻസിക്സും പഠിക്കാം. ഭാഷകളടക്കം 55% മാർക്കോടെ സൈബർ ഫോറൻസിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/മാത്‌സ്/ഫിസിക്സ് ബിഎസ്‌സി അഥവാ ബിസിഎ ഉള്ളവർക്ക് അപേക്ഷിക്കാം. വെബ്: https://sme.edu.in/b-ed-courses-under-ucte ലിങ്ക്: STAS.
കേരളത്തിനു പുറത്ത്:
1. Department of Criminology and Forensic Science, Dr. Hari Singh Gour Vishwavidyalaya, Sagar, Madhya Pradesh
3. Institute of Forensic Science, Gandhi Nagar, Gujarat
4. Tata Institute of Social Sciences, Mumbai
ആന്ത്രപ്പോളജി
കാലം ചെല്ലുന്തോറും വികസിച്ച് കൊണ്ടിരിക്കുന്ന പഠനശാഖയാണ് നരവംശശാസ്ത്രം അഥവാ ആന്ത്രപ്പോളജി. മാനവരാശിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള പഠനമാണ് ആന്ത്രപ്പോളജി ലക്ഷ്യമിടുന്നത്. ഒരു കാലത്ത് ഫോസിലുകളെക്കുറിച്ചും ആദിവാസി വിഭാഗങ്ങളെക്കുറിച്ചും മാത്രം പഠനം നടത്തിയിരുന്ന ശാസ്ത്രശാഖയായിരുന്നു ഇത്. എന്നാൽ ഇന്ന് മനുഷ്യ ജീവിതത്തിന്റെh സമസ്ത മേഖലകളേയും സ്പര്ശിാക്കുന്നയൊരു ശാസ്ത്രശാഖയായി ഇത് വളര്ന്ന് കഴിഞ്ഞു.
നരവംശശാസ്ത്രം ഏറെ വെല്ലുവിളികളുള്ള ഒരു തൊഴിൽ മേഖലയാണ്. ആദിവാസി/ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്ത്തിളക്കാനുള്ള താല്പ്പ ര്യം, നിരീക്ഷണ പാടവം, വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്തുവാനുമുള്ള കഴിവ് ഇവയെല്ലാം ഒരു നരവംശ ശാസ്ത്രജ്ഞന് കൈമുതലായിരിക്കണം.
കോഴ്‌സുകളും യോഗ്യതകളും
ബയോളജി ഒരു വിഷയമായി പഠിച്ച സയന്സ്ല പ്ലസ് ടുവാണ് ബിരുദ കോഴ്‌സിന്റെ, അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണത്തിനുള്ള അവസരങ്ങളുമുണ്ട്. ഇന്റയര്‌നാരഷണൽ ഏജന്‌സി കളാണ് ലക്ഷ്യമെങ്കിൽ പി എച്ച് ഡി നിര്ബരന്ധമാണ്. ബിരുദാനന്തര ബിരുദ തലത്തിൽ വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കുവാൻ കഴിയുന്ന വിഷയമാണ് നരവംശ ശാസ്ത്രം.
തൊഴിൽ സാധ്യതകൾ
സര്ക്കാ്ര്! മേഖലയിലും സ്വകാര്യ മേഖലയിലും എന്‍ ജി ഒകളിലും ജോലി ചെയ്യുമാവാനുള്ള അവസരം ഈ കോഴ്‌സ് നല്കുസന്നുണ്ട്. യുണൈറ്റഡ് നേഷന്‌സി്ൽ വരെ ആന്ത്രപ്പോളജിസ്റ്റുകള്ക്ക്ആ ജോലി ചെയ്യുവാനുള്ള അവസരമുണ്ട്.
ആന്ത്രപ്പോളജിക്കൽ സര്വേ് ഓഫ് ഇന്ഡ്യ്, പ്ലാനിങ്ങ് കമ്മീഷൻ, കമ്മീഷൻ ഫോർ ഷെഡ്യൂള്ഡ് കാസ്റ്റ് ആന്ഡ് ട്രൈബ്‌സ്, ട്രൈബൽ റിസേര്ച്ച്വ ഡിപ്പാര്ട്ട്‌മെ ന്റ്, ഡബ്ല്യു എച്ച് ഓ, യുനസ്‌കോ, യൂനിസെഫ് എന്നിവിടങ്ങളിലോക്കെ ഗവേഷണ സാധ്യതകളുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അധ്യാപകരാവാനും കഴിയും. കൂടാതെ സോഷ്യൽ സര്വീിസ് ഓര്ഗസനൈസേഷനുകളിലും എന്ജിയഓകളിലും സോഷ്യൽ വര്ക്കലർ, മ്യൂസിയം മാനേജർ, ക്യുറേറ്റർ, ആര്ക്കി്വിസ്റ്റ് തുടങ്ങിയ തസ്തികകളിലും ജോലി ചെയ്യുവാൻ കഴിയും. ഇതിന് പുറമേ ക്രൈം ഡിറ്റക്ഷൻ, ഫൊറന്‌സികക് സയന്‌സ്ു ഉള്‌പ്പെറടെയുള്ള ക്രിമിനൽ ഇന്വെ്സ്റ്റിഗേറ്റീവ് ഡിപ്പാര്ട്ട്‌മെ ന്റുുകളിലും തൊഴിൽ സാധ്യതകളുണ്ട്.
ആര്ക്കി്യോളജിക്കൽ ടെക്‌നീഷ്യൻ, പ്രിസര്വേ ഷൻ പ്ലാനർ, ആര്ക്കി്‌ടെക്ചറൽ ഹിസ്റ്റോറിയൻ എന്നീ നിലകളിലും തൊഴിൽ സാധ്യതയുള്ള കോഴ്‌സാണിത്.
പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, കോര്പ്‌റേറ്റ് ഓഫീസുകളിലെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം, സെന്‌സിസ് ഓഫ് ഇന്ഡ്യ്, നാഷണൽ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് റൂറൽ ഡവലപ്‌മെന്റ് ഹൈദരാബാദ്, സെന്റിർ ഫോർ ഇക്കണോമിക്‌സ് ആന്ഡ് സോഷ്യൽ സയന്‌സ്ഫ, ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ലിംഗ്വിസ്റ്റിക് ആന്ഡ്ി കള്ച്ചനർ പോണ്ടിച്ചേരി, ഫോക് ലോർ റിസേര്ച്ച്ഫ സെന്റരർ ചെന്നൈ എന്നിവിടങ്ങളിലൊക്കെ ഈ കോഴ്‌സ് പൂര്ത്തി യാക്കിയവര്ക്ക്‌ഴ അവസരങ്ങളുണ്ട്.
പ്രധാന പഠന കേന്ദ്രങ്ങൾ
ആന്ത്രപ്പോളജി കോഴ്‌സുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്വങകലാശാലയായി കണക്കാക്കപ്പെടുന്നത് മദ്രാസ് യൂണിവേഴ്‌സിറ്റിയാണ് (http://www.unom.ac.in/) 2 വര്ഷകത്തെ എം എ, 5 വര്ഷ ത്തെ ഇന്റാഗ്രേറ്റഡ് എം എ, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് (http://www.uohyd.ac.in) – എം എ, എം ഫിൽ, പി എച്ച് ഡി കോഴ്‌സുകളാണിവിടെയുള്ളത്.
ആന്ധ്രാ യൂണിവേഴ്‌സിറ്റിയിൽ (http://www.andhrauniverstiy.edu.in/) M.A./M.Sc. Anthropology ആണുള്ളത്.
കര്ണാരടക യൂണിവേഴ്‌സിറ്റി (http://www.kud.ac.in), ഡെല്ഹി യൂണിവേഴ്‌സിറ്റി (http://www.du.ac.in), യൂണിവേഴ്‌സിറ്റി ഓഫ് മൈസൂര് (http://www.unimysore.ac.in) – M.Sc. Anthropology, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി ഹരിയാന (http://www.kuk.ac.in/), ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റി ആന്ധ്ര (http://www.svuniverstiy.ac.in) M.Sc Social Anthropology, M.Sc Physical Anthropology, M.Sc Archeological Anthropology, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി (http://www.pondiuni.edu.in) M.A. Anthropology, Ph.D. Anthropology, കല്ക്ക.ട്ട യൂണിവേഴ്‌സിറ്റി (http://www.caluniv.ac.in) M.A./M.Sc. Anthropology, Ph.D. Anthropology തുടങ്ങിയവയെല്ലാം തന്നെ പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളാണ്.
ആഴക്കടലിനെ പ്രണയിക്കുന്നവര്ക്കായൊരു കരിയർ ഓഷ്യാനോഗ്രാഫി
ജീവിതത്തിലെന്നും വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ തിരഞ്ഞെടുക്കുന്ന ജോലിയൊ അല്ലായെങ്കിൽ സാഹചര്യങ്ങളുടെ സമ്മര്ദ്ദം കൊണ്ട് എത്തിപ്പെടുന്ന ജോലിയോ ആവര്ത്തയന വിരസമായിരിക്കാം. എന്നാൽ അതിൽ നിന്നോക്കെയും വ്യത്യസ്തമാണ് ഗവേഷണ രംഗം. ദിനംപ്രതി പുതിയ കാര്യങ്ങളെ പഠിക്കുവാനും കണ്ടെത്തുവാനും കഴിയുന്ന മേഖല. അതില്ത്ത ന്നെ പ്രാമുഖ്യമുള്ളയൊന്നാണ് ഓഷ്യാനോഗ്രഫി.
ആഴക്കടലിനെക്കുറിച്ചറിയുവാനും ആ അറിവുകൾ സമൂഹ നന്മോയ്ക്കായി ഉപയുക്തമാക്കുവാനും കഴിയുന്ന പഠന ശാഖ. പെട്ടന്ന് ജോലി കിട്ടണമെന്ന ചിന്താഗതിക്കാര്ക്ക ല്ല മറിച്ച് ആഴത്തിലുള്ള ഗവേഷണത്തിനായി മനസ്സും ശരീരവും സമര്പ്പി്ക്കുന്നവര്ക്കാ ണീ പ്രൊഫഷനിണങ്ങുക. ആയതിനാല്ത്തയന്നെ വര്ഷരങ്ങൾ നീളുന്ന ഗവേഷണത്തിന് താല്പരര്യമുള്ളവർ മാത്രം ഈ വഴി തിരഞ്ഞെടുത്താൽ മതിയാകും.
എന്താണ് ജോലി
തിരമാലകൾ, കടലിലെ ജീവി വര്ഗ്ഗിങ്ങളുടെ ജീവിത രീതി, കടലിലെ ധാതു വര്ഗ്ഗിങ്ങൾ തുടങ്ങിയവയുടെ വിവര ശേഖരണം, അപഗ്രഥനം തുടങ്ങിയവയെല്ലാം ഇതിലുള്‌പ്പെടടും. പഠനത്തിന്റെട ഭാഗമായി കടലിൽ സഞ്ചരിക്കേണ്ടതായി വന്നേക്കാം.
വ്യത്യസ്ത പഠന ശാഖകൾ
ഓഷ്യാനോഗ്രഫി ഇന്ന് വൈവിധ്യമാര്ന്നവയൊരു പഠന മേഖലയാണ്. ഫിസിക്കൽ ഓഷ്യാനോഗ്രഫി, കെമിക്കൽ ഓഷ്യാനോഗ്രഫി, ബയോളജിക്കൽ ഓഷ്യാനോഗ്രഫി, ജിയോളജിക്കൽ ഓഷ്യാനോഗ്രഫി, മറൈൻ ജിയോളജി തുടങ്ങി വിവിധങ്ങളായ ഉപശാഖകളുണ്ടിതിന്.
ബയോളജിക്കൽ ഓഷ്യാനോഗ്രഫി
കടലിനടിയിലെ ജീവി വര്ഗ്ഗയങ്ങളുടെ ജീവിത രീതി, അവയുടെ പ്രത്യേകതകൾ എന്നവയെല്ലാം ഇവർ പഠന വിധായമാക്കേണ്ടതുണ്ട്. ഫിഷറീസ് സയന്‌സികന് ഏറ്റവും ആവശ്യമായ വിവരങ്ങളാണിത്.
കെമിക്കൽ ഓഷ്യനോഗ്രഫി
കടൽ വെള്ള!ത്തിലുള്ള വിവിധ കെമിക്കലുകളുടെ കോണ്‌സസന്‌ട്രേറഷൻ, അവയുടെ കരയിലേക്കുള്ള ആഗമനം, മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഈ പഠന ശാഖയിൽ വരും.
ഫിസിക്കൽ ഓഷ്യാനോഗ്രഫി
തിരമാല, കടലിലെ ഊഷ്മാവ് തുടങ്ങി ഫിസിക്കലായിട്ടുള്ള മാറ്റങ്ങൾ വരെ പഠന വിഷയമാക്കുന്ന ഈ ശാസ്ത്ര ശാഖയിൽ സാറ്റലൈറ്റുപയോഗിച്ചുള്ള റിമോട്ട് സെന്‌സികങ്ങ് വഴിയാണ് വിവര ശേഖരണം നടത്തുന്നത്.
ജിയോളജിക്കൽ ഓഷ്യാനോഗ്രഫി
കടലിനടിത്തട്ടും ധാതു നിക്ഷേപങ്ങളും, ഭൂമിയുടെ ചലനം കൊണ്ട് കടലിനുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇതിലുള്‌പ്പെ ടുന്നു.
മറൈൻ ജിയോളജി
കടലിനടിയിലെ പെട്രോളിയത്തിന്റെ് നിക്ഷേപം, അവയുടെ പരിസ്ഥിതി ബന്ധം തുടങ്ങിയവയെല്ലാം ഇവിടെ പഠന വിധേയമാക്കപ്പെടുന്നു.
കോഴ്‌സുകൾ
പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണ് കൂടുതലും പഠന സൌകര്യങ്ങളുള്ളത്. എം എസ് സി, എം ടെക് കോഴ്‌സുകളാണുള്ളത്. ഗവേഷണത്തിനും അവസരമുണ്ട്. പ്ലസ്ടുവിന് മാത്തമാറ്റിക്‌സ് ഉള്‌പ്പെ്ടുന്ന സയന്‌സ്ി ഗ്രൂപ്പിന് ശേഷം എഞ്ചിനിയറിങ്ങ്, മറെൻ ജിയോളജി, മറൈൻ ജിയോ ഫിസിക്‌സ് തുടങ്ങിയവയ്ക്ക് ശേഷം ഓഷ്യാനോഗ്രാഫിക്ക് ചേരാം.
പ്രധാന സ്ഥാപനങ്ങൾ
1. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയന്സ് ആന്ഡ്
ടെകനോളജി (http://www.cusat.ac.in/)
2. ഐ ഐ ടി ഡല്ഹി. (http://cas.iitd.ac.in)
3. ഐ ഐ ടി ചെന്നൈ (http://www.doe.iitm.ac.in/)
4. ബെര്ഹാംഡബുർ യൂണിവേഴ്‌സിറ്റി ഒറീസ്സ
5. ഗോവ യൂണിവേഴ്‌സിറ്റി (www.unigoa.ac.in) (മറൈൻ
സയന്‌സാaണിവിടെയുള്ളത്)
6. കര്ണാൂടക യൂണിവേഴ്‌സിറ്റി (http://www.kud.ac.in) (മറൈൻ
സയന്‌സാtണിവിടെയുള്ളത്)
7. ചെന്നൈ യൂണിവേഴ്‌സിറ്റി (http://www.unom.ac.in)
8. അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ (https://www.annauniv.edu)
9. ആന്ധ്രാ യൂണിവേഴ്‌സിറ്റി (http://www.andhrauniverstiy.edu.in)
തുടങ്ങിയവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്.
തൊഴിൽ സാധ്യതകൾ
ഗവേഷണ രംഗത്താണ് അവസരങ്ങളേറെയും. കേന്ദ്ര ഗവണ്മെ.ന്റിrന്റെ. നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. ഗോവയിലെ നാഷണൽ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (http://www.nio.org) പ്രശസ്തമായ ഗവേഷണ സ്ഥാപനമാണ്. Indian National Cetnre for Ocean Information Service Hyderabad, Cetnral Institute of Fisheries Education Mumbai (http://www.cife.edu.in), Bhabha Atomic Research Cetnre Environmental Assessment Division Mumabi (http://www.barc.gov.in), Cetnral Institute of Brackish water Aquaculture Chennai (http://www.ciba.res.in/), Cetnral Salt and Marine Chemicals Research Institute, Gujarat (http://www.csmcri.org/), National Institute for Ocean Technology Chennai (https://www.niot.res.in/) തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. കൂടാതെ ONGC (http://www.ongcindia.com), വിദേശ രാജ്യങ്ങൾ തുടങ്ങിയിടത്തും അവസരങ്ങളുണ്ട്.
ജലീഷ് പീറ്റര്‍ @9447123075