നെയ്യാർഡാം ഹാച്ചറി ഉദ്ഘാടനം നിർവ്വഹിച്ചു…..

Share News

ഉൾനാടൻ മൽസ്യകൃഷി മേഖലയിൽ വലിയ തോതിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഗിഫ്റ്റ് (Genetically Improved Farmed Tilapia) ഹാച്ചറിയുടെയും, കാർപ്പ് ഹാച്ചറിയുടെയുംഉദ്ഘാടനം ബഹു.മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ചു. യഥാക്രമം 5 കോടി രൂപയും, 7.46 കോടി രൂപയുമാണ് പദ്ധതിയ്ക്കായ് ചിലവഴിച്ചത്..

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൽസ്യ കുഞ്ഞുങ്ങളുടെ ആവശ്യകത കൂടി വരികയാണ്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ചു കൊണ്ട് നിർമ്മിച്ച ഹാച്ചറികളിലൂടെ പ്രതിവർഷം 50 ലക്ഷം ഗിഫ്റ്റും, 50 ലക്ഷം കാർപ്പും വിത്തുല്പാദനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജാർ ഹാച്ചറിംഗ് യൂണിറ്റ്, എഫ്ആർപി ടാങ്കുകൾ, യു.വി ഫിൽട്രേഷൻ സിസ്റ്റം, റീസർക്കുലേഷൻ സിസ്റ്റം, റാപ്പിഡ് സാന്റ് ഫിൽറ്റർ,സ്സ്ലോ സാന്റ് ഫിൽറ്റർ, ഇ.ടി.പി, നഴ്സറി കുളങ്ങൾ, ബ്രൂഡ് മൽസ്യ കുളങ്ങൾ, റെയിംഗ് കുളങ്ങൾ, എയറേഷൻ സിസ്റ്റം, ബ്ലോവറുകൾ ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണത്തിനായി ബയോ സെക്യൂരിറ്റി രീതികളും അവലംബിച്ചു കൊണ്ടാണ് ഹാച്ചറി നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു